കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളത്തില്‍ ജനിച്ച ക്രിസ്ത്യന്‍ യുവാവ്'; ലിബിയയില്‍ കൊല്ലപ്പെട്ട മലയാളി ഐ.എസ് ചാവേര്‍ ആര്?

Google Oneindia Malayalam News

ട്രിപൊളി: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന് (ഐ എസ്) വേണ്ടി പോരാടുന്നതിനിടെ കൊല്ലപ്പെട്ട കേരള എഞ്ചിനീയറെ കുറിച്ചുള്ള പരാമര്‍ശം ഐ എസ് പ്രചാരണ മാസികയില്‍ വീണ്ടും വന്നതിന് പിന്നാലെ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്.

അഫ്ഗാനിസ്ഥാനിലെയും സമീപ പ്രദേശങ്ങളിലെയും ഐ എസിന്റെ മുഖപത്രമായ വോയ്സ് ഓഫ് ഖൊറാസന്റെ ഏറ്റവും പുതിയ പതിപ്പില്‍, ''കേരളത്തില്‍ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച'' അബൂബക്കര്‍ അല്‍ ഹിന്ദിയെക്കുറിച്ച് ഒരു ലേഖനം ഉണ്ടായിരുന്നു. 'നിങ്ങളുടെ രക്തസാക്ഷികളെ അറിയുക' എന്ന ഐ എസ് രേഖയില്‍ ഈ വ്യക്തിയെ മുമ്പ് പരാമര്‍ശിച്ചിരുന്നു.

'ബലാത്സംഗക്കേസ് പ്രതികളെ പിന്തുണക്കുന്നയാള്‍ രാഹുല്‍ ഈശ്വര്‍.. ദേവികയുടെ ശ്രമം ഈ ആളാകാന്‍'; എന്‍എസ് മാധവന്‍'ബലാത്സംഗക്കേസ് പ്രതികളെ പിന്തുണക്കുന്നയാള്‍ രാഹുല്‍ ഈശ്വര്‍.. ദേവികയുടെ ശ്രമം ഈ ആളാകാന്‍'; എന്‍എസ് മാധവന്‍

1

തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ കണ്ടെത്താന്‍ വിശദമായ അന്വേഷണം ആരംഭിച്ചു. അത്തരത്തിലുള്ള ഒരാളെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ ഏജന്‍സികള്‍ ഇപ്പോള്‍ ബെംഗളൂരുവിലെയും കേരളത്തിലെയും എഞ്ചിനീയര്‍മാരുടെ സംഘടനകളുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എന്നാലും, അബൂബക്കര്‍ അല്‍ ഹിന്ദിയുടെ യഥാര്‍ത്ഥ പേരിനെക്കുറിച്ചുള്ള വിവരങ്ങളും കുടുംബത്തെ കുറിച്ചുള്ള വിവരങ്ങളുടെ അഭാവവും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു.

2

ഗള്‍ഫില്‍ നിന്ന് ലിബിയയിലേക്ക് ജോലി കിട്ടിയെന്ന് വീട്ടുകാരോട് പറഞ്ഞിട്ടാകാം അബൂബക്കര്‍ അല്‍ ഹിന്ദി പോയത് എന്നാണ് അനുമാനം. സംഭവവികാസങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അറിയാമെങ്കിലും പ്രത്യാഘാതങ്ങള്‍ ഭയന്ന് പുറത്തുവരാന്‍ മടിക്കുന്നതായി പൊലീസ് കരുതുന്നു. മാതാപിതാക്കളുടെ ഏക മകനാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ട്.

3

വോയ്സ് ഓഫ് ഖൊറാസന്‍ ലേഖനം അനുസരിച്ച്, ഒരു ദഅ്ഹ് (മതപ്രചരണം) ബുക്ക് സ്റ്റാള്‍ നല്‍കിയ മെറ്റീരിയലില്‍ നിന്ന് 'ഈസാ പ്രവാചകനെയും അമ്മ മറിയത്തെയും' കുറിച്ച് വായിച്ചതിന് ശേഷമാണ് അബു ഇസ്ലാമില്‍ ആകൃഷ്ടനായത്. 2011-ല്‍ യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവാദ പ്രസംഗകന്‍ അന്‍വര്‍ അല്‍-അവ്ലാക്കിയുടെ പ്രഭാഷണങ്ങള്‍ കേട്ടാണ് അബു ഐ എസിലേക്ക് ആകര്‍ഷിക്കപ്പെട്ടത്.

