കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാക്കാര്‍ അനാഥരാകുന്നു, ടിപി മാധവന്റെ സാഹചര്യം ചൂണ്ടിക്കാണിച്ച് ശാന്തിവിള ദിനേശ്

Google Oneindia Malayalam News

കൊച്ചി: സിനിമാക്കാര്‍ പ്രായമാകുമ്പോള്‍ അനാഥരാകുന്നുവെന്ന് സംവിധായനും നിര്‍മാതാവുമായി ശാന്തിവിള ദിനേശ്. ഗാന്ധി ഭവനിലുള്ള ടിപി മാധവന്റെ അവസ്ഥ ചൂണ്ടിക്കാണിച്ചായിരുന്നു ശാന്തിവിള ഇക്കാര്യം പറഞ്ഞത്. നവ്യ നായരും മന്ത്രി സജി ചെറിയാനുമൊക്കെ പറഞ്ഞ കാര്യങ്ങളും അദ്ദേഹം ചര്‍ച്ചയാക്കി. ആരും നോക്കാനില്ലാത്ത സിനിമാക്കാര്‍ക്ക് താമസിക്കാനായി ഒരു വാസസ്ഥലം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു.

അവന്‍ വന്നാല്‍ നില്‍ക്കില്ല; പലരും കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടു, തുറന്ന് പറഞ്ഞ് ബിജു പപ്പന്‍

ടിപി മാധവന്‍ അടക്കമുള്ളവര്‍ക്ക് താങ്ങും തണലായും സര്‍ക്കാര്‍ ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. നവ്യ നായരോട് അഭിനയം തുടരാനും, ഹരിഹരനോട് സംവിധാനം തുടര്‍ന്നും ചെയ്യാനും മന്ത്രി ആവശ്യപ്പെട്ടു. പക്ഷേ അവര്‍ക്ക് ആരുമില്ലാതായാല്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തത് നല്ല കാര്യമാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

1

600 സിനിമളില്‍ അഭിനയിച്ച് വ്യക്തിയാണ് ടിപി മാധവന്‍. അമ്മയുടെ ആദ്യത്തെ സെക്രട്ടറിയാണ് അദ്ദേഹം. മകന്‍ അച്ഛനെ തിരിഞ്ഞ് നോക്കുന്നില്ല എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. അന്ന് വേദനയോടെ തീരുമാനിച്ചതാണ് സാംസ്‌കാരിക വകുപ്പിന് കീഴില്‍, ഒറ്റപ്പെട്ട് പോകുന്ന കലാകാരന്മാരെ, വാര്‍ധക്യത്തില്‍ സഹായിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പക്ഷേ സിനിമകളില്‍ അഭിനയിക്കുക മാത്രമല്ല ആന എന്ന സിനിമ നിര്‍മിച്ചതും ടിപി മാധവാണ്. ഇത് മന്ത്രിക്ക് അറിയില്ലെന്ന് തോന്നുന്നു. ആ സിനിമാ നിര്‍മാണമാണ് ടിപി മാധവനെ തകര്‍ത്തത് സിനിമ സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കിയെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

2

സിനിമ തകര്‍ന്നതോടെയാണ് ഭാര്യയുമായി അദ്ദേഹത്തിന് തെറ്റേണ്ടി വന്നത്. കണ്ണന്‍ ദേവനിലെ വലിയ ഉദ്യോഗസ്ഥനായിരുന്നു ടിപി മാധവന്‍. നടന്‍ മധുവിനൊപ്പം മലയാള സിനിമയിലേക്ക് പോന്നയാളാണ് മാധവന്‍. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യക്ക് സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലായിരുന്നു. ഇതിനൊക്കെ പുറമേ സിനിമ നിര്‍മിച്ച് തകര്‍ന്ന് പോവുക കൂടി ചെയ്തതോടെ ആ ജീവിതം തകര്‍ന്ന് പോയി. സിനിമാക്കാരനായ ഭര്‍ത്താവിനെ അവര്‍ക്ക് ഇഷ്ടമായില്ലെങ്കിലും, അവരുടെ മകന്‍ ബോളിവുഡിലെ വലിയ സംവിധായകനായി മാറി എന്നതാണ് വിരോധഭാസം. പക്ഷേ എന്തൊക്കെയാണെങ്കിലും ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ അവശതയായിരുന്നു ടിപി അനുഭവിച്ച് കൊണ്ടിരിക്കുന്നത്.

