കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭ: യാത്രക്കാര്‍ക്ക് വിശ്രമ കേന്ദ്ര ഒരുങ്ങുന്നു

Google Oneindia Malayalam News

കോഴിക്കോട്: ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭയില്‍ വിശ്രമ കേന്ദ്ര നിര്‍മ്മിച്ചു. അഗസ്ത്യന്‍ മുഴിയിലാണ് 20 ലക്ഷം രൂപ ചിലവില്‍ വിശ്രമ കേന്ദ്രം നിര്‍മ്മിച്ചത്. പദ്ധതിക്ക് നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്‍കി. ജില്ലയിലെ 24 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2020-2021 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറസിലൂടെ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി അംഗീകാരവും നല്‍കി.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി നിലാവ്, ടേക്ക് എ ബ്രേക്ക് പ്രോജക്ട് എന്നിവ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി സമര്‍പ്പിച്ച 24 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിഷ്‌ക്കരിച്ച വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 18 ഗ്രാമ പഞ്ചായത്തുകളും നാലു ബ്ലോക്ക് പഞ്ചായത്തുകളും രണ്ടു നഗരസഭകളും 2020-2021 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നേടി.

 kozhikodew

Recommended Video

cmsvideo
കോഴിക്കോട്; നീണ്ട യാത്രക്കിടെ യാത്രക്കാർക്ക് വിശ്രമിക്കുന്നതിനായി ടേക് എ ബ്രേക്ക് പദ്ധതിയുമായി മുക്കം നഗരസഭ

പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങള്‍ രണ്ടു വീതം ഗ്രാമ പഞ്ചായത്തുകളും അഞ്ചു വീതം മുനിസിപ്പാലിറ്റികളും ഏറ്റെടുത്തു നടപ്പിലാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പാലിക്കണമെന്നു യോഗം നിര്‍ദേശിച്ചു. വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത എല്ലാ പ്രൊജക്ടുകളും സമയബന്ധിതമായി നടപ്പാക്കുന്നതിന് എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്നും യോഗം നിര്‍ദേശം നല്‍കി.

Kozhikode
English summary
Mukam Municipality as part of the Take a Break project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X