• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പന്തംകുത്തി ആളിക്കത്തിക്കരുത്; ചെന്നിത്തലയ്‌ക്കെതിരെ തിരുവഞ്ചൂര്‍... ഉമ്മന്‍ ചാണ്ടിക്ക് പിന്നിലൊളിക്കേണ്ട

Google Oneindia Malayalam News

കോട്ടയം: കോട്ടയത്തെ പ്രസംഗത്തില്‍ രമേശ് ചെന്നിത്തല പശ്ചാത്തപിക്കേണ്ടി വരുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കടുത്ത ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കല്ലെറിഞ്ഞ ശേഷം ഉമ്മന്‍ ചാണ്ടിയുടെ പിന്നിലൊളിക്കരുത്. പാര്‍ട്ടി പ്രതിസന്ധിയിലുള്ള സമയമാണിത്. അത് മനസിലാക്കി വേണം പ്രതികരിക്കാന്‍. തീ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തംകുത്തി ആളിക്കത്തിക്കരുതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുറന്നടിച്ചു. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച രമേശ് ചെന്നിത്തലയെ രൂക്ഷമായാണ് തിരുവഞ്ചൂര്‍ വിമര്‍ശിച്ചത്.

കോണ്‍ഗ്രസില്‍ പകയുടെ കാര്യമില്ല. പറഞ്ഞതില്‍ ചെന്നിത്തലയ്ക്ക് പശ്ചാത്തപിക്കേണ്ടി വരും. ഉമ്മന്‍ ചാണ്ടിയെ അവഗണിക്കുന്ന പ്രശ്‌നമില്ല. എല്ലാ പാര്‍ട്ടിയിലും പ്രതികരിക്കുന്നതിന് പരിധിയുണ്ട്. ഞാന്‍ പരിധി ലംഘിക്കുന്നില്ല. പ്രവര്‍ത്തകര്‍ക്ക് മുറിവേല്‍പ്പിക്കരുത്. അത്തരം നടപടികളില്‍ നിന്ന് നേതാക്കള്‍ പിന്‍മാറണം. ഉമ്മന്‍ ചാണ്ടിയുടെ പിന്നില്‍ ഒളിക്കുന്ന നിലപാട് ആരും എടുക്കേണ്ട. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഇന്നലെ പറഞ്ഞ കാര്യങ്ങളൊന്നും അംഗീകരിക്കാനാകില്ല. കേരളത്തിലെ ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരുള്ള നേതാവാണ് ഉമ്മന്‍ ചാണ്ടി. ചെന്നിത്തലയുടെ പ്രസംഗം ഉമ്മന്‍ ചാണ്ടി അറിഞ്ഞിട്ടാണ് എന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഇന്നലത്തെ ചടങ്ങ് ഒരു പുതിയ തുടക്കമാണ്. അവിടെ ഇത്തരത്തില്‍ സംസാരിച്ചാല്‍ എവിടെയെത്തും. പുതിയ നേതൃത്വത്തിന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുകയല്ലേ വേണ്ടത്. കണ്ണുകെട്ടി കല്ലെറിയരുത്. തുടക്കത്തില്‍ തന്നെ കല്ലുകടി എന്ന സാഹചര്യം പാടില്ലായിരുന്നു. അവിടെ കൂടിയവര്‍ ആരും ഇത് ആഗ്രഹിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

15 കോടിയും സംവിധായകനും റെഡി; ഒമര്‍ ലുലു 'കാലുമാറി'... സംഘികള്‍ ഭിത്തിയില്‍ ഒട്ടിച്ചോ എന്ന് വിമര്‍ശനം15 കോടിയും സംവിധായകനും റെഡി; ഒമര്‍ ലുലു 'കാലുമാറി'... സംഘികള്‍ ഭിത്തിയില്‍ ഒട്ടിച്ചോ എന്ന് വിമര്‍ശനം

അതേസമയം, ചെന്നിത്തലയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കെ മുരളീധരനും രംഗത്തുവന്നു. പഴയ കാര്യങ്ങള്‍ പറയാനാണെങ്കില്‍ ഏറെയുണ്ടെന്നും താന്‍ ചെയ്യുന്ന കര്‍മങ്ങല്‍ താന്‍ തന്നെ അനുഭവിച്ചിടണമെന്നും മുരളീധരന്‍ പ്രതികരിച്ചു. പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്‌നങ്ങളേയുള്ളൂ. പാര്‍ട്ടിയിലെ എല്ലാവരും അഡ്ജസ്റ്റ് ചെയ്യണം. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ മാലിന്യങ്ങളാണ് സിപിഎമ്മില്‍ ചേര്‍ന്നതെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി പാലോളി രവി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

കോട്ടയം ഡിസിസി പ്രസിഡന്റ് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ കഴിഞ്ഞ ദിവസം ചെന്നിത്തല നടത്തിയ പരസ്യവിമര്‍ശനങ്ങളാണ് തിരുവഞ്ചൂരിന്റെയും മുരളിയുടെയും പ്രതികരണത്തിന് കാരണം. താന്‍ പാര്‍ട്ടിയുടെ നാലണ മെംബര്‍ മാത്രമാണ്. ഉമ്മന്‍ ചാണ്ടി അങ്ങനെയല്ല. സംഘടനാ കാര്യങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യേണ്ടിയിരുന്നു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുകയാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തണമെന്നും ചെന്നിത്തല പറഞ്ഞു.

cmsvideo
  How did Congress came up with a masterplan to select V D Satheeshan as the Opposition leader
  English summary
  Thiruvanchoor Radhakrishnan Criticized Ramesh Chennithala over DCC President Election Comment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X