കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാലുശ്ശേരി അക്രമം: ഒരു ലീഗ് പ്രവർത്തകന്‍ കൂടി കസ്റ്റഡിയില്‍, കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ ഡി വൈ എഫ് ഐ പ്രവർത്തകന് നേർക്ക് നടന്ന ആള്‍ക്കൂട്ട അക്രമത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവത്തില്‍ ഒരാളെ കൂടി കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലീഗ് പ്രവർത്തകനായ സുബൈർ കുരുടമ്പത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സംഭവത്തില്‍ അഞ്ച് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാര്യങ്ങള്‍ ദിലീപിന്റെ വഴിക്ക് തന്നെ?: മെമ്മറികാർഡ് പരിശോധന കേന്ദ്രത്തിലേക്ക്, ഡിജിപി നിലപാടറിയിച്ചുകാര്യങ്ങള്‍ ദിലീപിന്റെ വഴിക്ക് തന്നെ?: മെമ്മറികാർഡ് പരിശോധന കേന്ദ്രത്തിലേക്ക്, ഡിജിപി നിലപാടറിയിച്ചു

മുസ്ലിം ലീഗ് പ്രവർത്തകരായ മുഹമ്മദ് സാലി, റിയാസ്, വെൽഫെയർ പാർട്ടി പ്രവർത്തകൻ മുഹമ്മദ് ഇജാസ്, ഷാലിദ് എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. അറസ്റ്റിലായ നജാഫ് ഫാരീസ് എന്ന് പറയുന്ന മറ്റൊരു വ്യക്തി ഡി വൈ എഫ് ഐ പ്രവർത്തനാണെന്ന ആരോപണം ഉയർന്നെങ്കിലും സംഘടനയുടെ പ്രാദേശിക നേതൃത്വം ഇത് തള്ളി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

kozhikode

നജാഫ് പ്രാദേശികമായി ഡി വൈ എഫ് ഐയുമായോ മറ്റ് ഇടത് സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയല്ല. സോഷ്യല്‍ മീഡിയയില്‍ ഏതാനും പോസ്റ്റുകള്‍ പങ്കുവെച്ചന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അയാളെ ഡി വൈ എഫ് ഐ പ്രവർത്തകനായി ചിത്രീകരിക്കുന്നതെന്നാണ് ഡി വൈ എഫ് ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയത്. കണ്ടാലറിയാവുന്നവർ ഉൾപ്പെടെ 29 പേരെയാണ് പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. നജാഫിന്‍റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്.

എന്താണ് മഞ്ജു ചേച്ചീ ഈ ചിരിക്ക് പിന്നിലെ രഹസ്യം: ഒരോ തവണ കാണുതോറും ഇഷ്ടം കൂടുന്ന മഞ്ജു മാജിക്ക്

അതേസമയം, ജിഷ്ണുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുസ്ലിം ലീഗിന് ബന്ധമില്ലെന്ന് വ്യക്തമാക്കി കോട്ടൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യോഗവും രംഗത്ത് എത്തി. പൊലീസ് സത്യസന്ധമായി അന്വേഷണം നടത്താന്‍ തയ്യാറാവണം. പാലോളി പ്രദേശത്ത് തുടര്‍ച്ചയായുണ്ടായ അനിഷ്ട സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ലീഗ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിരവധി ആക്രമണങ്ങള്‍ പാലോറയില്‍ നടന്നിട്ടുണ്ട്. അലേഖ സാംസ്‌കാരിക വേദിക്ക് നേരെയുണ്ടായ ആക്രമണം, രണ്ട് വീടുകള്‍ക്കുനേരെ നടന്ന ആക്രമണം, പലതവണയായി പാര്‍ട്ടി കൊടിമരങ്ങളും കൊടികളും നശിപ്പിക്കുന്ന സംഭവം. ഈ കേസുകളിലൊന്നും കൃത്യമായ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായിട്ടില്ലെന്ന് യോഗം ആരോപിച്ചു. അതേസമയം, രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

Kozhikode
English summary
Balussery attack: Another league activist in custody, more arrests likely today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X