എറണാകുളത്തുനിന്നും മോഷ്ടിച്ച ലോറിയുമായി രക്ഷപ്പെടുന്നതിനിടെ മലപ്പുറത്ത് പിടിയിലായ യുവാവ് നിരവധി മോഷണക്കേസുകളിലെ പ്രതി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മോഷ്ടിച്ച വാഹനവുമായി കടന്നു കളയുന്നതിനിടെ അപകടമുണ്ടാക്കി പിടിയിലായ യുവാവ് നിരവധി മോഷണ കേസുകളിലെ പ്രതി.
തമിഴ്‌നാട് കടലൂര്‍ ചാവടി കണ്ണമംഗലം സ്വദേശിയായ ഗോവിന്ദ രാജിനെയാണ് കഴിഞ്ഞ ദിവസം മോഷ്ടിച്ച വാഹനവുമായി കടന്നുകളയുന്നതിനിടെ അപകടത്തില്‍പെട്ട് പൊന്നാനി ചമ്രവട്ടത്ത് പോലീസ് പിടിയിലായത്.

ദിലീപ് കേസില്‍ ഫോട്ടോസ്റ്റാറ്റ് ഗൂഢാലോചന; മുഖ്യമന്ത്രിക്ക് പരാതി, നടിയുടെത് കുറ്റകരമായ മൗനം?

കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ കാലടിയിലേക്ക് കൊണ്ടുപോയി. എറണാംകുളം ജില്ലയിലെ കാലടിയില്‍ നിന്നും മോഷ്ടിച്ച ലോറിയുമായി കടന്നു കളയുന്നതിനിടെയാണ് ഗോവിന്ദ രാജ് അപകടം വരുത്തിവെക്കുകയും പോലീസ് പിടിയിലാവുകയും ചെയ്തത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണിയാളെന്നാണ് പോലീസിന്റെ സംശയം. കൂടുതല്‍ ചോദ്യം ചെയ്യലിനും കൂട്ടാളികളെ കുറിച്ച് അറിയുന്നതിനും വേണ്ടിയാണ് പോലീസ് പ്രതിയെ കാലടിയിലെത്തിച്ചത്.

robbery

അറസ്റ്റിലായ പ്രതി തമിഴ്‌നാട് കടലൂര്‍ ചാവടി കണ്ണമംഗലം സ്വദേശിയായ ഗോവിന്ദ രാജ്.

കഴിഞ്ഞ ദിവസം ഉച്ചയോടെ പൊന്നാനി കുറ്റിപ്പുറം ദേശീയ പാതയിലാണ് അപകടമുണ്ടായത്. മോഷ്ടിച്ച ലോറിയില്‍ പോവുകയായിരുന്ന ഇയാള്‍ ചമ്രവട്ടം ജംഗ്ഷനിലെ സിഗ്നലില്‍ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു.
എന്നാല്‍ ഓട്ടോയുടെ മുന്‍വശത്തെ ചില്ല് തകര്‍ന്നിട്ടും ലോറി നിര്‍ത്താതെ പോയി. തുടര്‍ന്ന് ഓട്ടോ ലോറിയെ പിന്തുടര്‍ന്നു. അമിത വേഗതയില്‍ പോയ ലോറി പൊന്നാനി-കുറ്റിപ്പുറം ദേശീയ പാതയില്‍ എതിരെ വന്ന ഗുഡ്‌സ് ലോറിയിലിടിക്കുകയും ഗുഡ്‌സ് ലോറി റോഡരികിലെ താഴ്ചയിലേക്ക് മറിയുകയും ചെയ്തു. ഇതോടെ ഗോവിന്ദ രാജ് ഓടിച്ച ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ പോസ്റ്റില്‍ ഇടിച്ചു നിന്നു.


സംഭവത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് ലോറി ഡ്രൈവറായ മോഷ്ടാവിനെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. കാലടിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ച് ലോറികള്‍ മോഷണം പോയിരുന്നു.

English summary
Youth arrested in malappuram while escaping with stolen lorry

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്