കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർഎസ്പി പുറത്തേക്കോ? യുഡിഎഫിലും കടുത്ത അതൃപ്തി..അസീസിനെതിരെ നേതാക്കൾ

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പ് തോൽവിയിൽ യുഡിഎഫിൽ അതൃപ്തി പുകയുകയാണ്. പരാജയത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഘടകക്ഷികൾ രംഗത്തെത്തി കഴിഞ്ഞു.മുന്നണി ഏകോപന സമിതി യോഗത്തിലും കടുത്ത വിമർശനമാണ് നേതാക്കൾക്കെതിരെ ഘടകക്ഷികൾ ഉയർത്തുന്നത്.

അതേസമയം തുടർ പരാജയങ്ങളുടെ പശ്ചാത്തലത്തിൽ യുഡിഎഫിൽ തുടരണമോയെന്ന കാര്യത്തിൽ ചില ഘടകക്ഷികളെങ്കിലും പുനരാലോചന നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇപ്പോഴിതാ മുന്നണി വിടണമെന്ന ചർച്ച സജീവമാക്കിയിരിക്കുകയാണ് ആർഎസ്പി.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് ഇന്റര്‍നെറ്റ് തേടി കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന വിദ്യാര്‍ഥികള്‍: ഇടുക്കി രാജാമലയില്‍ നിന്നുള്ള ഫോട്ടോസ്‌

 ദയനീയ പ്രകടനം

തിരഞ്ഞെടുപ്പിൽ രണ്ടാം തവണയും സമ്പൂർണ പരാജയമാണ് ആർഎസ്പിക്ക് നേരിടേണ്ടി വന്നതോടെയാണ് മുന്നണി മാറ്റം എന്ന ചർച്ചകൾക്ക് ചൂടുപിടിച്ചിരിക്കുന്നത്. 2011 ൽ എൽഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ രണ്ട് അംഗങ്ങളെ ജയിപ്പിക്കാൻ ആർഎസ്പിക്ക് കഴിഞ്ഞിരുന്നു. എന്നാൽ എൽഡിഎഫ് ബന്ധം അവസാനിപ്പിച്ച് യുഡിഎഫിലെത്തിയപ്പോൾ ഒരു അംഗത്തെ പോലും ജയിപ്പിക്കാൻ ആർഎസ്പിക്ക് സാധിച്ചിട്ടില്ല.

 കനത്ത ആഘാതം

ത്രിതല പഞ്ചായത്തിലും സഹകരണ സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന പ്രാതിനിധ്യം പോലും നാമമാത്രമായി ചുരുങ്ങി.
പാർട്ടിയുടെ ശക്തി കേന്ദ്രമായിരുന്ന ചവറയിൽ പോലും കനത്ത ആഘാതമാണ് ആർഎസ്പി നേരിട്ടത്. ഈ സാഹചര്യത്തിലാണ് യുഡിഎഫിൽ തുടരണമോയെന്ന കാര്യത്തിൽ പുനരാലോചനകൾ വേണമെന്ന് നേതാക്കൾ ആവശ്യപ്പെടുന്നത്.

പാർട്ടി പ്രവർത്തനം

രണ്ട് നിയമസഭയിലും പ്രാതിനിധ്യം ലഭിക്കായതോടെ പാർട്ടിയുടെ പ്രവർത്തനം മന്ദീഭവിച്ചു എന്നാണ് നേതാക്കൾ കുറ്റപ്പെടുത്തിയത്. മുന്നണി മാറുന്നതാണ് ഉചിതമെന്നാണ് കൊല്ലത്ത് ഒരു വിഭാഗം നേതാക്കൾ നേതൃത്തോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിലും ഇതേ ആവശ്യമാണ് നേതാക്കൾ ഉയർത്തിയത്.

താത്പര്യം കൊണ്ട് മാത്രം

ചില നേതാക്കളുടെ താത്പര്യം കൊണ്ട് മാത്രമാണ് യുഡിഎഫിൽ തുടരുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. കോൺഗ്രസിനെതിരേയും രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങളാണ് വിജയ സാധ്യത ഇല്ലാതാക്കിയത്. ഈ അവസ്ഥയിൽ തുടരുന്നത് ആർഎസ്പിക്ക് യാതൊരു തരത്തിലും ഗുണകരമാകില്ലെന്ന് യോഗത്തിൽ നേതാക്കൾ പറഞ്ഞു.

