കാന്തപുരത്തിന്റെ ആത്മകഥ പുറത്തിറക്കാന്‍ എഴുത്തുകാരനു വിലക്കെന്ന്‌ ആരോപണം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: സുന്നി നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആത്മകഥ പുറത്തിറക്കാന്‍ എഴുത്തുകാരനു വിലക്കുള്ളതായി പരാതി. കാന്തപുരത്തിന്റെ ജീവചരിത്രം ഉള്‍ക്കൊള്ളിച്ച് തയാറാക്കിയ 'എന്റെ കാലം' എന്ന ആത്മകഥയുടെ ഒന്നാംഭാഗം പുറത്തിറങ്ങുന്നതിനാണു വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് എഴുത്തുകാരന്‍ ആദില്‍ റഹ്മാന്‍ ആരോപിച്ചു. സിറാജ് ദിനപത്രത്തിന്റെ ദുബൈ എഡിഷനില്‍ ജോലി ചെയ്യവേയായിരുന്നു ആത്മകഥ തയാറാക്കിയത്. മര്‍കസ് പി.ആര്‍.ഒ ആയിരുന്ന അസ്‌ലം സഖാഫി വാളക്കുളത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ആത്മകഥാ രചന ആരംഭിച്ചതെന്ന് ആദില്‍ റഹ്മാന്‍ പറയുന്നു.

kanthapuram2

രണ്ടര വര്‍ഷമെടുത്താണു കാന്തപുരത്തിന്റെ ആത്മകഥയുടെ ഒന്നാംഭാഗം പൂര്‍ത്തീകരിച്ചത്. 'അടുത്തവര്‍ അറിഞ്ഞ കാന്തപുരം' എന്ന പേരില്‍ കാന്തപുരത്തെക്കുറിച്ച് പ്രമുഖരുടെ ഓര്‍മകള്‍ ഉള്‍പ്പെടുത്തി രണ്ടു ഭാഗങ്ങളുള്ള പുസ്തകവും തയാറാക്കിയിരുന്നു. ഇതു ദുബൈയില്‍ കെട്ടിക്കിടന്ന് നശിക്കുകയാണ്. പുസ്തകങ്ങള്‍ തയാറാക്കിയതു വഴി തനിക്കു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി. കാന്തപുരത്തിന്റെ മകന്‍ ഡോ. അബ്ദുല്‍ഹക്കീം അസ്ഹരി മൂന്നു പുസ്തകങ്ങളുടെയും പ്രൂഫ് ഉള്‍പ്പെടെയുള്ളവ വായിക്കുകയും ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഡോ. ഹഖീമിന്റെ എന്റെ ഉപ്പയെന്ന കാന്തപുരത്തെക്കുറിച്ചുള്ള ഓര്‍മ അടുത്തവര്‍ അറിഞ്ഞ കാന്തപുരം എന്ന പുസ്തകത്തിലുണ്ട്.

kanthapuram

ആത്മകഥയുടെ 4000 കോപ്പിയും 'അടുത്തവര്‍ അറിഞ്ഞ കാന്തപുര'ത്തിന്റെ 3000 കോപ്പിയുമാണ് അച്ചടിച്ചത്. ഇതുവഴി ലക്ഷക്കണക്കിന് രൂപയാണ് തനിക്ക് നഷ്ടപ്പെട്ടത്. മുടക്കുന്ന തുക പുസ്‌കമിറങ്ങിയാല്‍ തിരിച്ചുകിട്ടും എന്ന പ്രതീക്ഷയിലായിരുന്നു ചെലവഴിച്ചത്. എന്നാല്‍ തനിക്ക് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെച്ച് കാന്തപുരത്തിന്റെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉള്‍വലിയുകയാണ്. എല്ലാം അറിയാമായിരുന്നിട്ടും കാന്തപുരം ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് മറ്റെന്തോ ഉദ്ദേശ്യത്താലാണ്.

kanthapuram2copy

എസ്.വൈ.എസിന്റെ പ്രവാസി രൂപമായ ഐ.സി.എഫ് മുഖേനയാണ് വില്‍പ്പന നടത്താന്‍ ഉദ്ദേശിച്ചത്. കാന്തപുരത്തിന്റെ മകനും മര്‍കസ് ഡയറക്ടറുമായ അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തില്‍ വില്‍പന നിര്‍ത്തിവെപ്പിക്കുകയായിരുന്നുവെന്ന് ആദില്‍ റഹ്മാന്‍ ആരോപിച്ചു.

കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതി

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Writer is restricted to release Kkanthapuram's biography

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്