കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെൽഫി എടുത്ത ആരാധകന്റെ മൊബൈൽ പിടിച്ചുവാങ്ങി; ഫോട്ടോ ഡിലീറ്റ് ചെയ്തു, ഗാനഗന്ധർവ്വൻ ദില്ലിയിൽ ചെയ്തത്!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സെല്‍ഫിയെടുത്ത ആരാധകനില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് യേശുദാസ്

ദില്ലി: അറുപത്തഞ്ചാം ദേശീയ അവാർഡ് വിതരണ ചടങ്ങ് വൻ വിവാദത്തിലാണ് കലാശിച്ചത്. മുഴുവന്‍ പുരസ്‌കാരങ്ങളും രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്യുന്ന പതിവ് തെറ്റിച്ചതില്‍ പ്രതിഷേധിച്ച് 68 പുരസ്‌ക്കാര ജേതാക്കളാണ് ചടങ്ങില്‍ നിന്നും വിട്ടുനിന്നത്. ഫഹദ് ഫാസിൽ, പാർവ്വതി അടക്കമുള്ളവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ മലയാളികളായ മൂന്ന് പേർ ചടങ്ങിയിൽ പങ്കെടുത്തത്ത് വിമർശനത്തിന് വഴിവെക്കുകയും ചെയ്തു.

മികച്ച ഗായകനുള്ള പുരസ്‌ക്കാരം നേടിയ കെജെ യേശുദാസ്, മികച്ച സംവിധായകന്‍ ജയരാജ്, നിഖില്‍ എസ് പ്രവീണ്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്. രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ വിതരം ചെയ്യാത്തതിലുള്ള പ്രതിഷേധമറിയിച്ച് അവാര്‍ഡ് ജേതാക്കള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നു.ഒപ്പിട്ടതിനു ശേഷം കാലുമാറുകയായിരുന്നുവെന്നാണ് ആരോപണം.

‘സെല്‍ഫി ഈസ് സെല്‍ഫിഷ്'


എന്നാൽ ചടങ്ങിന് പുറത്തുണ്ടായ സംഭവവും ഇപ്പോൾ ചർച്ചയാകുകയാണ്. സെല്‍ഫി എടുത്ത ആരാധകനില്‍ നിന്നും മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത ഗായകന്‍ യേശുദാസിന്റെ വീഡിയോ ആണ് ഇപ്പോൾ‍ സോഷ്യൽ മീിയയിൽ കറങ്ങി നടക്കുന്നത്. സെല്‍ഫി ഈസ് സെല്‍ഫിഷ് എന്ന് പറഞ്ഞായിരുന്നു ആരാധകനില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തത്. അവാര്‍ഡ് വിതരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് മലയാളി താരങ്ങളടക്കം ബഹിഷ്‌കരിച്ച പുരസ്‌കാരദാനച്ചടങ്ങില്‍ പങ്കെടുക്കാനായി ഹോട്ടലില്‍ നിന്നും ഗാനഗന്ധര്‍വന്‍ പുറപ്പെടുമ്പോഴായിരുന്നു സംഭവം.

പ്രതിഷേധിച്ചവരെ വിമർശിച്ച് ജയരാജ്

പ്രതിഷേധിച്ചവരെ വിമർശിച്ച് ജയരാജ്

അതേസമയം ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം സംബന്ധിച്ച വിവാദം കത്തി നില്‍ക്കെ പ്രതിഷേധിച്ചവരെ വിമര്‍ശിച്ച് സംവിധായകന്‍ ജയരാജും രംഗത്തെത്തി. പുരസ്‌കാര വിതരണ ചടങ്ങ് ഒരു വിഭാഗം ബഹിഷ്‌കരിച്ചത് തെറ്റായിപ്പോയെന്നും ബഹിഷ്‌ക്കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

ജയാരാജിനെയും യേശുദാസിനെയും ഓര്‍ത്തു ലജ്ജിക്കുന്നു

ജയാരാജിനെയും യേശുദാസിനെയും ഓര്‍ത്തു ലജ്ജിക്കുന്നു

മലയാളി താരങ്ങളടക്കം അവാര്‍ഡിന് അര്‍ഹരായ 140 പേരില്‍, 68 പേരാണ് ചടങ്ങ് ബഹിഷ്ക്കരിച്ചത്. എന്നാല്‍ കേരളത്തില്‍ നിന്നും ജയരാജും യേശുദാസും പുരസ്‌കാരം സ്വീകരിക്കുകയായിരുന്നു. ഇവർക്കെതിരെ മലയാള സിനിമ മേഖലയിൽ നിന്ന് തന്നെ പ്രതിഷേധം ഉയരുകയായിരുന്നു. ആത്മാഭിമാനം അടിയറവ് വെക്കാന്‍ തയ്യാറാകാത്ത സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും, എന്നാല്‍ ജയാരാജിനെയും യേശുദാസിനെയും ഓര്‍ത്തു ലജ്ജിക്കുന്നുവെന്നും സിബി മലയില്‍ പ്രതികരിച്ചത്.

ഫഹദ് ഫാസിൽ അടക്കമുള്ളവർ വേദിവിട്ടു

ഫഹദ് ഫാസിൽ അടക്കമുള്ളവർ വേദിവിട്ടു

പുരസ്‌കാരം വാങ്ങാതെ നടന്‍ ഫഹദ് ഫാസിലടക്കമുള്ളവര്‍ വേദിയിലേക്ക് പോയിരുന്നില്ല. എന്നാല്‍ ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ കസേരകളടക്കം ഒഴിവാക്കി സര്‍ക്കാര്‍ പരിപാടി നടത്തി. പുരസ്‌കാരദാനച്ചടങ്ങ് മാത്രമാണ് ബഹിഷകരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധ മെമ്മോറാണ്ടത്തില്‍ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നതായി നടി പാര്‍വതി വിശദീകരിച്ചു.

