കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പള്ളി മനസ് തുറക്കുന്നു; ചിന്തന്‍ ശിബിറില്‍ പങ്കെടുക്കാത്തതില്‍ വിഷമം, സോണിയയെ അറിയിക്കും

Google Oneindia Malayalam News

മലപ്പുറം: കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ അതീവ ദുഃഖമുണ്ടെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പങ്കെടുക്കാതിരുന്നതിന്റെ കാരണം ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിക്കും. മാധ്യമങ്ങളുമായി ഇക്കാര്യം പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

m

ഞാന്‍ വളര്‍ന്നുവന്ന മണ്ണാണ് കോഴിക്കോട്ടേത്. വിദ്യാര്‍ഥി കാലം മുതല്‍ തന്റെ പ്രവര്‍ത്തന മണ്ഡലമാണ് കോഴിക്കോട്. ചിന്തന്‍ ശിബിരത്തിന്റെ പ്രാധാന്യം എനിക്ക് നന്നായി അറിയാം. ഷിംല കോണ്‍ക്ലേവ് വരെയുള്ള ശിബിരത്തില്‍ പങ്കെടുത്ത വ്യക്തിയാണ് ഞാന്‍. തന്റെ സ്വന്തം കോഴിക്കോട് നടന്ന ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ട്. കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ തന്നെ ക്ഷണിച്ചിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഇത്ര മണ്ടനാണോ ദിലീപ്... തെളിവുണ്ടായിട്ടും പോലീസ് 120 ബിക്ക് പിന്നാലെ... നിര്‍മാതാവ് പറയുന്നുഇത്ര മണ്ടനാണോ ദിലീപ്... തെളിവുണ്ടായിട്ടും പോലീസ് 120 ബിക്ക് പിന്നാലെ... നിര്‍മാതാവ് പറയുന്നു

ചിന്തന്‍ ശിബിരത്തെ കുറിച്ച് നന്നായി അറിയാം. അതിന്റെ പ്രാധാന്യം വളരെ വലുതാണ്. ആ യോഗത്തിലെ തീരുമാനങ്ങള്‍ ഗൗരവമുള്ളതാണ്. കോഴിക്കോട് നടന്ന ചിന്തന്‍ ശിബിറില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയല്ലോ എന്ന ദുഃഖമുണ്ട്. പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണ്. തന്നെ ഇഷ്ടപ്പെടുന്ന പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്ന് കരുതുന്നു.

പങ്കെടുക്കാത്തതിന്റെ കാരണങ്ങള്‍ മാധ്യമങ്ങളോട് പറയുന്നില്ല. ഞാന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ്. പാര്‍ട്ടി വേദികളിലാണ് ഇക്കാര്യങ്ങള്‍ പറയുക. തന്റെ സത്യസന്ധത സോണിയ ഗാന്ധിക്ക് അറിയാം. അവരുമായി ഏറെ കാലം അടുത്തു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ വ്യക്തിയാണ് ഞാന്‍. ദേശീയ തലത്തില്‍ ഒട്ടേറെ ചുമതലകള്‍ വഹിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ചിന്തന്‍ ശിബിരത്തില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും പങ്കെടുക്കാത്തത് നേരത്തെ വാര്‍ത്തയായിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് മാധ്യമങ്ങള്‍ ആരായുകയും ചെയ്തു. സുധാകന്റെ മറുപടി ഇങ്ങനെയായിരുന്നു- ചിന്തന്‍ ശിബിറില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. സുധീരനും അസൗകര്യം അറിയിച്ചിട്ടുണ്ട്. മാറി നില്‍ക്കുന്നവര്‍ സ്വയം ആലോചിക്കണം. രണ്ട് വ്യക്തികള്‍ ഒഴിച്ച് സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും ഒറ്റക്കെട്ടായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോകും. എല്ലാവരുടെയും അഭിപ്രായങ്ങള്‍ തേടുന്നുണ്ട്. പാര്‍ട്ടിയുടെ ഘടനയും ശൈലിയും ലക്ഷ്യവും മാറും. അവരെ ക്ഷണിച്ചിരുന്നു. ഇതെല്ലാം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിസാര കാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.

Recommended Video

cmsvideo
കരുണാകരനെതിരെ നടത്തിയ ഉള്‍പാര്‍ട്ടി കലാപത്തില്‍ പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല |*Kerala

English summary
Why Not Participate Chindan Shibir in Kozhikode; Mullappally Ramachandran Reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X