കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക ക്ഷയരോഗ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച കണ്ണൂരിൽ

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂർ: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും. തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ജനിതക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗുരുതരമായ ക്ഷയരോഗം കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക സംവിധാനമായ സിബി-നാറ്റ് സജ്ജീകരിച്ച മൊബൈൽ ടിബി ലാബ് പികെ ശ്രീമതി ടീച്ചർ എംപി ഉദ്ഘാടനം ചെയ്യും.

പാർട്ടിക്കോടതി കൽപ്പിച്ചു, ഇനി തൊഴിലെടുക്കേണ്ടെന്ന്! കീഴാറ്റൂരിൽ പ്രതികാര നടപടിയുമായി സിപിഎം
ക്ഷയരോഗ നിർമാർജനത്തിന്റെ അവസാന ഘട്ടത്തിലാണ് കേരളമെന്ന് ഇതു സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ പുതുക്കിയ ക്ഷയരോഗ പരിപാടിയുടെ ലോകാരോഗ്യ സംഘടന കൺസൾട്ടൻറ് ഡോ ഷിബു ബാലകൃഷ്ണൻ അറിയിച്ചു. ഇന്ത്യയിൽ ക്ഷയരോഗം ഏറ്റവും കുറവ് കേരളത്തിലാണ്. ക്ഷയരോഗ ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വർഷം തോറും നാല് ശതമാനം എന്ന നിരക്കിൽ കുറയുന്നുണ്ട്. കുട്ടികളിലെ ക്ഷയരോഗം സംസ്ഥാനത്ത് പ്രതിവർഷം ഏഴ് ശതമാനം എന്ന നിരക്കിലും കുറയുന്നു. 2009ൽ സംസ്ഥാനത്ത് 27500 പേർക്ക് ക്ഷയരോഗ ചികിത്സ നൽകിയപ്പോൾ 2017ൽ അത് 20409 ആയി കുറഞ്ഞു.

 tb

2020ഓടെ ക്ഷയരോഗം സംസ്ഥാനത്തുനിന്ന് പൂർണ്ണമായും തുടച്ചുനീക്കാനുള്ള കർമപദ്ധതി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതിന്റെ ഒന്നാം ഘട്ട പ്രവർത്തനം കഴിഞ്ഞ ജനുവരി മുതൽ നടന്നുവരുന്നു. പരിശീലനം സിദ്ധിച്ച 78,000 സന്നദ്ധ ആരോഗ്യ പ്രവർത്തകർ കേരളത്തിലെ മുഴുവൻ കുടുംബങ്ങളിലും എത്തി ക്ഷയരോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കും. ക്ഷയരോഗം വരാനുള്ള സാധ്യത വിലയിരുത്തുകയും വിദൂര സാധ്യത പോലുമുള്ളവർക്ക് സംശയ നിവാരണ പരിശോധന നടത്തുകയും ചെയ്യും. ഈ ഭവന സന്ദർശന വിവരശേഖരണത്തിന്റെ 45 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്.

പ്രമേഹം, പുകവലി, വൃക്കസംബന്ധമായ രോഗങ്ങൾ, ദീർഘകാല ശ്വാസകോശ രോഗങ്ങൾ, കരൾ രോഗങ്ങൾ, ക്യാൻസർ തുടങ്ങിയവ ക്ഷയരോഗ സാധ്യത വർധിപ്പിക്കുന്നതിനാൽ ഇത്തരം രോഗങ്ങളുള്ളവരിൽ പ്രകടമായ രോഗലക്ഷണങ്ങളുണ്ടോ എന്ന് ആരോഗ്യ പ്രവർത്തകർ പ്രത്യേകം നിരീക്ഷിക്കും. സാധാരണ മരുന്നുകളെ ചെറുത്തുനിൽക്കാൻ കഴിയുന്ന ഗുരുതരമായ ക്ഷയരോഗത്തെ വളരെ നേരത്തെ കണ്ടെത്താൻ കഴിയുന്ന സിബി-നാറ്റ് പരിശോധന എല്ലാ ജില്ലകളിലും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. പുതുതായി കണ്ടെത്തുന്ന എല്ലാ ക്ഷയരോഗ ബാധിതർക്കും രോഗനിർണയ സമയത്തുതന്നെ സിബി-നാറ്റ് പരിശോധന കൂടി നടത്താൻ സംസ്ഥാനം സുസജ്ജമാണ്. ഇതുവഴി ഗുരുതരമാവാൻ സാധ്യതയുള്ള ക്ഷയരോഗത്തെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കാനും മരണനിരക്കുകളും അനുബന്ധ സങ്കീർണതകളും കുറക്കാനും സാധിക്കും.

