കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറുടെ ശുപാര്‍ശ രാഷ്ട്രപതി ഭരണത്തിനോ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബജറ്റ് അവതരണത്തിനെതിരെ നടന്ന പ്രതിഷേധ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ പി സദാശിവം കേരളത്തില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുമോ... അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയമസഭയില്‍ പോലും ക്രമസമാധാനം കാത്തുസൂക്ഷിക്കാനാവാത്ത സര്‍ക്കാരിന് എങ്ങനെ സംസ്ഥാനത്തെ ക്രമസമാധാന നില സംരക്ഷിക്കാനാവും എന്ന ചോദ്യവും ഉയരും. മാത്രമല്ല, ബജറ്റ് പാസാക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ഭരണ സ്തംഭനവും ഉറപ്പാണ്.

P Sathasivam

നിയമസഭയില്‍ ഉണ്ടായ സംഭവങ്ങള്‍ക്കുത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണം എന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബജറ്റ് അവതരിപ്പിക്കപ്പെട്ടത് ക്രമപ്രകാരമാണെന്ന് സ്പീക്കറുടെ റിപ്പോര്‍ട്ട് ഗവര്‍ണര്‍ അംഗീകരിച്ചിട്ടും ഉണ്ട്.

കേരള നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചപ്പോഴുണ്ടായ അക്രമ സംഭവങ്ങള്‍ മുഴുവനും രാഷ്ട്രപതിയെ അറിയിക്കും എന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുള്ളത്. സഭയില്‍ നടന്നത് ഭരണ ഘടനയുടെ 356-ാം വകുപ്പ് പ്രകാരം റിപ്പോര്‍ട്ട് നല്‍കാന്‍ മാത്രം ഗൗരവം അര്‍ഹിക്കുന്നതാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനാണ് 356-ാം വകുപ്പ് പ്രകാരം ഗവര്‍ണര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കാറുള്ളത്.

എന്നാല്‍ ഗവര്‍ണറുടെ ഈ റിപ്പോര്‍ട്ടിനെ കാര്യമാക്കേണ്ടതില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. ഗൗരവ സ്വഭാവമുള്ളതല്ല ഗവര്‍ണറുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ടിനെ പിന്തുണക്കുകയാണ് സിപിഎം. ഭരണത്തകര്‍ച്ചയെന്ന ഗവര്‍ണറുടെ കണ്ടെത്തല്‍ ഗൗരവം അര്‍ഹിക്കുന്നതാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.

English summary
What will the governor's report propose to The President.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X