ഗെയില്‍ സമരം ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ചെന്നിത്തല; സമരക്കാര്‍ വെട്ടില്‍

  • Posted By:
Subscribe to Oneindia Malayalam

മുക്കം: ഗെയിൽ വിരുദ്ധ സമരം ഏറ്റെടുക്കുന്നതിനെ കുറിച്ച് യുഡിഎഫ് തീരുമാനിച്ചിട്ടില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എരഞ്ഞിമാവിൽ ഗെയിൽ പദ്ധതി പ്രദേശം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. പദ്ധതിയുടെ അലൈൻമെന്റ് മാറ്റണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണ്.തങ്ങളാരും സമരത്തിനില്ലന്നും തദ്ദേശവാസികളാണ് സമര രംഗത്ത് ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു. സമരത്തിൽ ബാഹ്യശക്തികൾ ഉണ്ടന്നതും ശരിയല്ല .യു.ഡി.എഫ് പദ്ധതിക്ക് എതിരല്ലന്നും ജനവാസ മേഖലയെ ഒഴിവാക്കി പദ്ധതി നടപ്പാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ഗെയില്‍ സമരം - പൊലീസ് അതിക്രമം: ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് എസ് ടിഡിയു

പ്രതിഷേധിക്കുന്നവരെ തല്ലി ചതക്കുന്ന നടപടി ശരിയല്ലന്നും ചെന്നിത്തല പറഞ്ഞു. ഷാനിമോൾ ഉസ്മാൻ ,ടി.സിദ്ധീഖ്, കെ.സി.അബു തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു. പൊലീസ് അക്രമത്തിനിരയായവരെ കണ്ട് അവർക്കൊപ്പം ഒരു മണിക്കൂറോളം ചിലവഴിച്ചാണ് ചെന്നിത്തല മടങ്ങിയത്.

ramesh-chennithala
ഗെയില്‍ പദ്ധതി കേരളത്തിന് ദോഷമോ?മന്ത്രി പറയുന്നു | Oneindia Malayalam

അതേസമയം ചെന്നിത്തലയുടെ പ്രസ്താവയോടെ സമരക്കാര്‍ കൂടുതല്‍ വെട്ടിലായി. നേരത്തെ സമരക്കാരുടെ ഭാഗത്ത് പ്രധാന രാഷ്ട്രീയ സംഘടനകളൊന്നും ഉണ്ടായിരുന്നില്ല. സമരം ചോരയില്‍ മുങ്ങിയതോടെ യുഡിഎഫ് ഏറ്റെടുക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സമരം ഏറ്റെടുക്കുന്നതു സംബന്ധിച്ച് യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയതോടെ സമരക്കാരുടെ നില കൂടുതല്‍ പരുങ്ങലിലായി.

English summary
we are not ready to take over Gail strike: chennithala, strikers in trouble
Please Wait while comments are loading...