• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വഖഫ് കേസുകള്‍ കുന്നുകൂടുന്നു; കോഴിക്കോട് പുതിയ ട്രിബ്യൂണല്‍ പ്രവര്‍ത്തനം തുടങ്ങി

  • By Desk

കോഴിക്കോട്: സംസ്ഥാനത്തെ വഖഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കേസുകളും തീര്‍പ്പാക്കുന്നതിനുള്ള മൂന്നംഗ വഖ്ഫ് ട്രിബ്യൂണല്‍ കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി. എരഞ്ഞിപ്പാലം പാസ്‌പോര്‍ട്ട് ഓഫീസിനു സമീപം ഹൗസ് ഫെഡ് ബില്‍ഡിംഗില്‍ ട്രിബ്യൂണലിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- ന്യൂനപക്ഷക്ഷേമ- വഖ്ഫ്- ഹജ്ജ് വകുപ്പു മന്ത്രി കെ.ടി ജലീല്‍ നിര്‍വ്വഹിച്ചു. കേരള ഹൈക്കോടി ജഡ്ജ് ജസ്റ്റിസ് സി.കെ അബ്ദുറഹീം അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് 1.8 കോടിയുടെ ബെൻസ് സമ്മാനം! ആരോപണവുമായി ബിജെപി

സംസ്ഥാനത്തെ വഖ്ഫ് സ്ഥാപനങ്ങളുടെ സര്‍വ്വെ ത്വരിതപ്പെടുത്തുന്നതിനായി ഒരു മുഴുവന്‍ സമയ ജോയിന്റ് സര്‍വ്വെ കമ്മീഷണറെ നിയമിക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും നിയമനം ഉടനെ ഉണ്ടാകുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ജലീല്‍ പറഞ്ഞു. 1960 ല്‍ രൂപീകൃതമായ കേരള വഖ്ഫ് ബോര്‍ഡിന് 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കാന്‍ തുടങ്ങിയതെന്നും നമ്മുടെ നാടിന്റെ മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും പ്രതീകമാണ് വഖ്ഫ് ബോര്‍ഡെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 72 ലക്ഷം രൂപയായിരുന്ന ഗ്രാന്റ് രണ്ട് കോടി രൂപയായി വര്‍ധിപ്പിച്ചെന്നും ബോര്‍ഡിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളിലും സര്‍ക്കാര്‍ വിഹിതമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

1995 ലെ വഖ്ഫ് നിയമ പ്രകാരം കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളിലായി മൂന്ന് ഏകാംഗ ട്രിബ്യൂണലുകളാണ് വഖ്ഫ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് നിലവിലുണ്ടായിരുന്നത്. ഇതാണ് 2013 ലെ ഭേദഗതി പ്രകാരം മൂന്നംഗ ട്രിബ്യൂണലായി മാറുന്നത്. നിലവില്‍ 700 ഓളം കേസുകളാണ് ഏകാംഗ ട്രിബ്യൂണലുകളുടെ മുമ്പിലുള്ളത്. പുതിയ ട്രിബ്യൂണല്‍ കേസുകള്‍ കൂടാനല്ലെന്നും തര്‍ക്കങ്ങള്‍ കുറക്കാന്‍ പ്രയോജനപ്പെടണമെന്നും മന്ത്രി പറഞ്ഞു. വിശ്വാസികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ കൂടുന്നതും വിശ്വാസികള്‍ക്കിടയില്‍ കുറ്റവാളികള്‍ കൂടുന്നതും ആശാസ്യമല്ല. വിശ്വാസം സ്വാധീനിക്കുമ്പോള്‍ തര്‍ക്കം കുറയുകയാണ് വേണ്ടതന്നും താത്പര്യം സ്വാധീനിക്കുമ്പോഴാണ് തര്‍ക്കങ്ങള്‍ കൂടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ജില്ലാ ജഡ്ജ് കെ. സോമന്‍ ചെയര്‍മാനും അഡ്വ. ടി.കെ ഹസന്‍, ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി എ.സി ഉബൈദുള്ള എന്നിവര്‍ അംഗങ്ങളുമായ ട്രിബ്യൂണലിന്റെ ആസ്ഥാനം കൂടുതല്‍ വഖ്ഫ് കേസുകള്‍ നിലവിലുള്ള കോഴിക്കോട് മേഖലയിലാണ്. ആവശ്യാനുസരണം ജില്ലകളില്‍ സിറ്റിങ് നടത്തിയും കേസുകള്‍ തീര്‍പ്പാക്കും.

ഉദ്ഘാടന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് എം.ആര്‍ അനിത, പൊതുവിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പു സെക്രട്ടറി എ. ഷാജഹാന്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ എ.പി അബ്ദുല്‍ വഹാബ്, മദ്‌റസാ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.പി അബ്ദുല്‍ ഗഫൂര്‍, കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ജഗജിത്ത് എം.പി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ബിജുരാജ് ടി.സി, കേരള കോപറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍ റീജ്യനല്‍ മാനേജര്‍ പി.കെ ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജഡ്ജും വഖ്ഫ് ട്രിബ്യൂണല്‍ ചെയര്‍മാനുമായ കെ. സോമന്‍ സ്വാഗതവും കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എം ജമാല്‍ നന്ദിയും പറഞ്ഞു.

Kozhikode

English summary
new tribunal in kozhikkode to handle vakhaf cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X