കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപിയെ ഞെട്ടിച്ച് ബിഡിജെഎസ്; പാര്‍ട്ടിയുടെ എ ക്ലാസ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു, അമര്‍ഷം

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളിലും വലിയ മുന്നേറ്റമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ അഞ്ച് മണ്ഡലങ്ങളാണ് ബിജെപിയുടെ എ പ്ലസ് കാറ്റഗറിയിലുള്ളത്. കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളാണ് എ പ്ലസ് കാറ്റഗറിയില്‍ പെടുന്നത്. ഈ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച വലിയ പ്രവര്‍ത്തനങ്ങള്‍ ആംരഭിക്കാനിരിക്കുകയാണ് ബിജെപി. ഇതിനിടയിലാണ് ബിജെപിയെ ഞെട്ടിച്ചുകൊണ്ട് കോഴിക്കോട് സൗത്ത് സീറ്റില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

എന്‍ഡിഎയില്‍ ബിഡിജെഎസ്

എന്‍ഡിഎയില്‍ ബിഡിജെഎസ്

2016 ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയില്‍ ബിഡിജെഎസ് മത്സരിച്ച മണ്ഡലാണ് കോഴിക്കോട് സൗത്ത്. ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായ സതീഷ് കുറ്റിയിലിന് 19146 വോട്ടുകള്‍ നേടാനും സാധിച്ചിരുന്നു. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തിന് മുകളില്‍ വോട്ടുകള്‍ ലഭിച്ചതോടെ മണ്ഡലം ഏറ്റെടുക്കാന്‍ ബിജെപി ജില്ലാ നേതൃത്വത്തിന് താല്‍പര്യം ഉണ്ടായിരുന്നു.

കോഴിക്കോട് സൗത്തില്‍

കോഴിക്കോട് സൗത്തില്‍

എന്നാല്‍ ഇതിനിടയിലാണ് മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കോഴിക്കോട് സൗത്ത് ഉള്‍പ്പടെ കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റിലും മത്സരിക്കാനാണ് ബിഡിജെഎസ് ജില്ലാ നേതൃയോഗം തീരുമാനിച്ചത്. ഇത്തവണയും കോഴിക്കോട് സൗത്തില്‍ പാര്‍ട്ടി ജില്ലാ ട്രഷറര്‍ സതീഷ് കുറ്റിയിലിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിഡിജെഎസ് തീരുമാനം.

തിരുവമ്പാടി, പേരാമ്പ്ര

തിരുവമ്പാടി, പേരാമ്പ്ര


കോഴിക്കോട് സൗത്തിന് പുറമെ തിരുവമ്പാടി, പേരാമ്പ്ര സീറ്റുകളിലായിരുന്നു കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ചിരുന്നത്. നഗരമേഖലയില്‍ പാര്‍ട്ടിക്ക് വലിയ സ്വാധീനം എന്നത് കണ്ടായിരുന്നു സൗത്ത് സീറ്റ് ഏറ്റെടുക്കാന്‍ ബിജെപി ജില്ലാ നേതൃത്വം ആലോചിച്ചത്. ഈ നിര്‍ദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ സൗത്തില്‍ ഉള്‍പ്പെട്ട രണ്ട് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തിരുന്നു.

അഞ്ചിടത്ത് രണ്ടാമത്

അഞ്ചിടത്ത് രണ്ടാമത്

മണ്ഡലത്തില്‍ അഞ്ചിടത്ത് രണ്ടാമത് എത്തുകയും ചെയ്തു. ഇതെല്ലാം കൂടി പരിഗണിച്ചായിരുന്നു സീറ്റ് ഏറ്റെടുക്കാനുള്ള ബിജെപി നീക്കം. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ ഇക്കുറിയും മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് വ്യക്തമാക്കിയത് അനുസരിച്ചാണ് സംസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്നാണ് ബിഡിജെഎസ് ജില്ലാ നേതാക്കള്‍ അവകാശപ്പെടുന്നത്.

