കൊവിഡ് പ്രതിസന്ധിയിൽ വ്യാപാരികൾ നട്ടം തിരിയുമ്പോൾ; ആത്മഹത്യകൾ തുടർക്കഥയാകുന്നു!!!
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിയെ തുടർന്നുള്ള വ്യാപാരികളുടെ ആത്മഹത്യകൾ തുടർക്കഥയാവുന്നു.ഒന്നര മാസത്തിനിടെ മാത്രം കേരളത്തില്‍ ആത്മഹത്യ ചെയ്തത് 21 പേരാണ്.തിരുവനന്തപുരം ഗൗരീശപട്ടത്തെയും പാലക്കാട്ടെയും ലൈറ്റ് ആന്‍ഡ് സൗണ്ട് ബിസിനസ് ഉടമകള്‍, തിരുവനന്തപുരം നന്തന്‍കോട്ടെ മൂന്നംഗ കുടുംബം, കോട്ടയത്ത് ആത്മഹത്യചെയ്ത സഹോദരങ്ങൾ, കൊല്ലം കൊട്ടിയത്തെ ബ്യൂട്ടിപാർലർ ഉടമ എന്നിവരെല്ലാം കൊവിഡിലെ ആത്മഹത്യായുടെ ഇരകളാണ്.
സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

തിരുവനന്തപുരം ബാലരാമപുരത്ത് റിപ്പോർട്ട് ചെയ്ത ബേക്കറി ഉടമയുടെ തൂങ്ങിമരണമാണ് ഏറ്റവുമൊടുവിൽ സംസ്ഥാനത്ത് സ്ഥിരീകരിച്ച ഇതുമായി ബന്ധപ്പെട്ട മരണം. അതേ സമയം, മാനസിക സമ്മർദ്ദങ്ങളെ തുടർന്ന് സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ദിശയിലേക്ക് വിളിക്കുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ഒന്നര കൊല്ലത്തോളമായി കൊവിഡ് മഹാമാരി സമസ്തമേഖലയിലും നാശം വിതയ്ക്കുകയാണ്. ലോക്ഡൗൺ കൂടി വന്നതോടെ ജനം അക്ഷരാർത്ഥത്തിൽ പൊറുതിമുട്ടി. രോഗവ്യാപനം വർധിപ്പോഴാണ് സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങൾക്ക് പൂട്ട് വീണത്.

പലരും വായ്പയെടുത്ത് വരെ തുടങ്ങിയ സ്ഥാപനങ്ങൾ രോഗവ്യാപനത്തിൻ്റെ ഭാഗമായി മാസങ്ങളോളം അടച്ചിടേണ്ടി വന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. കയ്യിൽക്കാൽ കാശില്ലാതെ ജീവിക്കാൻ വേറെ വഴിയൊന്നുമില്ലാതായതോടെ ആത്മഹത്യാ കുറിപ്പെഴുതി വച്ച് നിരവധി വ്യാപാരികളാണ് ആത്മഹത്യ ചെയതത്.
എന്നാൽ, ഒന്നാംഘട്ടത്തിന് പിന്നാലെ വീണ്ടും രണ്ടാംഘട്ടത്തിൽ രോഗ വ്യാപാനവും അതേത്തുടർന്നുണ്ടായ ലോക്ക്ഡൗണും കൂടിയായപ്പോൾ പലരും നിൽക്കക്കള്ളിയില്ലാതെ ആത്മഹത്യയുടെ വക്കിലേക്ക് എത്തിച്ചേർന്നു. സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ട് രണ്ട് ദിവസം മാത്രമാണാകുന്നത്.

അതേ സമയം,കർശന നിർദ്ദേശങ്ങളും നിയന്ത്രണങ്ങളുമാണ് രോഗ വ്യാപനം തടയാനും ഒപ്പം സുഗമമായ രീതിയിലുള്ള കച്ചവടം നടക്കാനും വ്യാപാരികൾക്കും വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന ഉപഭോക്താക്കൾക്കും നൽകിയിട്ടുള്ളത്.ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് മാനദണ്ഡമാക്കിയായിരുന്നു പലയിടത്തും നിയന്ത്രണങ്ങളുമൊക്കെ ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ, ടി പി ആർ കണക്കാക്കിയുള്ള നിയന്ത്രണങ്ങൾ വിജയിക്കാത്തതിനെ തുടർന്നാണ് പുതിയ സംവിധാനമായ വീക്കിലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷിയോ (WPIR) പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും എത്രമാത്രം ഗുണംചെയ്യുമെന്ന് ആഘോഷവേളയിലേക്ക് കടക്കുന്ന വരുംനാളുകളിൽ അറിയാനാകും.

ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ എല്ലാദിവസവും കടകൾ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്കും നിരാഹാരത്തിലേക്കും പോകുമെന്ന് വ്യാപാരികൾ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേതുടർന്നാണ് നിയന്ത്രണങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസം മുൻപ് ഇളവ് ഏർപ്പെടുത്താൻ തീരുമാനിച്ചത്.
വ്യാപാരികൾക്ക് കച്ചവടം നടത്താൻ ഇളവ് നൽകിയിട്ടുണ്ടെങ്കിലും പഴയ രീതിയിലേക്ക് കാര്യങ്ങൾ മടങ്ങിയെത്താൻ ഇനിയും നാളുകൾ കഴിയേണ്ടിവരും. കൂടാതെ, കച്ചവടത്തിനായി വാങ്ങിയ തുക പലർക്കും കൃത്യമായ ഇടവേളയിൽ വായ്പ സഹിതം തിരിച്ചടക്കാൻ കഴിയാത്തതും നിരവധി വ്യാപാരികളെ മാനസികമായി തളർത്തിയിരുന്നു. ഇതിനെ തുടർന്നുള്ള മാനസിക സംഘർഷങ്ങളാണ് പലരേയും ആത്മഹത്യയിലേക്ക് നയിച്ചത്.

സംസ്ഥാനത്ത് മാത്രം നിരവധി ആത്മഹത്യാ പരമ്പരകളാണ് ഉണ്ടായത്.ഇടുക്കി വെള്ളിയാംകുടിയിലെ കര്‍ഷകന്‍, അടിമാലിയിലെ ബേക്കറി ഉടമ, വയനാട്ടിലെ ബസ് ഉടമ, തൃശൂരിലെ ടിപ്പര്‍ ഡ്രൈവറായ ചെറുപ്പക്കാരന്‍, ഇയാളുടെ പിതാവ്, പാലക്കാട്ടെ കര്‍ഷകന്‍, തിരുവനന്തപുരത്തെ ക്ഷീരകര്‍ഷകന്‍, വടകരയിലെ ഹോട്ടല്‍ ഉടമ... ആത്മഹത്യാ പട്ടിക ഇങ്ങനെ നീളുന്നു.

എല്ലാ ആത്മഹത്യാക്കുറിപ്പുകളിലും പറയുന്നത് ഒരേ കാര്യമാണ്. കൊവിഡ് അടച്ചുപൂട്ടലിനെ തുടർന്നു വരുമാനം നഷ്ടപ്പെട്ടു. വായ്പക്കാരുടെയും ബാധ്യതക്കാരുടെയും സമ്മർദം താങ്ങാനാകുന്നില്ല.
അടച്ചുപൂട്ടൽ നീളുന്തോറും പ്രതിസന്ധി വർധിക്കുന്നു. കട തുറന്നാലും പഴയ രീതിയിലേക്ക് എന്നു മടങ്ങിവരുമെന്ന് അറിയില്ല തുടങ്ങി പ്രതീക്ഷകൾ നഷ്ടപ്പെട്ട സാധാരണക്കാരുടെ തേങ്ങലാണ് ഓരോ കുറിപ്പിലുമുള്ളത്.

കോട്ടയത്ത് മണിപ്പുഴ അർബൻ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നതിനെ തുടർന്ന് തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി ഭീഷണി നേരിടാൻ തുടങ്ങി.ഇതേതുടർന്നാണ്, രണ്ട് സഹോദരങ്ങളായ കൊല്ലാട് പുതുപ്പറമ്പിൽ നിസാർ ഖാൻ, നസീർ ഖാൻ എന്നിവർ ആത്മഹത്യ ചെയ്തത്.
നിയമസഭയിൽ പോലും ഈ സഹോദരങ്ങളുടെ ആത്മഹത്യ വലിയ രീതിയിൽ ചർച്ചയായിരുന്നു.സർഫാസി നിയമപ്രകാരം വായ്പയെടുക്കുന്നവരുടെ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്യുന്നതിൽ നിന്ന് ബാങ്കുകൾ പിന്നോട്ട് പോകണമെന്ന ആവശ്യം ഉയർന്നെങ്കിലും നടപ്പായില്ലെന്നും പരക്കെ ആക്ഷേപവും ഉയരുന്നുണ്ട്.

