കാലിത്തീറ്റ വിലവര്‍ധന: ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമേകി മലബാര്‍ മില്‍മ, ക്ഷീര സംഘങ്ങള്‍ക്ക് സബ്‌സിഡി
കോഴിക്കോട്: കാലിത്തീറ്റ വിലവര്‍ധനയില്‍ മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് തുണയായി മലബാര്‍ മില്‍മ. ഏറ്റവും ഒടുവില്‍ പാല്‍ വില വര്‍ധനവ് നടപ്പാക്കിയ 2019 സെപ്തംബറില്‍ ഉണ്ടായിരുന്ന അതേ വിലയില്‍ തന്നെ മില്‍മ കാലിത്തീറ്റ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ മലബാര്‍ മില്‍മ ഭരണസമിതി യോഗം തീരുമാനിച്ചു.
വര്‍ധിപ്പിച്ച വില ക്ഷീര സംഘങ്ങള്‍ക്ക് സബ്‌സിഡിയായി മില്‍മ നല്‍കുമെന്ന് ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. മറ്റ് കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കുറവ് വരുത്താതെ ഇതിനായി പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ടെന്ന് മലബാര്‍ മില്‍മ മാനെജിംഗ് ഡയറക്ടര്‍ ഡോ. പി. മുരളി വ്യക്തമാക്കി. മലബാര്‍ മേഖലയിലെ മൂന്നു ലക്ഷത്തോളം ക്ഷീര കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
മില്‍മ ഉത്പാദിപ്പിക്കുന്ന മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റക്ക് 50 കിലോ ചാക്കിന് 180 രൂപയും മില്‍മ ഗോമതി റിച്ച് കാലിത്തീറ്റക്ക് 160 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.ഗോമതി ഗോള്‍ഡിന് 1550 രൂപയും ഗോമതി റിച്ചിന് 1400 രൂപയുമാണ് പുതുക്കിയ വില. ഇത് പഴയ വിലയില്‍ തന്നെ യധാക്രമം 1370 രൂപയ്ക്കും 1240 രൂപയ്ക്കും മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് തുടര്‍ന്നും ലഭിക്കും.
ഭിന്നശേഷിക്കാരന് അധ്യാപകന് വന്‍ ഭാഗ്യം, 60 ലക്ഷം ലോട്ടറിയടിച്ചു; പക്ഷേ പെന്ഷന് പകുതിയാവും!!
കാലിത്തീറ്റ നിര്‍മ്മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിച്ചതിനെത്തുടര്‍ന്ന് ഇതര കാലിത്തീറ്റ നിര്‍മാണ കമ്പനികള്‍ വളരെ മുമ്പു തന്നെ വില വര്‍ധിപ്പിച്ചിരുന്നു. ഉത്പാദന ചിലവ് വര്‍ധിച്ച് മില്‍മയുടെ മലമ്പുഴയിലെയും ചേര്‍ത്തലയിലെയും ഫാക്ടറികളിലെ കാതിത്തീറ്റ നിര്‍മാണം വന്‍ നഷ്ടത്തിലാവുകയും നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ഫാകട്‌റി അടച്ചു പൂട്ടേണ്ട സ്ഥിതി സംജാതമാകുകയും ചെയ്തതോടെയാണ് കാലിത്തീറ്റ വില വര്‍ധിപ്പിക്കേണ്ടി വന്നതെന്ന് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കൂടിയായ കെഎസ് മണി പറഞ്ഞു.
ദീര്‍ഘനാള്‍ പ്രണയം, വിവാഹദിനത്തില്‍ കാമുകന് മുങ്ങി, ഇമ്രാന് ഖാന് തട്ടിയെടുത്തെന്ന് കാമുകി
അതേസമയം അധികമായി നല്‍കുന്ന പാലിന് മില്‍മ ലിറ്ററിന് അഞ്ചു രൂപ കൂടുതല്‍ നല്‍കുമെന്നും മില്‍മ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ ഒന്നു മുതല്‍ 30വരെ അധിക വില നല്‍കാന്‍ മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതി തീരുമാനിച്ചത്. ഒക്ടോബര്‍ മാസത്തില്‍ മില്‍മയിലേക്കു നല്‍കിയ ശരാശരി പാലളവില്‍ നിന്നും കൂടുതലായി നല്‍കുന്ന പാലിനാണ് അധിക വിലയായ അഞ്ചു രൂപ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുക.
ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ
ഇത്തരത്തില്‍ നവംബര്‍ മാസം ഡെയറിയില്‍ ലഭിച്ച അധിക പാലിന് ലിറ്ററിന് അഞ്ചുരൂപ കണക്കാക്കി അര്‍ഹരായ ക്ഷീര സംഘങ്ങളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കും. പാലിന്റെ വില്‍പ്പന വില വര്‍ധിപ്പിക്കാതെ നിലവിലെ പ്രതികൂല സാഹചര്യത്തിലും ക്ഷീര കര്‍ഷകര്‍ക്ക് ഇത്തരം സഹായങ്ങള്‍ നല്‍കുവാന്‍ സാധിക്കുന്നത് ക്ഷീര കര്‍ഷക പ്രസ്ഥാനത്തിന്റെ ഉജ്ജ്വല നേട്ടമാണെന്ന് മില്‍മ ചെയര്‍മാന്‍ പറഞ്ഞു.