കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെഹ്‌റുവിന്റെ തൊപ്പിയും ജാക്കറ്റും പേരുമാറ്റി ചിലര്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്നു: സമദാനി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ദേശീയ വീക്ഷണത്തോടെ ജീവിക്കുകയും ചിന്തിക്കുകയുംചെയ്ത ജവഹര്‍ലാല്‍ നെഹ്‌റുവിന് ആദ്യവും അവസാനവും ഇന്ത്യയായിരുന്നുവെന്ന് എം പി അബ്ദുള്‍ സമദ് സമദാനി. ഇന്ത്യയുടെ ഗൃഹാതുരത്വമാണ് നെഹ്‌റു. നെഹ്‌റുവിലേക്കുള്ള തിരിച്ചു പോക്ക് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. യുവതലമുറയെ കുടൂതലായും നെഹ്‌റുവിലേക്ക് വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണ്. ചരിത്രത്തിലെ യുഗപുരുഷനാണ് നെഹ്‌റു.

<strong>കടലിൽ കുളിക്കാൻ 2 സ്പീഡ് ബോട്ട്, ഒരു ഫ്‌ളോട്ടിങ് ആംബുലന്‍സ് അടക്കം തയ്യാറാക്കുക, തൃപ്തിയ്ക്ക് ട്രോൾ</strong>കടലിൽ കുളിക്കാൻ 2 സ്പീഡ് ബോട്ട്, ഒരു ഫ്‌ളോട്ടിങ് ആംബുലന്‍സ് അടക്കം തയ്യാറാക്കുക, തൃപ്തിയ്ക്ക് ട്രോൾ

ചരിത്രത്തിന്റെ അകത്തളത്തില്‍ നിന്നും നെഹ്‌റുവിനെ ആര്‍ക്കും ബഹിഷ്‌ക്കരിക്കാന്‍ കഴിയില്ല. സങ്കുചിത ചിന്താഗതിക്കാര്‍ അത്തരത്തില്‍ ചിന്തിക്കുമെങ്കിലും ഇന്ത്യയുള്ള കാലത്തോളം നെഹ്‌റുവിന്റെ ചിന്തയും പേരും ഉയര്‍ന്നു നില്‍ക്കുമെന്നും സമദാനി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു എഡ്യൂക്കേഷനല്‍ ആന്റ് കള്‍ച്ചറല്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്ത്യയെ കണ്ടെത്തല്‍ ഒരു പുനര്‍വായന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഇന്ത്യ നെഹ്രുവിലേക്ക്...

ഇന്ത്യ നെഹ്രുവിലേക്ക്...

ജീര്‍ണതകളുടെ ഇന്നില്‍ നിന്നും ഇന്ത്യ നെഹ്‌റുവിലേക്ക് തിരിഞ്ഞു നടക്കും. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ വീണ്ടെടുത്ത നെഹ്‌റുവിന് മാത്രമേ ഇന്നത്തെ ഇന്ത്യയെ വീണ്ടെടുക്കാനാവൂ. രാജ്യം നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്ത് മുന്നോട്ടു നയിച്ച കപ്പലിലെ കപ്പിത്താനായിരുന്നു നെഹ്‌റു. മതേതര ഇന്ത്യക്കെതിരെ ഇന്ന് ഉയര്‍ന്നു വരുന്ന വെല്ലുവിളികള്‍ നെഹ്‌റുവിന്റെ കാലത്തും തലപൊക്കിയിരുന്നു. അന്ന് അത്തരം പത്തികള്‍ നെഹ്‌റു താഴ്ത്തിച്ചത് ചരിത്രമാണ്. നെഹ്‌റുവിന്‍ ചിന്തകള്‍ അദ്ദേഹം ജീവിച്ചിരുന്ന കാലത്തേക്കാളും ഇന്ന് പ്രധാന്യം അര്‍ഹിക്കുന്നുണ്ട്.

 രാജ്യത്തെ നയിക്കാനുള്ള ചുമതല

രാജ്യത്തെ നയിക്കാനുള്ള ചുമതല


ഗാന്ധിയന്‍ ചിന്തകളില്‍ പിന്‍പറ്റാതെ സ്വന്തം വീക്ഷണത്തില്‍ ഉറച്ചു നിന്ന ഗാന്ധി ശിഷ്യന്‍ കൂടിയായിരുന്നു നെഹ്‌റു. അതിനാലാണ് രാജ്യത്തെ നയിക്കാനുള്ള ചുമതല ഗാന്ധി നെഹ്‌റുവിനെ ഏല്‍പ്പിച്ചത്. ഗാന്ധി അടിയുറച്ച വിശ്വാസിയായിരുന്നുവെങ്കില്‍ നെഹ്‌റു അവിശ്വാസിയും എന്നാല്‍ വിശ്വസികള്‍ക്കു വേണ്ടി വാദിക്കുന്ന നേതാവു കൂടിയായിരുന്നു. വിശ്വാസിയല്ലെന്ന് ഉറക്കെ പറഞ്ഞ് വിശ്വാസികള്‍ക്കൊപ്പം നിന്ന നേതാവു കൂടിയാണ് നെഹ്‌റു. നെഹ്‌റുവിനെ തള്ളി പറഞ്ഞ് സ്വതന്ത്ര്യ സമരപ്രസ്ഥാനങ്ങളുടെ അടയാളമായ നെഹ്‌റുവിന്റെ തൊപ്പിയും ജാക്കറ്റും പേരുമാറ്റി മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്നവരാണ് ഇന്നുള്ളത് . ഇത്തരം പ്രവൃത്തി ചരിത്രത്തെ നിഷേധിക്കുന്നതിന് തുല്യമാണ്. തിരിമറിയോ അട്ടിമറിയോ നടത്തിയാല്‍ നെഹ്‌റുവിന്റെ ചരിത്രം മായ്ച്ചുകളയാന്‍ ആവില്ല. അത്രമേല്‍ ഇന്ത്യയെന്ന വികാരത്തെ കാത്തു സൂക്ഷിച്ച നേതാവായിരുന്നു നെഹ്‌റു. ഇന്ത്യന്‍ വിപ്ലവത്തിന്റെ സന്തതിയായിരുന്ന നെഹ്‌റുവിനെ നവോത്ഥാന മനുഷ്യന്‍ എന്നു തന്നെ വിശേഷിപ്പിക്കാമെന്നും സമദാനി പറഞ്ഞു.

 സെമിനാര്‍ കോഴിക്കോട്ട്

സെമിനാര്‍ കോഴിക്കോട്ട്


കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന സെമിനാറില്‍ അക്കാദമി ചെയര്‍മാന്‍ വി അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ചു. ഡോ ആര്‍സു, തായാട്ട് ബാലന്‍, അബ്ദുള്‍ നാസര്‍ ഫൈസി കൂടത്തായി, അഡ്വ. എം ശശിധരന്‍, പി എം അബ്ദുറഹ്മാന്‍, ബീന പൂവ്വത്തില്‍, നിജേഷ് അരവിന്ദ്, ഡോ. പി ശ്രീമാനുണ്ണി, പി പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അക്കാദമി ജനറല്‍ കവീനര്‍ എം പ്രകാശന്‍ സ്വാഗതവും കെ കെ പ്രമോദ്കുമാര്‍ നന്ദിയും പറഞ്ഞു.

Kozhikode
English summary
abdul samad samadani about Jawaharlal nehru's cap and jacket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X