• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരസ്പര ധാരണയോടെ മൂന്ന് കുടുംബങ്ങള്‍ ഒന്നിച്ചു; പിറന്നത് സംസ്ഥാനത്തെ അവയവദാന ചരിത്രത്തില്‍ പുത്തന്‍ അദ്ധ്യായ, കോഴിക്കോട് മൂന്ന് പേർക്ക് പുതു ജീവൻ!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പരസ്പര ധാരണയോടെ മൂന്ന് കുടുംബങ്ങള്‍ ഒന്നിച്ചു നിന്നപ്പോള്‍ സംസ്ഥാനത്തെ അവയവദാന ചരിത്രത്തില്‍ പുത്തന്‍ അദ്ധ്യായം എഴുതിച്ചേര്‍ക്കപ്പെട്ടു. സ്വാപ് ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന അവയവ കൈമാറ്റ രീതിയിലൂടെ ആസ്റ്റര്‍ മിംസിലാണ് മൂന്നു പേര്‍ക്ക് പുതുജീവന്‍ ലഭിച്ചത്. ജീവന്‍ പകുത്ത് നല്‍കാന്‍ ഇവരുടെ പങ്കാളികള്‍ തയ്യാറായെങ്കിലും വൃക്കമാറ്റിവെക്കലിനുള്ള ക്രോസ് മാച്ചിംഗ് പരാജയപ്പെട്ടതാണ് സ്വാപ് ട്രാന്‍സ്പ്ലാന്റേഷനെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

<strong>മമതയുടെ തിരിച്ചടി തുടങ്ങി, ബിജെപിയെ വീഴ്ത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സെന്റീവുകള്‍</strong>മമതയുടെ തിരിച്ചടി തുടങ്ങി, ബിജെപിയെ വീഴ്ത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സെന്റീവുകള്‍

ഇതോടെ മാച്ചിംഗ് ശരിയാകുന്നവര്‍ക്ക് അവയവം നല്‍കുകയും പകരം അടുത്തയാളില്‍നിന്ന് സ്വീകരിക്കുകയുമായിരുന്നു. മലപ്പുറം സ്വദേശി മുഹമ്മദ്, പെരിന്തല്‍മണ്ണ സ്വദേശി അബൂബക്കര്‍, കണ്ണൂര്‍ സ്വദേശി സുനിത കുമാരി എന്നിവര്‍ക്കാണ് അവയവം മാറ്റിവെച്ചത്. അബൂബക്കറിന്റെ ഗ്രൂപ്പ് ബി പോസിറ്റിവും ഭാര്യ നാദിറയുടെത് ഒ പോസിറ്റീവുമായിരുന്നു. യൂണിവേഴ്‌സല്‍ ഗ്രൂപ്പ് ആയതിനാല്‍ നാദിറയുടെ വൃക്ക അബൂബക്കറിന് സ്വീകരിക്കാന്‍ സാധിക്കുമായിരുന്നു.

സുനിത കുമാരിയുടേയും ഭര്‍ത്താവിന്റെയും രക്തഗ്രൂപ്പ് ബി പോസിറ്റീവ് ആണെങ്കിലും ഹിമറ്റോളജി സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതിനാല്‍ പരസ്പരം ദാനം ചെയ്യുവാന്‍ സാധിക്കുമായിരുന്നില്ല. മുഹമ്മദിന്റെ ഭാര്യ ബുഷറയുടെ രക്തഗ്രൂപ്പ് ബി പോസിറ്റിവ് ആയിരുന്നു. വിദഗ്ദ്ധ പരിശോധനയില്‍ ഇത് സുനിത കുമാരിക്ക് അനുയോജ്യമാണെന്ന് മനസ്സിലായി. ഈ സാഹചര്യത്തിലാണ് സുനിതകുമാരിയുടെ രക്തഗ്രൂപ്പ് അബൂബക്കറിന്റെതുമായി ക്രോസ്മാച്ചിങ് ആകുന്നു എന്ന് തിരിച്ചറിഞ്ഞത്. ഇതോടെയാണ് ത്രീ വേ സ്വാപ് ട്രാന്‍സ്പ്ലാന്റിന്റെ സാധ്യത ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ തെളിഞ്ഞ് വന്നത്.