കൊഴിഞ്ഞ് പോക്ക്

തിരിച്ചടികൾ തുടർക്കഥ ആയതോടെ പാർട്ടിയിൽ കൊഴിഞ്ഞ് പോക്ക് ശക്തമായി. യുഡിഎഫിൽ കടിച്ച് തൂങ്ങിയാൽ നിലവിലുള്ളവർ പോലും അസംതൃപ്തിയിൽ പാർട്ടി വിടുമെന്നാണ് നേതാക്കൾ മുന്നണിയിപ്പ് നല്‍കിയത്. മുന്നണി വിടണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നതായി യോഗത്തിന് ശേഷം ആർഎസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസും വ്യക്തമാക്കിയിരുന്നു.

യോഗം ചേരും

തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയസ്ഥിതി ചർച്ച ചെയ്യാൻ ഓഗസ്റ്റ് ഒൻപതിന് കൊല്ലത്ത് വിപുലമായ യോഗം ചേരാനാണ് ആർഎസ്പി തിരുമാനം. ജില്ല, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന യോഗത്തിന് ശേഷം മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ പരിഗണിക്കുമെന്ന സൂചനയും വാർത്താസമ്മേളനത്തിൽ അസീസ് നൽകി.

ഉചിത തിരുമാനം

ഉചിതമായ സമയത്ത് ഉചിതമായ തിരുമാനം എന്നാണ് അസീസ് വ്യക്തമാക്കിയത്. ലവിൽ അസീസ്, ഷിബു ബേബി ജോൺ ഉൾപ്പെടെയുള്ള പ്രബല വിഭാഗം മുന്നണി മാറ്റം എന്ന നിർദ്ദേശത്തോട് കടുത്ത എതിർപ്പ് ഉയർത്തിയിട്ടില്ല. എന്നാൽ യുഡിഎഫിൽ തന്നെ തുടരണമെന്നാണ് എൻകെ പ്രേമചന്ദ്രന്റേയും കൂട്ടരുടേയും നിലപാട്.

തെറ്റായ സന്ദേശം

അതിനിടെ മുന്നണി വിടുമെന്ന തരത്തിലുള്ള പാർട്ടിക്കുള്ളിലെ ചർച്ചകൾ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമാക്കിയ പാർട്ടി സെക്രട്ടറിയുടെ പ്രതികരണത്തിനെതിരെ കടുത്ത അതൃപ്തിയിലാണ് എൻകെ പ്രേമചന്ദ്രനും ഷിബു ബേബി ജോണും എന്നാണ് വിവരം.പരാജയത്തിന് ശേഷം ആർഎസ്പി മുന്നണി വിടുന്നത് ആലോചിക്കുന്നുണ്ടെന്ന തരത്തിലിള്ള ചർച്ചകൾ തെറ്റായ സന്ദേശം നൽകുമെന്നാണ് നേതാക്കൾ നൽകിയത്.

അച്ചടക്ക ലംഘനം

പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങൾ പുറത്തുപറയുന്നത് അച്ചടക്ക ലംഘനമാണെന്ന വിമർശനവും നേതാക്കൾ ഉയർത്തുന്നുണ്ട്. അതേസമയം ആർഎസിയുടെ പ്രതികരണത്തിൽ യുഡിഎഫിലും അതൃപ്തി ശക്തമാണ്. എന്തായാലാും യുഡിഎഫ് വിടാൻ ഇപ്പോൾ ആലോചിക്കേണ്ടതില്ലെന്നാണ് പാർട്ടി കമ്മിറ്റിയിൽ ഉയർന്ന തിരുമാനം.

ഗ്ലാമറസ് ലുക്കിൽ ഭാനു ശ്രീ; താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
Central government is not supplying free food kit to any states

English summary
will RSP leave UDF,This is what leaders saying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X