കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശുചീകരണ തൊഴിലാളികൾ മുട്ടുമടക്കിയില്ല: വെട്ടിലായി റെയിൽവേ, തൊഴിലാളികൾക്ക് കിട്ടാനുള്ളത് മൂന്ന് മാസത്തെ വേതനം!!

  • By Desk
Google Oneindia Malayalam News

കോട്ടയം: റെയില്‍വേ സ്‌റ്റേഷനിലെ ശുചീകരണ കരാര്‍ തൊഴിലാളികളുടെ സമരം തുടരുന്നു. മൂന്ന് മാസക്കാലമായി വേതനം ലഭിക്കാത്തതിനെ തുടർന്ന് ശുചീകരണ തൊഴിലാളികൾ നടത്തിവരുന്ന സമരം ഇതോടെ നാലുദിനങ്ങള്‍ പിന്നിട്ടു. വേതനം മുടങ്ങിയതോടെ സിഐടിയുവിന്റെ നേത്രത്വത്തിലാണ് തൊഴിലാളികള്‍ അനിശ്ചിതകാലസമരം ആരംഭിച്ചത്. തൊളിലാളികൾ സമരം ആരംഭിച്ചതോടെ കോട്ടയം സ്റ്റേഷന്‍ പരിസരത്തിന്റെയും പ്‌ളാറ്റ്‌ഫോമിന്റെയും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കാണ് തിരിച്ചടിയായിട്ടുള്ളത്.

അന്യസംസ്ഥാന തൊഴിലാളികൾ ഉള്‍പ്പെടെ മുപ്പതോളം തൊഴിലാളികളാണ് ഇവിടെ ജോലിചെയ്തു വന്നത്. പ്രതിദിനം 370 രൂപ വേതനത്തിലാണ് ശുചീകരണ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. മെയ്,ജൂണ്‍, ജൂലൈ, മാസങ്ങളിലെ വേതനം മുടങ്ങിയതോടെയാണ് ഇവർ സമരം ആരംഭിച്ചിട്ടുള്ളത്. .ഉത്തര്‍പ്രദേശ് സ്വദേശിയാണ് നിലവില്‍ ശൂചീകരണ പ്രവർത്തനങ്ങളുടെ കരാറുകാരന്‍.

Kottayam

പ്‌ളാറ്റ്ഫോം വൃത്തിയാക്കല്‍, ട്രാക്ക് കഴുകല്‍, മാലിന്യം നീക്കല്‍ എന്നിവയ്ക്ക് പുറമേ കഞ്ഞിക്കുഴി മുതല്‍ കുമാരനല്ലൂര്‍ വരെയുള്ള ട്രാക്കുകളുടെ ശുചീകരണവും കരാർ തൊഴിലാളികൾ തന്നെയാണ് ചെയ്യുന്നത്. ഇതിന് പുറമേ റെയില്‍വേ സ്റ്റേഷനിലെ ശുചിമുറി, ക്വാര്‍ട്ടേഴ്‌സ്, ഹോട്ടലുകളുടെ മാലിന്യക്കുഴികള്‍ അടക്കമുള്ളവ വൃത്തിയാക്കാനുള്ള ചുമതലയും ഇവർക്ക് തന്നെയാണുള്ളത്.

മുടങ്ങിക്കിടക്കുന്ന വേതനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ ലേബര്‍ കമീഷന്‍, ജില്ലാ ലേബര്‍ ഓഫീസര്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സിഐ, സ്റ്റേഷന്‍ മാനേജര്‍ എന്നിവര്‍ക്ക് തൊഴിലാളികൾ കത്ത് നൽകിയിരുന്നു. എന്നാല്‍ ഇതിന്മേൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സമരത്തെ തുടര്‍ന്ന് റെയില്‍വേ അധിക്രതര്‍ സ്ഥിരം ജീവനക്കാരെ ഉപയോഗിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും ഇത് ഫലവത്തായില്ല. ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കാത്തതിനാൽ സ്റ്റേഷന്‍ പരിസരത്ത് മാലിന്യം കുന്നുകൂടുന്നതിനും ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ മുടങ്ങിക്കിടക്കുന്ന വേതനം ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് തൊഴിലാളികള്‍.

English summary
kottayam-local-news about railway contract workers strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X