പരസ്പര ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മൂന്ന് കുടുംബങ്ങളേയും പറഞ്ഞ് ബോധ്യപ്പെടുത്തി. തുടര്‍ന്ന് അബൂബക്കറിന്റെ ഭാര്യ നാദിറയുടെ വൃക്ക അബൂബക്കറിന് നല്‍കാതെ പകരം മുഹമ്മദിന് നല്‍കുവാന്‍ തയ്യാറായി. മുഹമ്മദിന്റെ ഭാര്യ ബുഷറയുടെ വൃക്ക സുനിത കുമാരിക്കും സുനിത കുമാരിയുടെ ഭര്‍ത്താവ് അനില്‍കുമാറിന്റെ വൃക്ക അബൂബക്കറിനും നല്‍കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ തലത്തിലുള്ള അംഗീകാരം കൂടി ലഭ്യമായതോടെ കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലായി.

ആസ്റ്റര്‍ മിംസ് നെഫ്രോളജി വിഭാഗം തലവന്‍ ഡോ. സജിത്ത് നാരായണന്‍, ഡോ. ഫിറോസ് അസീസ്, ഡോ. എന്‍.എ. ഇസ്മയില്‍, ഡോ. ബി. ശ്രീജേഷ്, ട്രാന്‍സ്പ്ലാന്റ് അസി. മാനേജര്‍ അന്‍ഫി മിജോ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാസങ്ങള്‍ നീണ്ട ക്രോസ് മാച്ചിംഗ് ടെസ്റ്റുകളിലൂടെയാണ് ഈ ത്രീ വേ സ്വാപ് സര്‍ജറി യാഥാര്‍ഥഖ്യമായത്. യൂറോളജി വിഭാഗം മേധാവി ഡോ. രവികുമാറിന്റെ നേതൃത്വത്തില്‍ മൂന്ന് സര്‍ജറികളിലൂടെയാണ് ഈ വിജയം കൈവരിച്ചത്. ഡോ. അഭയ് ആനന്ദ്, ഡോ. ആര്‍. സുര്‍ദാസ്, ജോ. ജിതിന്‍, അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ. കിഷേര്‍, ഡോ. പ്രീത ചന്ദ്രന്‍, ജോ. രമേഷ്, ഡോ. നമിത എന്നിവരും സര്‍ജറിയില്‍ പങ്കെടുത്തു.

വൃക്കമാറ്റിവെക്കല്‍ ശസ്ത്രയ്ക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനപ്രദവും പ്രായോഗികവുമായ രീതിയാണിത് എന്നും നിരവധി രോഗികളുടെ കാത്തിരിപ്പിന് ശുഭപര്യവസാനം നല്‍കുവാന്‍ ഇതിലൂടെ സാധിക്കുമെും നെഫ്രോളജി വിഭാഗം തലവന്‍ ഡോ. സജിത്ത് നാരായണന്‍ പറഞ്ഞു. മൂന്ന് കുടുംബങ്ങള്‍ എതന്ന് കൂടുതല്‍ കുടുംബങ്ങള്‍ ഒരുമിച്ചുള്ള അവയവദാന പ്രക്രിയയിലേക്ക് വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസ്റ്റര്‍ മിംസ് സി ഇ ഒ ഡോ. സാന്റിസജന്‍, സി. ഒ. ഒ. സമീര്‍ പി. ടി, നെഫ്രോളജി വിഭാഗം മേധാവി ഡോ. സജിത്ത് നാരായണന്‍, യൂറോളജി വിഭാഗം മേധാവി ഡോ. രവികുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
swap transplantation in Kozhikode Aster MIMS hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X