• search
  • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

സ്ത്രീ ശക്തി വിളംബരം ചെയ്ത് വനിതകൾ... കൊല്ലത്ത് വനിത ദിനത്തിൽ നടന്നത് വിപുലമായ പരിപാടികൾ

  • By Desk

കൊല്ലം: രാജ്യാന്തര വനിതാ ദിനാഘോഷം ജില്ലയില്‍ വനിതാ ശാക്തീകരണത്തിന് നേര്‍ചിത്രമായി. വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വനിതാ ദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. 'സധൈര്യം മുന്നോട്ട്, ചിന്തിക്കാം സൃഷ്ടിക്കാം സമഭാവനയോടെ നവകേരളം' എന്ന സന്ദേശം മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷത്തെ വനിതാദിനം സംഘടിപ്പിച്ചത്.

ഇന്ത്യയിൽ കാർ ഇൻഷുറൻസ് നിർബന്ധമാണ്, എന്ത് കൊണ്ട്?

രാവിലെ വനിതാ ദിനസന്ദേശ റാലിയും തുടര്‍ന്ന് സെമിനാറും പ്രസംഗമത്സരവും നടന്നു. അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ വത്സല, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ എസ്. ഗീതാകുമാരി, പ്രോഗ്രാം ഓഫീസര്‍ റ്റിജു റേയ്ച്ചല്‍ തോമസ്, ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടെസി എബ്രഹാം, ശിശുവികസന പദ്ധതി ഓഫീസര്‍ ജലജ, എം. വേണുകുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വനിതാ ശിശുവികസന വകുപ്പ്, കുടുംബശ്രീ, തദ്ദേശഭരണസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് ജില്ലയില്‍ വിവിധ ഇടങ്ങളില്‍ വനിതദിനാഘോഷം നടന്നത്.വനിത ദിനവുമായി ബന്ധപ്പെട്ട് ജില്ലാ ആസ്ഥാനത്ത് കുടുംബശ്രീ ജില്ലാ മിഷന്‍, സാമൂഹ്യനീതി വകുപ്പ്, ജില്ലാ നിയമ സേവന അതോറിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ വനിതാ റാലിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. മുന്നൂറോളം കുടുംബശ്രീ അംഗങ്ങളെ ചേര്‍ത്ത് കലക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ജില്ലാ ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശന്‍ ഉദ്ഘാടനം ചെയ്തു. റാലി അവസാനിച്ച ടി.എം. വര്‍ഗീസ് ഹാളില്‍ വനിതകള്‍ നേരിടുന്ന സമകാലീന സാമൂഹ്യാന്തരീക്ഷങ്ങളെയും അവയെ നേരിടാന്‍ ആവിഷ്‌കരിച്ചിട്ടുള്ള നിയമ പരിരക്ഷകളെയും സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസും നടന്നു.

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. മോഹിത്, കൊല്ലം സബ് ജഡ്ജ് സുബിതാ ചിറക്കല്‍, കൊല്ലം ബാര്‍ അസോസിയേഷന്‍ സെക്രട്ടറി രാജീവ് ആര്‍. പട്ടത്താനം എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ക്ലാസിനു ശേഷം വനിതകള്‍ക്കായി സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള ക്ഷേമപദ്ധതികള്‍ കോര്‍ത്തിണക്കി കുടുംബശ്രീയുടെ നാടക സംഘമായ രംഗശ്രീയുടെ നാടകാവതരണവും നടന്നു.ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എസ്. സുധാകാന്ത്, ജില്ലാ നിയമ സേവന അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ ആശ സദാശിവന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ വി.ആര്‍. അജു, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, കോടതി ജീവനക്കാര്‍, പാരാലീഗല്‍ വോളന്റിയേഴ്‌സ്, കുടുംബശ്രീ അംഗംങ്ങള്‍, നിര്‍ഭയ വോളന്റിയേര്‍സ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന സ്ത്രീകളെ ആദരിച്ചു കൊണ്ടായിരുന്നു ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ വനിത ദിനാഘോഷം. ഇന്റര്‍നാഷണല്‍ അത്‌ലറ്റിക്‌സില്‍ കഴിവുതെളിയിച്ച ഒറീസകാരിയും വിവാഹശേഷം ചാത്തന്നൂരില്‍ സ്ഥിരതാമസമാക്കിയ ആരതി ഷാജി, അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ചശേഷം രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകയും ചിത്രകാരിയും നോവലിസ്റ്റുമായ പി. രമണിക്കുട്ടി, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആര്‍. സുധാമണി തുടങ്ങിയ സ്ത്രീകളെയാണ് വനിതദിനത്തില്‍ ആദരിച്ചത്.