കഴിഞ്ഞദിവസം കൊല്ലം കൊട്ടിയത്ത് ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീയും ഇത്തരത്തിൽ ആത്മഹത്യ ചെയ്തിരുന്നു. പണം വായ്പയെക്കടുത്ത് തുടങ്ങിയ സംരംഭം രോഗവ്യാപനത്തെ തുടർന്ന് പ്രവർത്തിക്കാൻ കഴിയാതായതോടെ വലിയ കഷ്ടനഷ്ടങ്ങൾ നേരിട്ടു. ഇതേ തുടർന്നായിരുന്നു സംഭവം.
ഇതുകൊണ്ടൊന്നും തീർന്നില്ല. ലോക്ഡൗൺ പ്രതിസന്ധിയെത്തുടർന്ന് ഇന്ന് കോട്ടയത്തും തിരുവനന്തപുരത്തും ഓരോന്ന് വീതം ആത്മഹത്യകളും റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലമുണ്ടായി. തിരുവനന്തപുരത്തെ ബാലരാമപുരത്ത് ബേക്കറി കട ഉടമയായ മുരുകനാണ് ആത്മഹത്യ ചെയ്തത്. 40 വയസ്സുള്ള ഇയാൾ കടുത്ത മനോവിഷമത്തിലായിരുന്നു.കടയിൽ വരുമാനം കുറഞ്ഞതിനെ കുറിച്ച് ഇയാൾ വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നാണ് വിവരം.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലും ഇന്ന് വ്യാപാരി ജീവനൊടുക്കി. പുന്നത്തുറ കറ്റോട് ജംഗ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കെ ടി തോമസാണ് മരിച്ചത്. ഇദ്ദേഹത്തെ സ്വന്തം കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ലോക്ക്ഡൗണിലെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വലിയ നഷ്ടം ചായക്കട കച്ചവടത്തിന് ഉണ്ടായതായി തോമസിൻ്റെ ബന്ധുക്കൾ പറഞ്ഞു.

അതേസമയം, ലോക്ഡൗണിൻ്റെയും കൊവിഡിൻ്റെയും ഭാഗമായി കടുത്ത മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവർ സാന്ത്വനം തേടി സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ 'ദിശ'യിലേക്ക് വിളിക്കുന്നതും വർധിച്ചിട്ടുണ്ട്. മാനസിക സംഘര്‍ഷങ്ങങ്ങളിൽപെട്ടവര്‍ പ്രശ്‌ന പരിഹാരത്തിനായി ബന്ധപ്പെടുന്ന ദിശയിലേക്ക് ദിനംപ്രതി ഇരുപത്തിയഞ്ചോളം ഫോൺവിളികളാണ് എത്തുന്നത്. കൊവിഡ് പ്രതിസന്ധി കാലത്തെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും, ലോക്ഡൗൺ കാലത്തും ഇത് ജനങ്ങൾക്ക് ഉപകാരപ്രദമായിരുന്നു.

ദിശയിലേക്ക് വിളിക്കുന്നവരില്‍ കൂടുതല്‍ സ്ത്രീകളാണ്. തിരുവനന്തപുരം, കൊച്ചി ജില്ലകളില്‍ നിന്നുള്ളവരാണ് അധികവും. സാന്ത്വനത്തിനും പ്രശ്‌ന പരിഹാരങ്ങള്‍ക്കായും ധാരാളം പ്രവാസികളും വിളിക്കുന്നുണ്ട്.
കഴിഞ്ഞ ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 21 ഓളം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ദിശയുടെ സേവനം സംബന്ധിച്ച കണക്കെടുത്തത്. കഴിഞ്ഞ വര്‍ഷം മാത്രം 12,500 ഫോണ്‍ വിളികളാണ് ദിശയിലെത്തിയത്.
2021 ൽ ജൂലൈയിൽ മാത്രം 755 ഫോൺ കോളുകളാണ് ദിശയിലേക്ക് വന്നത്.കഴിഞ്ഞ വര്‍ഷം 200ല്‍ അധികം പ്രവാസികള്‍ക്കാണ് ദിശയിലൂടെ സാന്ത്വനഹസ്തം നൽകിയത്.മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞ വര്‍ഷം മാത്രം 1250 വിദ്യാര്‍ഥികള്‍ ദിശയിലേക്ക് വിളിച്ചെന്നും കണക്കിൽ പറയുന്നു.

2013 ൽ തുടങ്ങിയ ദിശയിലേക്ക് വിളിക്കുന്നവർക്ക് പ്രശ്നപരിഹാരത്തിന് മറുപടി നൽകാനും കാര്യങ്ങൾ ഏകോപിപ്പിക്കാനും അറുപതോളം ജീവനക്കാർ സദാ കർമ്മനിരതരായി രംഗത്തുണ്ട്. കൗൺസിലർമാരും മാനസികാരോഗ്യ രംഗത്തെ വിദഗ്ധരും ഡോക്ടർമാരും അടങ്ങുന്ന പാനൽ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.ഒഴിവുകളില്ലാതെ തന്നെ ദിശയുടെ സേവനം സംസ്ഥാന ആരോഗ്യവകുപ്പ് ജനങ്ങൾക്ക് നൽകുന്നുണ്ട്.
('ദിശ'യുടെ സേവനം ലഭിക്കാൻ,1056 / 0471 2552056 എന്ന ലാൻ്റ്ഫോൺ നമ്പറിലേക്കും 24 മണിക്കൂറും വിളിക്കാം)...
Recommended Video
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications