കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന മലപ്പുറത്ത് വേള്‍ഡ്കപ്പ് ഫാന്‍സ് ഡിബേറ്റ് 27ന്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: റഷ്യന്‍ ലോകകപ്പിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി മലപ്പുറത്തു നടത്തിയ ബ്രസീല്‍-അര്‍ജന്റീന പോരാട്ടത്തിന് ശേഷം വേള്‍ഡ് കപ്പിന്റെ ചരിത്രത്തെ ആസ്പദമാക്കിയുള്ള ക്വിസ് മല്‍സരവും റഷ്യന്‍ വേള്‍ഡ് കപ്പ് സാധ്യതകള്‍ എന്ന വിഷയത്തില്‍ ഫാന്‍സ് ഡിബേറ്റും നടത്തുന്നു. റഷ്യന്‍ വേള്‍ഡ് കപ്പ് സാധ്യതകള്‍ എന്ന വിഷയത്തില്‍ ഫാന്‍സ് ഡിബേറ്റും സംഘടിപ്പിക്കുന്നു.

മലപ്പുറം ഫുട്ബാള്‍ ലവേഴ്‌സ് ഫോറം പ്രീതി സില്‍ക്‌സുമായി സഹകരിച്ച് മേയ് 27ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് മലപ്പുറം കിഴക്കേതലയില്‍ എസ്.ബി.ഐ. ബാങ്ക് പരിസരത്ത് വെച്ച് വേള്‍ഡ് കപ്പിന്റെ ചരിത്രത്തെ ആസ്പദമാക്കി ക്വിസ് മല്‍സരവും റഷ്യന്‍ വേള്‍ഡ് കപ്പ് സാധ്യതകള്‍ എന്ന വിഷയത്തില്‍ ഫാന്‍സ് ഡിബേറ്റും സംഘടിപ്പിക്കുന്നത്.

footbal

ഫാന്‍സ് ഡിബേറ്റില്‍ അര്‍ജ്ജന്റീന, ബ്രസീല്‍, ജര്‍മ്മനി, സ്‌പെയിന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍,ഇംഗ്ലണ്ട്, ബെല്‍ജിയം, സൗദി അറേബ്യ, തുടങ്ങിയ വിവിധ ടീമുകളുടെ ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ തങ്ങളുടെ ടീമുകളുടെ സാധ്യതകളെക്കുറിച്ച് സംസാരിക്കും. പരിപാടിയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാമെന്ന് മലപ്പുറം ഫുട്ബാള്‍ ലവേഴ്‌സ് ഫോറം ചെയര്‍മാന്‍ ഉപ്പൂടന്‍ ഷൗക്കത്ത്, കണ്‍ വീനര്‍ ഷക്കീല്‍ പുതുശേരി, ജവഹര്‍ അലി, സമീര്‍ പണ്ടാറക്കല്‍, നജീബ്, മുസ്തഫ പള്ളിത്തൊടി എന്നിവര്‍ അറിയിച്ചു

അതേ സമയം കഴിഞ്ഞ മേയ് 13നു മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ വെച്ചു ഇതെ സംഘാടകര്‍ നടത്തിയ ആര്‍ജന്റീന-ബ്രസീല്‍ പ്രതീകാത്മക മത്സരം വന്‍ വിജയമായിരുന്നു. കോട്ടപ്പടി സ്‌റ്റേഡിയം നിറഞ്ഞുകവിയുകയും ആരാധകര്‍ ആര്‍പ്പുവിളികളുമായി എത്തുകയുംചെയ്തിരുന്നു. മലപ്പുറത്തെ ഫുട്‌ബോര്‍ ജ്വരം കണക്കിലെടുത്താണ് ഇത്തരത്തില്‍ ഒരുചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് മലപ്പുറം ഫുട്ബാള്‍ ലവേഴ്‌സ് ഫോറം ചെയര്‍മാന്‍ ഉപ്പൂടന്‍ ഷൗക്കത്ത് വണ്‍ഇന്ത്യയോട് പറഞ്ഞു. ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന മലപ്പുറത്തുകാരുടെ ഫുട്‌ബോളിനെ കുറിച്ചുള്ള

അറിവുകളും ടീമിനെ കുറിച്ചുള്ള കൃത്യമായ ധാരണകളും ക്വിസ് മത്സരത്തിലൂടെയും ഡിബേ്റ്റിലൂടെയും ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്നും ഷൗക്കത്ത് പറയുന്നു. കഴിഞ്ഞ ദിവസം കോട്ടപ്പടി സ്‌റ്റേഡിയത്തില്‍ മെസി ഇല്ലാത്ത അര്‍ജന്റീനയും നെയ്മറില്ലാതെ ബ്രസീലും കോട്ടപ്പടി മൈതാനത്ത്

ഇറങ്ങിയപ്പോള്‍ കളി കാണാന്‍ ദൂരങ്ങള്‍ താണ്ടി കളിയാരാധകര്‍ ഒഴുകിയെത്തി. ആളും ആര്‍പ്പുവിളികളും മൈതാനത്ത് ആവേശം വാരി വിതറിയപ്പോള്‍ സ്റ്റേഡിയം അടച്ചിടേണ്ട അവസ്ഥയായി. അത് മലപ്പുറത്ത് മാത്രം കാണുന്ന ഫുട്ബോള്‍ കാഴ്ചയായിരുന്നു. റഷ്യന്‍ ലോകകപ്പിനെ വരവേറ്റ് ആരാധകര്‍ കൊതിക്കുന്ന ബ്രസീല്‍-അര്‍ജന്റീന പോരാട്ടത്തിന്റെ പ്രതീതാത്മക കളി നടത്തിയത് മലപ്പുറം ഫുട്ബോള്‍ ലവേഴ്സ് ഫോറംതന്നെയാണ്.

ടീമുകളുടെ ആരാധകരായ സന്തോഷ് ട്രോഫി, ഐ.എസ്.എല്‍., ഐ-ലീഗ് താരങ്ങള്‍ ഇരുടീമുകള്‍ക്കുമായി അണിനിരന്നു. കളി അങ്ങ് റഷ്യയിലാണെങ്കിലും ആവേശം ശരിക്കും മലപ്പുറത്ത് തന്നെയായിരുന്നു. സമീപകാലത്തൊന്നും മലപ്പുറം കാണാത്ത ആള്‍ക്കൂട്ടമായിരുന്നു കോട്ടപ്പടിയിലെ പുല്‍ത്തകിടിലേക്ക് വന്നെത്തിയത്.

സുന്ദരമായ മൈതാനത്ത് ബ്രസീലും അര്‍ജന്റീനയും കാല്‍പ്പന്തിന്റെ സൗന്ദര്യം ഒപ്പിയെടുത്ത് കളിച്ചു. സാംബാനൃത്തച്ചുവടുകളുമായി മഞ്ഞപ്പടയും ലാറ്റിനമേരിക്കന്‍ സൗന്ദര്യവുമായി നീലപ്പടയും ആരാധകരെ തൃപ്തിപ്പെടുത്തി. സ്വപ്ന ഫൈനലില്‍ ഒരോ ഗോളുകളടിച്ച് ഇരു ടീമുകളും സമനിലപാലിച്ചു. 19-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ സാഹിദ് സാലിയാണ് ബ്രസീലിനായി ഗോള്‍ നേടിയത്. 57-ാം മിനിറ്റില്‍ ഇര്‍ഷാദ് അര്‍ജന്റീനയ്ക്കായി മറുപടി നല്‍കി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പന്തുതട്ടി ഉദ്ഘാടനം ചെയ്തു. ഗോകുലം അസിസ്റ്റന്റ് കോച്ച് ഷാജറുദ്ധീന്‍, സുഡാനി ഫ്രം നൈജീരിയ അഭിനേതാവ് സൂപ്പര്‍ അഷ്റഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചിരുന്നു.

English summary
World cup fans debate on 27 th may
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X