പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു..മരിക്കുന്നതിനു മുന്‍പ് വിനായകന്‍ അച്ഛനോട് പറഞ്ഞത്..

  • By: Nihara
Subscribe to Oneindia Malayalam

തൃശ്ശൂര്‍ : പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ജീവനൊടുക്കിയ തൃശ്ശൂര്‍ ഏങ്ങണ്ടിയൂരിലെവിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. തന്നെ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് മരിക്കുന്നതിന് മുന്‍പ് വിനായകന്‍ പറഞ്ഞിരുന്നുവെന്ന് മാതാപിതാക്കള്‍ ക്രൈ ബ്രാഞ്ചിന് മൊഴി നല്‍കി.

ക്രൈം ബ്രാഞ്ച് സംഘം വിനായകന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍കുട്ടി, അമ്മ ഓമന, അച്ഛന്റെ സഹോദരങ്ങള്‍ തുടങ്ങിയവരില്‍ നിന്നായി കാര്യങ്ങള്‍ സംഘം ചോദിച്ചറിഞ്ഞു. ജൂലൈ 17 നായിരുന്നു വിനായകനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്.

ക്രൂരമായി മര്‍ദിച്ചിരുന്നു

ക്രൂരമായി മര്‍ദിച്ചിരുന്നു

പോലീസുകാര്‍ തന്നെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് വിനായകന്‍ പറഞ്ഞിരുന്നതായി മാതാപിതാക്കള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. ബുട്ട് ഇട്ട് ചവിട്ടിയ പാടുകള്‍ വിനായകന്റെ ദേഹത്തുണ്ടായിരുന്നു.

ശരീര വേദനയുമായാണ് വീട്ടിലെത്തിയത്

ശരീര വേദനയുമായാണ് വീട്ടിലെത്തിയത്

കടുത്ത വേദനയുമായാണ് മകന്‍ അന്നു രാത്രി വീട്ടിലെത്തിയതെന്ന് വിനായകന്റെ മാതാവ് ഓമനയും ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. ജൂലൈ 17 നായിരുന്നു വിനായകനെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്.

മുടി മുറിക്കാന്‍ ആവശ്യപ്പെട്ടിരുന്നു

മുടി മുറിക്കാന്‍ ആവശ്യപ്പെട്ടിരുന്നു

മുടി നീട്ടി വളര്‍ത്തിയ വിനായകനോട് മുടി മുറിച്ചതിന് ശേഷം അടുത്തയാഴ്ച വീണ്ടും പോലീസ് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് അച്ഛന്‍ മൊഴി നല്‍കിയിട്ടുണ്ട്.

കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയും

കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയും

നാല് മണിക്കൂറോളം വിനായകന്റെ വീട്ടില്‍ ചെലവഴിച്ച ക്രൈം ബ്രാഞ്ച് സംഘം കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അടുത്തയാഴ്ച വീണ്ടും വിനായകന്റെ വീട്ടിലെത്തും.

അറസ്റ്റിനെ ന്യായീകരിച്ച പോലീസ്

അറസ്റ്റിനെ ന്യായീകരിച്ച പോലീസ്

മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണോയെന്നു കരുതിയാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പോലീസ് വിശദീകരിച്ചത്. ഒരു പെണ്‍കുട്ടിയുമായി സംസാരിച്ച് നില്‍ക്കുന്നതിനിടയിലാണ് വിനായകനെയും സുഹൃത്ത് ശരത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

SFIക്കാര്‍ വളഞ്ഞിട്ട് തല്ലിയെന്ന് ബിനേഷ് ബാലന്‍ | Oneindia Malayalam
കഞ്ചാവ് ഉപയോഗിക്കുന്നതിന് തെളിവ്

കഞ്ചാവ് ഉപയോഗിക്കുന്നതിന് തെളിവ്

മകനെ അന്വേഷിച്ച് സ്‌റ്റേഷനിലെത്തിയ പിതാവിനോട് മകന്‍ കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നായിരുന്നു പോലീസ് പറഞ്ഞത്. തെളിവായി മുടി നീട്ടി വളര്‍ത്തിയതാണ് ചൂണ്ടിക്കാട്ടിയതെന്നും ബന്ധുക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
Vinayakan's parents comments about police brutality.
Please Wait while comments are loading...