കഫ പരിശോധന, എക്‌സ്‌റേ പരിശോധന, സിബി-നാറ്റ് പരിശോധന എന്നിവ സ്വകാര്യ ആശുപത്രികളിൽ എത്തുന്ന രോഗികൾക്കുൾപ്പെടെ സൗജന്യമായി നൽകുവാനുള്ള സംവിധാനങ്ങളുമുണ്ട്. ക്ഷയരോഗബാധ സ്ഥിരീകരിക്കുന്നവർക്ക് അവരുടെ ശരീരഭാരത്തിന് ആനുപാതികമായി കഴിക്കേണ്ട നിശ്ചിതമാത്രാ സമ്മിശ്രങ്ങളും സൗജന്യമായി നൽകുന്നു. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ രോഗികൾ മരുന്ന് കഴിക്കുന്നത് രേഖപ്പെടുത്തുകയും ഏതെങ്കിലും കാരണവശാൽ രോഗി മരുന്ന് മുടക്കിയാൽ എസ്.എം.എസ് വഴി മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന '99 ഡോട്‌സ് പദ്ധതി', ട്രീറ്റ്‌മെൻറ് സപ്പോർട്ടറുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ മരുന്ന് കഴിക്കുന്ന സംവിധാനം തുടങ്ങിയവ ആരും തന്നെ ചികിത്സ ഇടക്കുവെച്ച് നിർത്തുന്നില്ല എന്ന് ഉറപ്പുവരുത്തി സമ്പൂർണ ചികിത്സാ വിജയം കൈവരിക്കാൻ സഹായിക്കുന്നു.


ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ ക്ഷയരോഗ ബാധിതർക്കും അവരുടെ ചികിത്സാ കാലയളവിലുടനീളം സംസ്ഥാന സർക്കാർ റവന്യു വകുപ്പ് വഴി പ്രതിമാസം 1,000 രൂപ പെൻഷൻ നൽകി വരുന്നു. സാധാരണ മരുന്നുകളെ പ്രതിരോധിക്കുന്ന തരം ഗുരുതര ക്ഷയരോഗം ബാധിച്ചവർക്ക് പ്രത്യേക സാമ്പത്തിക സഹായവും നൽകിവരുന്നു. കൂടാതെ പ്രതിമാസം 500 രൂപ വീതം ചികിത്സാ കാലയളവിൽ എല്ലാ ക്ഷയരോഗ ബാധിതർക്കും നൽകുന്നതിനായി കേന്ദ്രസർക്കാർ തുക വകയിരുത്തിയിട്ടുണ്ട്.

സ്വകാര്യ മേഖലയുടെ പൂർണ പങ്കാളിത്തം ഉറപ്പുവരുത്താൻ 200 സ്വകാര്യ ഡോക്ടർമാർക്ക് പരിശീലനം നൽകി വരുന്നു. പൊതുസ്വകാര്യ മേഖലയിൽനിന്നും നിർണയിക്കുന്ന എല്ലാ ക്ഷയരോഗങ്ങളും ജില്ലാ ടിബി ഓഫീസറെ അറിയിക്കേണ്ടതാണെന്ന് കണ്ണൂർ ജില്ലാ ടി.ബി ഓഫീസർ ഡോ. എം.എസ് പത്മനാഭൻ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പുതുക്കിയ ക്ഷയരോഗ പരിപാടിയുടെ ലോകാരോഗ്യ സംഘടന കൺസൾട്ടൻറ് ഡോ. രാകേഷ് പി.എസ്, സ്‌റ്റേറ്റ് ടി.ബി സെൽ എ.സി.എസ്.എം ഓഫീസർ അഖില ശാന്ത് എന്നിവരും സംബന്ധിച്ചു.

വടകരയിൽ സിപിഎം ബിജെപി സംഘർഷത്തിനിടെ സ്ഫോടനം; മൂന് മണിക്കൂർ നീണ്ട പോലീസ് റെയ്ഡ്വടകരയിൽ സിപിഎം ബിജെപി സംഘർഷത്തിനിടെ സ്ഫോടനം; മൂന് മണിക്കൂർ നീണ്ട പോലീസ് റെയ്ഡ്

പഠിക്കുന്ന കാലം മുതലുള്ള പ്രണയം, ജാതി വിദ്വേഷം, പോലീസ് ഇടപെടല്‍... എന്നിട്ടും കാക്കാനായില്ല ആതിരയെപഠിക്കുന്ന കാലം മുതലുള്ള പ്രണയം, ജാതി വിദ്വേഷം, പോലീസ് ഇടപെടല്‍... എന്നിട്ടും കാക്കാനായില്ല ആതിരയെ

English summary
world tuberculosis day;state level inauguration in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X