കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം ശരിയല്ല...അഴിമതിക്കേസിലെ പ്രതി വൈദ്യുതിവകുപ്പ് മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് !!!

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: അഴിമതിക്കാരെയെല്ലാം ശരിയാക്കുമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പറഞ്ഞത്. ജി സുധാകരനും വിഎസ് സുനില്‍കുമാറുമൊക്കെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വിരട്ടി കയ്യടി നേടുമ്പോള്‍ സ്വന്തം സ്റ്റാഫില്‍ അഴിമതി കേസിലെ പ്രതിയെ നിയമിച്ചിരിക്കുകയാണ് ഒരു മന്ത്രി. വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അഴിമതി കേസിലെ പ്രതിയെ തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചിട്ടുള്ളത്.

അനധികൃത തസ്തികകളില്‍ നിയമനം നടത്തി സര്‍ക്കാരിന് ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കിയ പി. രാധാകൃഷ്ണനെയാണ് മന്ത്രി തന്റെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിട്ടുള്ളത്. അനധികൃത നിയമനം നടത്തി 19.50 രൂപയാണ് സര്‍ക്കാരിന് ഇയാള്‍ നഷ്ടടമുണ്ടാക്കിയത്. രാധാ കൃഷ്ണനെ രണ്ടാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇത് വക വയ്ക്കാതെയാണ് മന്ത്രി ഇയാളെ സ്റ്റാഫിലെടുത്തത്.

Kdakampally Surendran

മന്ത്രിമാരുടെ സ്റ്റാഫിനെ നിയമിക്കുന്നതില്‍ സിപിഎം വലിയ നിയന്ത്രണങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു. അഴമിതിക്കാരായ ഒറ്റ ഒരാളെപോലും നിയമിക്കരുതെന്നായിരുന്നു ഉഗ്ര ശാസന. പാര്‍ട്ടി നല്‍കുന്ന ലിസ്റ്റനുസരിച്ചായിരുന്നു നിയമനം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം നേതൃത്വ്തതിന്റെയുമെല്ലാം നിബന്ധനകള്‍ വക വയ്ക്കാതെയാണ് കടകംപള്ളി രാധാകൃഷ്ണനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. നേരത്തെ പാര്‍ട്ടിയുടെ നിര്‍ദ്ദേശം വകവയ്ക്കാതെ കടകം പള്ളി നിയമിച്ച രണ്ട് സ്റ്റാഫുകളെ പിരിച്ച് വിട്ടിരുന്നു.

2013-2014 കാലയളവില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ പദവിയിലിരിക്കെയാണ് ഇയാള്‍ അഴിമതിക്ക് കളമൊരുക്കിയത്. കേസില്‍ സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വികെ രാജശേഖരന്‍പിള്ള ഒന്നാം പ്രതിയാണ്. സര്‍ക്കാര്‍ അനുമതിയില്ലാതെ അനധികൃത തസ്തികകളില്‍ നിയമനം നടത്തുകയായിരുന്നു.

സെക്രട്ടേറിയറ്റില്‍ നിന്നുള്ളവരെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്കെടുക്കുന്നതിന് മുമ്പ് സൂക്ഷ പരിശോധന നടത്തിയിരുന്നു. പോലീസ്, വിജിലന്‍സ് അന്വേഷണവും സൂക്ഷ്മ പരിശോധനയ്ക്കും ശേഷമായിരുന്നു നിയമനം. കഴിഞ്ഞ സര്‍ക്കാരിന്‍രെ കാലത്ത് അഴിമതി ആരോപണങ്ങള്‍ നേരിട്ട ഉദ്യോഗസ്ഥരെ എല്ലാം പ്രധാന തസ്തികകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നിട്ടും കടകം പള്ളിയുടെ സ്റ്റാഫില്‍ വിജിലന്‍സ് കേസിലെ പ്രതിയെ എങ്ങനെ എത്തി എന്നാണ് ചോദ്യമുയരുന്നത്.

English summary
Vigilance case accused P Radhakrishnan is appointed as the Additional private Secretary of Electricity minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X