എടുത്ത് ചാട്ടം ശരിയായില്ല

എടുത്ത് ചാട്ടം ശരിയായില്ല

എന്നാല്‍ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നില്ലെന്നും ഏതൊക്കെ പാര്‍ട്ടികള്‍ ഏതൊക്കെ സീറ്റില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ചര്‍ച്ചകള്‍ പോലും നടക്കാത്ത സാഹചര്യത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ശരിയല്ലെന്നാണ് ബിജെപി നേതാക്കള്‍ പ്രതികരിക്കുന്നത്. ബിഡിജെഎസിന് മറ്റൊരു സീറ്റ് നല്‍കി കോഴിക്കോട് സൗത്ത് സീറ്റ് ഏറ്റെടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് ബിജെപി പ്രതീക്ഷ.

സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമോ

സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമോ

എന്നാല്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ ബിഡിജെഎസ് തയ്യാറാവുമോയെന്ന കാര്യം സംശയകരമാണ്. പേരാമ്പ്ര, തിരുവമ്പാടി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ചും ബിഡിജെഎസില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. സുകുമാരന്‍ നായരായിരുന്നു കഴിഞ്ഞ തവണ പേരാമ്പ്ര മണ്ഡലത്തിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി. 8561 വോട്ടുകള്‍ നേടാന്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നു.

സിപിഎമ്മില്‍ ചേര്‍ന്നു

സിപിഎമ്മില്‍ ചേര്‍ന്നു

എന്നാല്‍ അടുത്തിടെ സുകുമാരന്‍ നായരും ഏതാനും അനുയായികളും സിപിഎമ്മില്‍ ചേര്‍ന്നത് മണ്ഡലത്തില്‍ ബിഡിജെഎസിന് തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ പുതു മുഖങ്ങളെ മണ്ഡലത്തില്‍ പരീക്ഷിക്കാനാണ് പാര്‍ട്ടി തീരുമാനം. തിരുവമ്പാടിയില്‍ കഴിഞ്ഞ തവണ മത്സരിച്ച ഗിരി പാമ്പാനിയേയും ഇത്തവണ മാറ്റി പുതിയ ആളെ പരീക്ഷിക്കാനാണ് ബിഡിജെഎസ് ആലോചന.

കേന്ദ്ര നേതാക്കളുമായും

കേന്ദ്ര നേതാക്കളുമായും

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച അത്രയും സീറ്റുകൾ ഇത്തവണയും വേണമെന്ന ആവശ്യം സംസ്ഥാന തലത്തില്‍ തന്നെ ബിഡിജെഎസ് ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതാക്കളുമായും ബിജെപി സംസ്ഥാന പ്രസിഡന്‍റുമായും ആശയവിനിമയം നടത്തിയിരുന്നു

കൂടുതല്‍ പ്രാതിനിധ്യം

കൂടുതല്‍ പ്രാതിനിധ്യം

എന്‍ഡിഎയുടെ ഭാഗമായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 39 സീറ്റിലായിരുന്നു ബിഡിജെഎസ് മത്സരിച്ചത്. ഇത്തവണ എസ്എന്‍ഡിപിയുമായി ബന്ധമുള്ള ചില പ്രമുഖരേയും സ്ഥാനാര്‍ത്ഥിയായി രംഗത്ത് ഇറക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്. എന്നാല്‍ ബിഡിജെഎസിന്‍റെ ആവശ്യത്തോട് ബിജെപി മുഖം തിരിക്കുകയാണ്. പെ‍ാതുസമ്മതർക്കും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കും ഇത്തവണ കൂടുതല്‍ പ്രാതിനിധ്യം നല്‍കേണ്ടതിനാല്‍ കഴിഞ്ഞ തവണത്തെ സ്ഥിതി തുടരാന്‍ കഴിയില്ലെന്നാണ് ബിജെപി നേതാക്കള്‍ അറിയിക്കുന്നത്.

പരിഗണന നല്‍കും

പരിഗണന നല്‍കും

ഘടകകക്ഷികൾക്കുള്ള സീറ്റ് വിഭജനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തില്‍ മാത്രമാണ്. ഇത്തവണ എല്ലാ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ രംഗത്ത് ഇറക്കാനാണ് ബിജെപി ആലോചിക്കുന്നത്. അതിനാല്‍ വിട്ടുവീഴ്ചകള്‍ വേണ്ടി വരും. എന്നാല്‍ പ്രധാന ഘടകകക്ഷിയെന്ന നിലയിൽ ബിഡിജെഎസിന് മാന്യമായ പരിഗണന നല്‍കുമെന്നും ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്.

Kozhikode
English summary
kerala assembly election 2021; BDJS announces candidate for Kozhikode South constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X