4

ലോജിസ്റ്റിക് പ്രശ്നങ്ങള്‍ കാരണം യെമനിലെ ഐ എസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് കുടിയേറാനുള്ള അബുവിന്റെ ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. ലിബിയന്‍ മൊഡ്യൂളില്‍ ചേരാനുള്ള ''അവസരം'' പിന്നീട് ഗള്‍ഫിലെ സുഹൃത്തുക്കളുടെ സഹായത്തോടെ തുറന്നു. ലിബിയയിലെത്തിയ ശേഷം അബു സിര്‍ത്തില്‍ ഐ എസിന് കീഴില്‍ സൈനിക പരിശീലനം നേടിയിരുന്നു.

5

''സഹോദരന്‍ അബൂബക്കര്‍ ഓപ്പറേഷന്‍ ഇസ്തിഷ്ഹാദിയില്‍ (ചാവേര്‍ ആക്രമണം) ചേര്‍ന്നു. വിശ്വാസത്യാഗികള്‍ ഗേറ്റ് 40-ല്‍ എത്തിയപ്പോള്‍, അദ്ദേഹത്തെ തിരഞ്ഞെടുത്ത് മുര്‍ത്തദ്ദീനില്‍ ഇസ്തിഷ്ഹാദി ഓപ്പറേഷന്‍ നടത്തുകയും രക്തസാക്ഷിത്വം നേടുകയും ചെയ്തു,'' മാഗസിനില്‍ പറയുന്നു. ഐ എസിന്റെ ശക്തികേന്ദ്രമായ സിര്‍ത്തില്‍ വച്ചാണ് ഇയാള്‍ക്ക് ആയുധ പരിശീലനം ലഭിച്ചത്.

6

ഐ എസിന് നേരെയുണ്ടായ മിലിട്ടറി ഓപ്പറേഷനെ തടയാന്‍ വേണ്ടി ചാവേര്‍ ആക്രമം ആസൂത്രണം ചെയ്യുമ്പോള്‍ സ്വയം സന്നദ്ധനായി ഇയാള്‍ മുന്നോട്ട് വരികയായിരുന്നു എന്ന് ലേഖനത്തില്‍ പറയുന്നു. 2015 ലെ ചാവേര്‍ സ്‌ഫോടനത്തിലാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ ഐഎസിന്റെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമ സ്ഥാപനമായി ഉയര്‍ന്നുവന്ന അല്‍ അസൈം ഫൗണ്ടേഷനാണ് വോയ്‌സ് ഓഫ് ഖൊറാസാന്‍ പ്രസിദ്ധീകരിക്കുന്നത്.

ഫെഫ്ക പ്രൊഡക്ഷന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ്; ഔദ്യോഗിക പക്ഷത്തെ അട്ടിമറിച്ച് ബാദുഷയുടെ പാനല്‍ഫെഫ്ക പ്രൊഡക്ഷന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ്; ഔദ്യോഗിക പക്ഷത്തെ അട്ടിമറിച്ച് ബാദുഷയുടെ പാനല്‍

7

ഐ എസും താലിബാനും അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ആധിപത്യത്തിനായുള്ള കടുത്ത പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഐഎസും താലിബാനും തമ്മിലുള്ള പ്രചാരണ യുദ്ധത്തില്‍ ഇത് ഒരു പ്രധാന ഉപകരണമായി മാറി.

8

കേരളത്തില്‍ നിന്ന് കാണാതായ ക്രിസ്ത്യന്‍ യുവാക്കളെ കേന്ദ്രീകരിച്ചാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ കുറിപ്പില്‍ പറയുന്ന ലക്ഷണങ്ങളുളള വ്യക്തികളിലേക്ക് അന്വേഷണം എത്തിയിട്ടില്ല എന്നാണ് സൂചന.

Recommended Video

cmsvideo
ദിലീപ് ഇനി കൊറച്ചു ഓടേണ്ടിവരും : ബൈജു കൊട്ടാരക്കര | *Kerala

വന്നു... കണ്ടു.. കീഴടക്കി..; കിടിലന്‍ ലുക്കില്‍ അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

English summary
Who is the Malayali IS who was killed in Libya, termed as 'Kerala-born Christian' by IS magazine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X