വനിത ദിനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഇത്തിക്കര ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷെര്‍ലി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് അംഗം കൃഷ്ണലേഖ അധ്യക്ഷയായിരുന്നു. വനിതാശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലായിരുന്നു ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ വനിത ദിനാഘോഷം.ചാത്തന്നൂര്‍ ജംഗ്ഷന്‍ മുതല്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വരെ വിളംബര ഘോഷയാത്രയും ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈലയുടെ നേതൃത്വത്തിലായിരുന്നു വിളംബരഘോഷയാത്ര. സി.ഡി.പി.ഒ എല്‍. അനിത, ബ്ലോക്ക്ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട നൂറുകണക്കിന് സ്ത്രീകള്‍ വിളംബര ഘോഷയാത്രയില്‍ അണിചേര്‍ന്നു. വിവിധ ബോധവല്‍ക്കരണ ക്ലാസുകളും വനിത ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.

കോളജ്-സ്‌കൂള്‍ കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ചടയമംഗലം ബ്ലോക്കില്‍ വനിത ദിനാഘോഷങ്ങള്‍ നടന്നത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന വനിതദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി ഉദ്ഘാടനം ചെയ്തു. സി.ഡി.പി.ഒ നസീറാ ബീവി അധ്യക്ഷയായി. സ്വന്തം അവകാശങ്ങളെ സധൈര്യം ചോദിച്ചു വാങ്ങാന്‍ ഓരോ സ്ത്രീകള്‍ക്കും സാധിക്കണമെന്നും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയാണ് നാം ഓരോരുത്തരും പോരാടേണ്ടത് എന്നും അവര്‍ പറഞ്ഞു.

സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ പ്രസംഗ മത്സരവും സംഘടിപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഘോഷയാത്രയും നടന്നു.

അഞ്ചാലുംമൂട് ഐ.സി.ഡി.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിത ദിനാഘോഷ പരിപാടി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന വനിതാ റാലി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹന്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനയിലെ സ്ത്രീ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് അംഗം ജൂലിയറ്റ് നെല്‍സണ്‍ നയിച്ചു.ചടങ്ങില്‍ സമൂഹത്തിന്റെ വിവിധ മേഖലയില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച സ്ത്രീകളെ ആദരിച്ചു. കുടുംബശ്രീ രംഗശ്രീ കലാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശാക്തീകരണത്തിന്റെ സംഗീതം എന്ന തെരുവുനാടകം അരങ്ങേറി. പെരിനാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ, പെരിനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. ശ്രീകുമാരി, പെരിനാട് ഗ്രാമപഞ്ചായത്ത് അംഗം എ. സോമവല്ലി, ഐ.സി.ഡി.എസ്. ഓഫീസര്‍ കവിത, അങ്കണവാടി പ്രവര്‍ത്തകര്‍, നിര്‍ഭയ വോളന്റിയര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കിലയും ജെന്‍ഡര്‍ സ്‌കൂള്‍ ഫോര്‍ ലോക്കല്‍ ഗവേര്‍നെന്‍സും കൊട്ടാരക്കര മുനിസിപ്പാലിറ്റിയും സംയുക്തമായി കൊട്ടാരക്കരയില്‍ വനിതാ ദിനം ആഘോഷിച്ചു. കൊട്ടാരക്കര കില സി.എച്ച്.ആര്‍.ഡി യില്‍ നടന്ന ഏകദിന ശില്പശാല ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ. ഗോപന്‍ ഉദ്ഘാടനം ചെയ്തു.

അന്‍പതു ലക്ഷം വനിതകള്‍ പങ്കെടുത്ത പുതുചരിത്രം സൃഷ്ടിച്ചു കൊണ്ടാണ് ഈ നവവര്‍ഷം പിറന്നത്. വനിതാ മതില്‍ സ്ത്രീജനങ്ങള്‍ക്ക് ഭാവിയിലേക്കുള്ള ഈടുവയ്പ്പു ആകുമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ സാക്ഷരത നവചേതന പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ തങ്കമ്മ, മികച്ച വനിതാ കര്‍ഷയ്ക്കുള്ള അവാര്‍ഡ് നേടിയ കെ. സൂസി അല്‍ഫോന്‍സ് എന്നിവരെ കൊട്ടരക്കര എസ്.ജി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുമന്‍ അലക്‌സാണ്ടര്‍ ആദരിച്ചു. ആണത്തം, ട്രാന്‍സ് ജെന്‍ഡര്‍ ദ്വന്ദസങ്കല്പങ്ങള്‍ക്കപ്പുറം എന്നീ വിഷയങ്ങളില്‍ കില ഫാക്കല്‍റ്റിമാരായ എല്‍. ഷൈലജ, എല്‍. അലോഷ്യസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ സി. മുകേഷ് അധ്യക്ഷത വഹിച്ചു. കില റീജിയണല്‍ ഡയറക്ടര്‍ വനജകുമാരി, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍, സാഹിത്യകാരി വൃന്ദ അഡ്വ. പി.എസ്. പ്രശോഭ, സാക്ഷരത മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.കെ. പ്രദീപ്കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. രശ്മി, ഓഫീസ് മാനേജര്‍ എന്‍. അനില്‍കുമാര്‍, കില പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ദിലീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍, ബ്ലോക്ക് മെമ്പര്‍മാര്‍, സാക്ഷരത പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Women's day celebration in Kollam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more