കേരളത്തില്‍ റമദാന് വ്രതാരംഭം എന്ന്? വ്യാഴാഴ്ച എന്ന് ഒരു വിഭാഗം, മാസപ്പിറവി അറിയിക്കാന്‍ നിര്‍ദേശം
കോഴിക്കോട്: കേരളത്തില്‍ എന്നായിരിക്കും റമദാന് ഒന്ന്? സോഷ്യല്‍ മീഡിയയില്‍ പലതരം അഭിപ്രായങ്ങള്‍ ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന് വ്രതാരംഭം എന്നാണ് എന്ന് ചൊവ്വാഴ്ച വൈകീട്ട് അറിയാം. അതേസമയം, പതിവില്‍ നിന്ന് വ്യത്യസ്തമായി ഒമാന്‍ ഭരണകൂടം റമദാന് ആരംഭം വ്യാഴാഴ്ചയാണ് എന്ന് അറിയിച്ചു. സാധാരണ കേരളത്തിലും ഒമാനിലും ഒരേ സമയമാണ് റമദാന് ആരംഭിച്ചിരുന്നത്.
ഫെബ്രുവരി 17 ചൊവ്വാഴ്ച ശഅബാന്‍ 29 ആണ്. അതുകൊണ്ടുതന്നെ ഇന്ന് സന്ധ്യയ്ക്ക് മാസപ്പിറവി കാണാന്‍ സാധ്യതയുണ്ട്. ഇതിന് വേണ്ടി കേരളത്തിലെ പല ഭാഗങ്ങളിലും നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്ന് മാസപ്പിറവി കണ്ടാല്‍ ബുധാനാഴ്ച റമദാന് ഒന്നായിരിക്കും. ബുധനാഴ്ച പകല്‍ വിശ്വാസികള്‍ വ്രതം എടുക്കാന്‍ തുടങ്ങും.

കേരള ഹിലാല്‍ കമ്മിറ്റി റമദാന് ഒന്ന് വ്യാഴാഴ്ച ആയിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 18 ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കി 19ന് വ്യാഴാഴ്ച റമദാന് ഒന്നായിരിക്കും എന്നാണ് ഹിലാല്‍ കമ്മിറ്റി ചെയര്മാന് പിപി ഉണ്ണീന്‍കുട്ടി മൗലവി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം എല്ലാ വിഭാഗം പണ്ഡിതരും സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ച മാസപ്പിറവി കണ്ടില്ലെങ്കില്‍ വ്യാഴാഴ്ച റമദാന് ഒന്ന് ആയിരിക്കും.
ശഅബാന്‍ 29 ചൊവ്വാഴ്ച ആയതിനാല്‍ അന്ന് വൈകീട്ട് മാസപ്പിറവി കാണുന്നവര്‍ അറിയിക്കണം എന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍, ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് റമദാന് മാസപ്പിറവി കണ്ടാല്‍ ബുധനാഴ്ച മുതല്‍ നോമ്പ് ആരംഭിക്കും.
റമദാന് മാസത്തിന്റെ പ്രാധാന്യം
ശഅബാന്‍ 29ല്‍ അവസാനിച്ചാല്‍ റമദാന് 30 ദിവസം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ശഅബാന്‍ 30 തികഞ്ഞ ശേഷമാണ് നോമ്പ് ആരംഭിക്കുന്നത് എങ്കില്‍ റമദാനില്‍ 29 ദിവസങ്ങളേ ഉണ്ടാകൂ എന്നും പറയപ്പെടുന്നു. അതേസമയം, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അഞ്ച് ജിസിസി രാജ്യങ്ങളില്‍ ചൊവ്വാഴ്ച വൈകീട്ട് മാസപ്പിറവി നിരീക്ഷണം നടക്കും. സൗദിയിലും കേരളത്തിലും ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ രണ്ടിടത്തും ഒരുമിച്ച് നോമ്പ് തുടങ്ങുന്നത് അപൂര്വതയുമാകും.
പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് റമദാന്. അതുകൊണ്ടാണ് റമദാന് ഇത്രയേറെ പവിത്രത കല്‍പ്പിക്കുന്നത്. ഈ മാസത്തില്‍ ചെയ്യുന്ന പുണ്യകര്‍മങ്ങള്‍ക്ക് അല്ലാഹു വലിയ പ്രതിഫലം നല്‍കുമെന്നാണ് വിശ്വാസം. പകല്‍ സമയങ്ങളില്‍ ഭക്ഷണം ഒഴിവാക്കുക മാത്രമല്ല, സംസാരം, പ്രവര്‍ത്തനങ്ങള്‍, കാഴ്ച എന്നിവയെല്ലാം സൂക്ഷ്മതയോടെ ആയിരിക്കും. രാത്രി കാലങ്ങളില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ പ്രാര്‍ഥനകളില്‍ മുഴുകം.
ആയിരം മാസങ്ങളേക്കാള്‍ പവിത്രമായി വിശ്വാസികള്‍ കരുതുന്ന ലൈലത്തുല്‍ ഖദര്‍ റമദാനിലാണ്. ഈ രാത്രിയാണത്രെ ഖുര്‍ആന്‍ ഇറക്കപ്പെട്ടത്. ഈ രാത്രിയില്‍ പുണ്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് വലിയ പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. റമദാനിലെ അവസാനത്തെ പത്തിലാണ് ഈ ദിനത്തെ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്.
-
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍












Click it and Unblock the Notifications