കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ കൈമാറി കോഴിക്കോട് ജില്ലാ കലക്റ്റര്‍ യുവി ജോസ്‌

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയുടെ ചെക്ക് നല്‍കി കോഴിക്കോട് ജില്ലാ കലക്റ്റര്‍. ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കുന്ന സഹായത്തിന്റെ ആദ്യപടിയായാണ് കലക്റ്റര്‍ യു.വി ജോസ് തന്നെ തുക കൈമാറിയത്. 50,000 രൂപയുടെ ചെക്ക് അദ്ദേഹം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ ഏല്‍പ്പിച്ചു. ദുരിതബാധിതരുടെ അവലോകനയോഗത്തിലാണ് മന്ത്രിയ്ക്ക് ചെക്ക് കൈമാറിയത്.

 ബഹ്റിനില്‍ വിവാഹിതനായ ഡോക്ടറും ഭര്‍തൃമതിയായ ഡോക്ടറും ആത്മഹത്യ ചെയ്ത നിലയില്‍!! മലയാളികള്‍!! ബഹ്റിനില്‍ വിവാഹിതനായ ഡോക്ടറും ഭര്‍തൃമതിയായ ഡോക്ടറും ആത്മഹത്യ ചെയ്ത നിലയില്‍!! മലയാളികള്‍!!

മഴക്കെടുതിയില്‍ സകലതും നഷ്ടപ്പെട്ട് ജില്ലയിലും സമീപ ജില്ലകളിലും വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന് ആയിരങ്ങള്‍ക്ക് അത്താണിയാകാന്‍ കോഴിക്കോട് ജില്ലാ ഭരണസംവിധാനം വീണ്ടും കൈകോര്‍ക്കുകയാണ്.

വീടും കുടിയുമുപേക്ഷിച്ച് ഉടുതുണിയും കൊണ്ട് ദുരന്തമുഖത്തുനിന്ന് ഓടിക്കയറിയവരാണ് ദുരിതബാധിതരില്‍ പലരും. തലമുറകളുടെ സമ്പാദ്യം മുഴുവന്‍ പ്രളയം തല്ലിതകര്‍ത്തത് നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വന്നവര്‍. ദുരിത ബാധിതര്‍ക്ക് നഷ്ടമായ ജീവിത സാഹചര്യങ്ങള്‍ തിരിച്ചു നല്‍കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പരിശ്രമങ്ങള്‍ക്ക് കരുത്തായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരും തുക സ്വരൂപിച്ച് നല്‍കും. സന്നദ്ധസംഘടനകളും പൊതുജനങ്ങളും ഈ ഉദ്യമത്തില്‍ പങ്കാളികളാകും.

collector

ഒരു ദിവസത്തതെ ശമ്പളത്തില്‍ കുറയാത്ത തുക ജില്ലയിലെ ജീവനക്കാര്‍ നല്‍കണമെന്ന് ജില്ലാ കളകടര്‍ നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടറുടെ പേരില്‍ യൂണിയന്‍ ബാങ്കില്‍ 370402010021140 നമ്പര്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും സഹായധനം നല്‍കാം. കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന തുക ജില്ലയുടെ മൊത്തം സഹായമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന് കൈമാറും. വെല്ലുവിളികള്‍ക്കു മുന്നില്‍ പതറാതെ ഒരുമയോടെ കൈകോര്‍ത്ത പാരമ്പര്യമുള്ള കോഴിക്കോടിന് ദുരിതബാധിതരെ കരകയറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലാഭരണകൂടം. ജില്ലയില്‍ ദുരിതാശ്വാസ സഹായം കിട്ടി തുടങ്ങി. സന്നദ്ദസംഘടനകള്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ തുക സംഭാവന നല്‍കുന്നുണ്ടെന്ന് കളകടര്‍ പറഞ്ഞു.

 തോമസ് ഐസക്ക് താങ്കള്‍ ഇതെന്ത് അവിവേകമാണ് വിളമ്പുന്നത്?; രൂക്ഷ പ്രതിഷേധവുമായി കെ സുരേന്ദ്രന്‍ തോമസ് ഐസക്ക് താങ്കള്‍ ഇതെന്ത് അവിവേകമാണ് വിളമ്പുന്നത്?; രൂക്ഷ പ്രതിഷേധവുമായി കെ സുരേന്ദ്രന്‍

Kozhikode
English summary
fifty thousand rupees contributed for releif fund by kozhikode district collector uv jose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X