കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യന് അഞ്ച് വര്‍ഷം ഉറപ്പില്ല... കാരണം ഉമ്മന്‍ ചാണ്ടിയെ ചോദ്യം ചെയ്യും?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമോ എന്ന് ഉറപ്പില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ എന്തായിരിയ്ക്കും അതിന്റെ കാരണം? ഇതിലും വലിയ പ്രശ്‌നങ്ങള്‍ വന്നിട്ടും കുലുങ്ങാതെയിരുന്ന ആളാണ് ഉമ്മന്‍ ചാണ്ടി.

ബാര്‍ കോഴ കേസ് തന്നെയാണ് ഇതിന് പിന്നില്‍ എന്നാണ് വിവരം. ഇനിയും പിടിച്ച് നില്‍ക്കാന്‍ സാധിയ്ക്കാത്ത വിധം കേസ് മുന്നോട്ട് പോയിക്കൊണ്ടിരിയ്ക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി കരുതുന്നു. എന്നാലും യുഡിഎഫ് സര്‍ക്കാര്‍ കാലാവധി തികയ്ക്കും എന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.

ബാര്‍ കോഴ കേസില്‍ വിജിലന്‍ ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് മൊഴിയെടുക്കും എന്നാണ് കേരളകൗമുദി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇനി ചാണ്ടിയെ കൂടി

ഇനി ചാണ്ടിയെ കൂടി

ബാര്‍ കോഴ കേസില്‍ പിസി ജോര്‍ജ്ജില്‍ നിന്നും ആര്‍ ബാലകൃഷ്ണ പിള്ളയില്‍ നിന്നും ഒക്കെ വിജിലന്‍സ് മൊഴിയെടുത്തു. ഇവരില്‍ പലരും ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചുണ്ട്. അപ്പോള്‍ വിജിലന്‍സിന് അത് അന്വേഷിക്കാതിരിയ്ക്കാന്‍ കഴിയില്ല.

വിജിലന്‍സ് മുഖം രക്ഷിയ്ക്കാന്‍

വിജിലന്‍സ് മുഖം രക്ഷിയ്ക്കാന്‍

വിജിലന്‍സിനും ആഭ്യന്തര വകുപ്പിനും മുഖം രക്ഷിയ്ക്കാന്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കുന്നു എന്ന് കോടതിയെ എങ്കിലും ബോധിപ്പിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

 ബാബുവിനെ ഒഴിവാക്കുമോ

ബാബുവിനെ ഒഴിവാക്കുമോ

ബാര്‍ കോഴ കേസില്‍ ഏറ്റവും വലിയ ആരോപണം നേരിട്ടത് എക്‌സൈസ് മന്ത്രിയായ കെ ബാബുവാണ്. എന്നാല്‍ ബാബുവിനെതിരെ ഇതുവരെ കാര്യമായ അന്വേഷണങ്ങളൊന്ുനം നടന്നിട്ടില്ല.

എല്ലാവരും കൈവിട്ടാല്‍

എല്ലാവരും കൈവിട്ടാല്‍

ബാര്‍ കോഴ കേസില്‍ ആഭ്യന്തര വകുപ്പ് പിടിമുറുക്കിയാല്‍ പിന്നെ ഇത്ര നാളും കൂടെ നിന്നവര്‍ എങ്ങനെ പ്രതികരിയ്ക്കും എന്ന് ഉമ്മന്‍ ചാണ്ടിയ്ക്ക് പോലും ഉറപ്പില്ല.

സതീശന്റെ അമ്പ്

സതീശന്റെ അമ്പ്

ഇതിനിടെയാണ് വിഡി സതീശന്റെ കൂരമ്പ് വന്ന് വീണത്. സര്‍ക്കാര്‍ അഴിമതിയുടെ നിഴലിലാണെന്ന്.

രമേശ് ആണ് നല്ലത്

രമേശ് ആണ് നല്ലത്

ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിയ്ക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും നല്ല മുഖം രമേശ് ചെന്നിത്തലയുടേതാണെന്നും സതീശന്‍ പറഞ്ഞു.

നിലനില്‍പില്ല

നിലനില്‍പില്ല

കാര്യങ്ങള്‍ ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ പിന്നെ ഉമ്മന്‍ ചാണ്ടിയ്ക്ക് നിലനില്‍പില്ല. അപ്പോള്‍ ധാര്‍മികയുടെ പേര് പറഞ്ഞ് രാജിവച്ചൊഴിയേണ്ടി വരും..

സോളാറില്‍ കുലുങ്ങാത്ത മുഖ്യന്‍

സോളാറില്‍ കുലുങ്ങാത്ത മുഖ്യന്‍

ബാര്‍ കോഴയേക്കാള്‍ വലിയ വിവാദമായിരുന്നു സോളാര്‍ വിവാദം. എന്നാല്‍ അതിനെ പോലും തന്ത്രപരമായി മറികടന്ന ആളായിരുന്നു മുഖ്യമന്ത്രി.

English summary
There are reports that the vigilance may record statement of Chief Minister Oommen Chandy in Bar Bribe Case. Last day Oommen Chandy said that he is not sure to complete his 5 year tenure.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X