പ്രതിഷേധവുമായി അലൻസിയറും

നടൻ അലൻസിയറും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തല കുനിച്ചവരോടൊപ്പമല്ല,
തല ഉയർത്തിയവരോടൊപ്പം ഞാനും എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. 'ദേശ് നിശ്ചൽ സമ്മാൻ' എന്ന് തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കാണിച്ചത് അൽപ്പത്തരം

കാണിച്ചത് അൽപ്പത്തരം

സര്‍ക്കാര്‍ കാണിച്ചത് അല്‍പ്പത്തരമാണെന്നും. രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങുക എന്നത് പുരസ്‌കാര ജേതാക്കളുടെ അവകാശമാണെന്ന് സംസ്ഥാന സാംസ്‌കാരിക മന്ത്രി എകെ ബാലനും അഭിപ്രായപ്പെട്ടിരുന്നു. 11 പേര്‍ക്കൊഴികെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന തീരുമാനമാണ് വിവാദമായത്. അവസാന നിമിഷം കേന്ദ്രസര്‍ക്കാര്‍ കാണിച്ച നിലപാടിനെതിരെ വലിയ പ്രതിഷേധം തന്നെ ഉയരുകയായിരുന്നു.

ബഹിഷ്ക്കരിച്ചത് പുരസ്ക്കാരമല്ല, ചടങ്ങ് മാത്രം

ബഹിഷ്ക്കരിച്ചത് പുരസ്ക്കാരമല്ല, ചടങ്ങ് മാത്രം


അതേസമയം പുരസ്ക്കാരം അല്ല ബഹിഷ്ക്കരിക്കുന്നത്. ചടങ്ങാണെന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കിയത്. പുരസ്കാരം വേദിക്ക് പുറത്ത് വെച്ച് തരികയോ വീട്ടിലെത്തിക്കുകയോ ചെയ്താൽ സ്വീകരിക്കുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കിയിരുന്നു. രാത്രി അവാർഡ് ജേതാക്കൾക്ക് മന്ത്രിയൊരുക്കുന്ന വിരുന്നിലും ചടങ്ങ് ബഹിഷ്ക്കരിച്ചവർ പങ്കെടുത്തിരുന്നില്ല. അതേസമയം പ്രതിഷേധം ഉയർത്തിയവരെ പൂർണമായും അവഗണിച്ച് കൊണ്ടാണ് കേന്ദ്രം പുരസ്ക്കാര വിതരണ പരിപാടി സംഘടിപ്പിച്ചത്.

സനൽകുമാർ ശശിധരനും രംഗത്ത്

യേശുദാസിനും ജയരാജനുമെതിരെ പ്രതിഷേധവുമായി സംവിധായകൻ സനൽ കുമാർ ശശിധരനും രംഗത്തെത്തിയിരുന്നു. നാഷണല്‍ ഫിലിം അവാര്‍ഡ് വിവേചനപരമായി നല്‍കാനുള്ള സ്മൃതി ഇറാനിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അവാര്‍ഡ് പരിപാടി ബഹിഷ്‌കരിച്ച നിലപാടും നട്ടെല്ലുമുള്ള കലാകാരന്മാര്‍ക്ക് ഒരു വലിയ സലാം. അന്ധമായ ഭരണകൂടത്തിന്റെ അനീതി നേരിട്ട സഹപ്രവര്‍ത്തകരോട് യാതൊരു കൂറും പുലര്‍ത്താത്ത യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമേ തോന്നുന്നുള്ളൂ. അവരുടെ ചില്ലലമാരകളിലിരുന്ന് ഈ അവാര്‍ഡുകള്‍ അവരെയും അവരുടെ അവാര്‍ഡ് കൂമ്പാരങ്ങളെയും നിശ്ചയമായും ചോദ്യം ചെയ്യും. തൂക്കിവിറ്റാല്‍ ഒരുകിലോ അരിപോലും വാങ്ങാനുള്ള തുക കിട്ടാത്ത ലോഹക്കഷ്ണങ്ങളായി നിലപാടുകളില്ലാത്തവരുടെ അവാര്‍ഡുകള്‍ അധഃപതിക്കും എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

പ്രതിഷേധവുമായി ലിജോ ജോസ് പെല്ലിശ്ശേരിയും

കലാകാരൻ തിരസ്കരിച്ച ദേശീയ അവാർഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം . ഏത് ഉടയതമ്പുരാനായാലും തൊഴുത്തിൽ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും.

പടക്കം പൊട്ടുന്ന കയ്യടി സ്വർണ്ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന്. കാറി നീട്ടിയൊരു തുപ്പ്
മേൽ പറഞ്ഞത് പൊള്ളുന്നവരുടെ മുഖത്ത് .ഉരുക്കിന്റെ കോട്ടകൾ , ഉറുമ്പുകൾ കുത്തി മറിക്കും .
കയ്യൂക്കിൻ ബാബേൽ ഗോപുരം , പൊടിപൊടിയായ് തകർന്നമരും . അപമാനിക്കപ്പെട്ട കലാകാരന്മാർക്ക്
ഐക്യദാർഢ്യം. എന്ന് ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്ത് വന്നിട്ടുണ്ട്.

English summary
Yesudas delete photo taken by fan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X