• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ വിവാഹ സീസണിൽ നിങ്ങൾക്കെങ്ങനെ ഓൺലൈൻ വ്യക്തിഗത വായ്പ നേടാം

അടുത്തിടെ നടത്തിയ ഒരു സർവ്വേ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ യുവ ഇന്ത്യക്കാരിൽ നിന്ന് ലഭിച്ച 10 ൽ 2 വായ്പ അപേക്ഷകളും വിവാഹ ധനസഹായത്തിന് വേണ്ടിയായിരുന്നു. ഈ പ്രവണത സൂചിപ്പിക്കുന്നത് യുവാക്കൾ അവരുടെ വിവാഹ ദിവസത്തെക്കുറിച്ചുള്ള പദ്ധതികളില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവുന്നില്ല എന്നാണ്. ഓൺലൈൻ വ്യക്തിഗത വായ്പകളുടെ ഉപയോഗവും ഇതുതന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്.

വിവാഹങ്ങൾക്കായുള്ള വ്യക്തിഗത വായ്പകൾ അല്ലെങ്കിൽ ബജാജ് ഫിൻ‌സെർവ് പോലുള്ള വായ്പ ദാതാക്കളില്‍ നിന്നുള്ള വിവാഹ വായ്പകൾ ഗണ്യമായ ധനസഹായവും വാഗ്ദാനം ചെയ്യുന്നു. വിവാഹവുമായി ബന്ധപ്പെട്ട് നിങ്ങൾ‌ക്ക് നേരിടേണ്ടിവരുന്ന നിരവധി വിവാഹ ചെലവുകൾ‌ പരിഹരിക്കുന്നതിന് നിങ്ങളുടെ സമ്പാദ്യത്തിന് പരിപൂരകമാകാൻ കഴിയുമെന്നാണ് ഇതിനർത്ഥം. മാത്രമല്ല, ഓൺലൈൻ സൗകര്യത്തിന്റെ കനിവാൽ, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ധനസഹായം പ്രാപ്യമാക്കുവാനും കഴിയുന്നു. ഈ വിവാഹ സീസണിൽ ഓൺലൈനിൽ നിങ്ങൾക്ക് എങ്ങനെ ഒരു വ്യക്തിഗത വായ്പ നേടാം എന്നതിനെക്കുറിച്ചുള്ള ഒരു ചുരുക്കവിവരണം ചുവടെ കൊടുക്കുന്നു.

നിങ്ങൾക്ക് വായ്പ നൽകുന്നയാളുടെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുക

വായ്പ നൽകുന്ന ഒരു പ്രത്യേക ആളിൽ നിന്നും നിങ്ങൾ വിവാഹ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി യോഗ്യതാ മാനദണ്ഡങ്ങൾ ശ്രദ്ധിക്കുക. ഇത് ഫണ്ട് നിരസിക്കാനുള്ള സാധ്യത ഇല്ലാതാക്കുകയും കൃത്യസമയത്ത് നിങ്ങൾക്ക് ഫണ്ട് ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. മാനദണ്ഡങ്ങൾ പണം നൽക്കുന്ന ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, ഒരു വിവാഹ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ നിങ്ങൾ സാധാരണയായി പാലിക്കേണ്ട നിബന്ധനകൾ ഇവയാണ്.

പ്രായപരിധി: നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ മതിയായ വർഷങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാൻ കടം കൊടുക്കുന്നവർ ഉറപ്പാക്കുന്നു. ഇതിനപ്പം വായ്പാ തുകയുടെ തിരിച്ചടവും ഉറപ്പാക്കുന്നു. ഉദാഹരണത്തിന്, ബജാജ് ഫിൻ‌സെർ‌വിൽ നിന്നും വിവാഹത്തിനായി ഒരു വ്യക്തിഗത വായ്പയ്ക്ക് യോഗ്യത നേടുന്നതിന്, നിങ്ങളുടെ പ്രായം 23 നും 55 നും ഇടയിൽ ആയിരിക്കണം.

പ്രതിമാസ ശമ്പളം: നിങ്ങളുടെ കടം-വരുമാന അനുപാതം പരിധിക്കുള്ളിലാണെന്ന് കടം നൽകുന്നവർക്ക് കൃത്യമായി പറയാൻ കഴിയും. കൂടാതെ, ഏറ്റവും കുറഞ്ഞ ശമ്പള ആവശ്യകത നിങ്ങൾക്ക് വായ്പ തിരിച്ച് നൽകാൻ കഴിയുമെന്ന് ഉറപ്പാക്കാൻ വായ്പ നൽകുന്നവരെ സഹായിക്കുന്നു. എന്നിരുന്നാലും, ഇത് ഒരു നഗര-നിർദ്ദിഷ്ട മാനദണ്ഡമാണ്. ഉദാഹരണത്തിന്, നിങ്ങൾ ലഖ്‌നൗവിൽ താമസിക്കുന്നെങ്കിൽ പ്രതിമാസം 25,000 രൂപയും ദില്ലിയിൽ താമസിക്കുന്നുവെങ്കിൽ പ്രതിമാസം 35,000 രൂപയും നിങ്ങൾ സമ്പാദിക്കേണ്ടതുണ്ട്.