3

ഒരുപാട് അനാഥരാകുന്ന കലാകാരന്മാര്‍ക്ക് തണലേകുന്ന സ്ഥാപനമാണ് ഗാന്ധി ഭവന്‍. നവ്യയും അന്ന് മാധവന്‍ ചേട്ടനെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് ശാന്തിവിള ദിനേശ് പറയുന്നു. തനിക്കൊരു ത്രോട്ട് ഇന്‍ഫെക്ഷന്‍ വന്ന്് ആശുപത്രിയിലായിരുന്നുവെന്നും, ജീവിതം എത്ര ചെറുതാണെന്ന് അന്നാണ് മനസ്സിലായത്. നാവൊക്കെ കുഴഞ്ഞ് പോയി. കാലുകള്‍ ശക്തിയില്ലാതെ കിടക്കേണ്ടി വന്നു. എന്നോടൊപ്പം പല സിനിമകളിലും ഒന്നിച്ച് അഭിനയിച്ച മാധവന്‍ ചേട്ടനെ കണ്ടപ്പോള്‍ കണ്ണുനിറഞ്ഞ് പോയി. മന്ത്രി പറഞ്ഞത് പോലെ നാളെ നമുക്ക് എന്തൊക്കെ സംഭവിക്കാമെന്ന് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. ജിമ്മില്‍ ഒരുപാട് നേരം വര്‍ക്കൗട്ട് ചെയ്യുന്നതും, കൂടുതല്‍ നേരം ഡാന്‍സ് കളിക്കുന്നതും അഹങ്കാരമായി കണ്ടിരുന്നു ഞാന്‍. എന്നാല്‍ അതൊന്നും രോഗം വന്നാല്‍ ഒന്നുമല്ലെന്നും, മനുഷ്യര്‍ ഇത്രയേ ഉള്ളൂവെന്നും അന്നാണ് മനസ്സിലായതെന്നും നവ്യ പറഞ്ഞതെന്നും ശാന്തിവിള ചൂണ്ടിക്കാണിച്ചു.

4

പനിയോ, കൊറോണയോ ഇനിയൊരു പ്രളയമോ വന്നാല്‍ നമ്മള്‍ എത്ര ദുര്‍ബലരാണെന്ന് അറിയാന്‍ സാധിക്കും. എന്നാല്‍ അതൊക്കെ മാറിയാല്‍ നമ്മള്‍ തനിക്ക് സ്വഭാവം കാണിക്കും. എത്ര കുഴപ്പം പിടിച്ചതാണ് നമ്മുടെ സ്വഭാവമെന്ന് കാണിക്കാന്‍ തുടങ്ങുമെന്നും നവ്യ പറഞ്ഞു. അനാഥരായ ഇവര്‍ക്ക് വേണ്ടി എന്ത് ചെയ്യുമെന്നും നവ്യ ചോദിച്ചിരുന്നു. നൃത്തമാടാന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നു. യൂസഫലി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന സമയത്ത് നവ്യയുടെ ഒരു നൃത്തപരിപാടി നടത്താന്‍ ശ്രമിക്കണം. ഒപ്പം സ്റ്റീഫന്‍ ദേവസിയുടെ ഒരു ഫ്യൂഷനും ചെയ്യണം. ഇടക്കിടെ ഗാന്ധി ഭവനില്‍ വരുന്ന കലാകാരനാണ് സ്റ്റീഫന്‍ ദേവസ്സിയെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

5

ഇവരുടെ പരിപാടികള്‍ കാണുന്ന ഏതൊരാള്‍ക്കും അത് സന്തോഷമായിരിക്കുമെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. അതേസമയം തന്റെ മകനെ ഗാന്ധി ഭവനില്‍ എത്തിച്ച് അവന് ജീവിതത്തില്‍ എന്തൊക്കെ സൗഭാഗ്യം കിട്ടിയെന്നും, അത് കിട്ടാത്തവര്‍ ധാരാളമുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുമെന്ന് നവ്യ പറഞ്ഞിരുന്നു. തന്നാല്‍ കഴിയുന്ന സഹായങ്ങളൊക്കെ നല്‍കുമെന്നും അവര്‍ അറിയിച്ചിരുന്നു. വെറും 47 സിനിമ മാത്രം ചെയ്ത നവ്യയാണ് ഈ സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറയുന്നത്. സൗജന്യമായി നൃത്തമാടാമെന്ന് പറയുന്നു. മലയാള സിനിമയിലെ കോടികള്‍ വാങ്ങുന്ന ഏത് താരമാണ് ഇതൊക്കെ ചെയ്യുകയെന്നും ശാന്തിവിള ദിനേശ് ചോദിച്ചു.

Recommended Video

cmsvideo
ഞാൻ ഷൂട്ടിംഗ് ലൊക്കേഷനിൽ പോയി സംസാരിക്കാറില്ല, നവ്യയോട് മിണ്ടുന്നതു ഇവിടെവെച്ച്

ഞാനായിട്ടുണ്ടാക്കിയ ബന്ധമല്ലേ? സഹിച്ചോളാം, മെഹ്നാസിനെ കുറിച്ച് റിഫ പറഞ്ഞത് വെളിപ്പെടുത്തി പിതാവ്ഞാനായിട്ടുണ്ടാക്കിയ ബന്ധമല്ലേ? സഹിച്ചോളാം, മെഹ്നാസിനെ കുറിച്ച് റിഫ പറഞ്ഞത് വെളിപ്പെടുത്തി പിതാവ്

English summary
why should cinema actors struggle in their latter half asks santhivila dinesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X