വികാസ് പീഡിയ സന്ദര്‍ശകരുടെ എണ്ണം അഞ്ച് കോടിയിലേക്ക്; ഓണ്‍ലൈന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവസരം

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന വികസന പോര്‍ട്ടലായ വികാസ് പീഡിയയുടെ മലയാളം ഭാഷാപോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം അഞ്ച് കോടിയിലെത്തി.
23 ഭാഷകളിലുള്ള പോര്‍ട്ടലില്‍ പുതിയ വിവരദാതാക്കളുടെ എണ്ണവും പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണവും മലയാള വിഭാഗത്തില്‍ അനുദിന വര്‍ധനവാണ് ഉണ്ടാകുന്നതെന്ന് സ്റ്റേറ്റ് കോഡിനേറ്റര്‍ സിവി ഷിബു പറഞ്ഞു.

ഭോപ്പാലിലെ മലയാളി ദമ്പതിമാരുടെ കൊലപാതകം, കൊന്നത് വീട്ടുജോലിക്കാരന്‍, പോലീസ് കൈയ്യോടെ പൊക്കി

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ഊര്‍ജ്ജം, ഇ-ഭരണം തുടങ്ങിയ ആറ് വിഷയങ്ങളിലാണ് വിവരങ്ങളും വിവരദാതാക്കളും ഉള്ളത്. ഓണ്‍ലൈന്‍ സന്നദ്ധ പ്രവര്‍ത്തകരാണ് വിവരദാതാക്കള്‍. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഡിജിറ്റല്‍ പണമിടപാടുകളെ കുറിച്ചും ജിഎസ്ടി. നിലവില്‍ വന്നതോടെ ജിഎസ്ടി യെക്കുറിച്ചറിയാനുമാണ് കൂടുതല്‍ പേര്‍ വികാസ് പീഡിയ സന്ദര്‍ശിച്ചത്.

 vikas

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും സര്‍വ്വകലാശാലകളും സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് മലയാളം ഭാഷാ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം. നിലവില്‍ സ്റ്റേറ്റ് നോഡല്‍ ഏജന്‍സിയായ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. സാങ്കേതിക കാര്യങ്ങളില്‍ നേതൃത്വം നല്‍കുന്ന സിഡാക് കേരളത്തില്‍ വിവിധ സോഫ്റ്റ് വെയറുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. കേരളത്തില്‍ എല്ലാ ജില്ലയിലും ഡിജിറ്റല്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ ഏകോപനം നടന്നു വരികയാണ്.

ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവച്ചത് 14 കരാറുകള്‍: ചൈനയ്ക്ക് പണികൊടുക്കാന്‍ കൈകോര്‍ക്കും!!

കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ വിവരദാതാക്കള്‍ പുതിയതായി കടന്നു വന്നിട്ടുണ്ടെന്നും ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ വികാസ് പീഡിയ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണന്നും കാസര്‍കോട് ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി പ്രൊജക്ട് മാനേജര്‍ ശ്രീരാജ് പി നായര്‍ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി. ഷിബു, ടെക്‌നിക്കല്‍ ഹെഡ് ജുബിന്‍ അഗസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ തേനി, കമ്പം കഞ്ചാവ് ശേഖരിച്ച് ചെറുകിട കടച്ചവടക്കാര്‍ക്ക് എത്തിക്കുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
vikas pedia got five crore reach

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്