തൊഴിലിന്റെ തരം: മിക്കപ്പോഴും, വരുമാനം ഉണ്ടായാൽ മാത്രം പോരാ, നിങ്ങൾക്ക് സുസ്ഥിരമായ ഒരു വരുമാന മാർഗ്ഗം ഉണ്ടായിരിക്കണം. നിങ്ങൾ ഒരു നീണ്ട കാലയളവിൽ വായ്പ തിരിച്ചടയ്ക്കേണ്ടതിനാല്‍ ഒരു പ്രശസ്ത സ്ഥാപനം, ഒരു എം‌എൻ‌സി അല്ലെങ്കിൽ ഒരു പൊതു കമ്പനി അല്ലെങ്കിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യണമെന്നതിന് വായ്പ നൽകുന്നവർ മുൻഗണന നൽകുന്നു.

സിബിൽ സ്കോർ: വിവാഹ വായ്പ ഒരു ഈട്-രഹിത വാഗ്ദാനമാണ്, അതിനാൽ നിങ്ങളുടെ സിബിൽ സ്കോറിന് വളരെയധികം ഊന്നൽ നൽകുന്നു. 750 അല്ലെങ്കിൽ അതിൽ കൂടുതൽ സ്‌കോറുകളാണ് പ്രസ്തുുത വായ്പക്ക് അനുയോജ്യമായി കണക്കാക്കപ്പെടുന്നത്. ഒപ്പം വ്യക്തിഗത വായ്പ നിരക്കിൽ അനുകൂലമായ ധനസഹായം നേടാനും ഇത് നിങ്ങളെ സഹായിക്കുന്നു. അല്പം കുറഞ്ഞ സ്‌കോറുകളും സ്വീകാര്യമാണ്, എന്നാൽ നിങ്ങൾ കുറഞ്ഞ തുകയ്‌ക്കോ അല്ലെങ്കിൽ ഉയർന്ന പലിശ നിരക്കിനോ ഒത്തു തീർപ്പാകേണ്ടി വരും . നിങ്ങളുടെ സ്കോർ 700 ന് താഴെയാണെങ്കിൽ, അപേക്ഷിക്കുന്നതിന് മുമ്പ് ഇത് നിങ്ങൾ സ്കോര്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.

നിങ്ങളുടെ അപേക്ഷയെ പിന്തുണയ്ക്കാൻ ആവശ്യമായ രേഖകൾ ശേഖരിക്കുക

വായ്പയ്ക്കായി സമര്‍പ്പിക്കുന്ന രേഖകളാണ്‌ നിങ്ങളുടെ യോഗ്യത സ്ഥിരീകരിക്കുന്നത്. അതിനാൽ‌, അപേക്ഷ‌ പ്രക്രിയയിൽ‌ കാലതാമസം ഉണ്ടാകാതിരിക്കാൻ അവയെല്ലാം കൃത്യമായി സമർപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതും പണം നൽകുന്നവരുടെ നിർദ്ദിഷ്ട ആവശ്യകതയാണ്, അതിനാൽ, നിങ്ങൾ തിരഞ്ഞെടുക്കുന്ന ധനകാര്യ സ്ഥാപനത്തെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കുകയും ചെയ്യും. സാധാരണയായി ആവശ്യമായ രേഖകൾ മനസിലാക്കാൻ, നിങ്ങൾ ബജാജ് ഫിൻ‌സെർവിന് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ടവ പരിശോധിക്കുക.

KYC രേഖകൾ

ജീവനക്കാരുടെ ഐഡി കാർഡ്

കഴിഞ്ഞ 2 മാസത്തെ സാലറി സ്ലിപ്പ്

കഴിഞ്ഞ 3 മാസത്തെ സാലറി അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റുകൾ

നിങ്ങൾക്ക് പണം നൽകുന്നവരുടെ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കുക

യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ആവശ്യമായ എല്ലാ രേഖകളും ശേഖരിക്കുകയും ചെയ്തു കഴിഞ്ഞാൽ, നിങ്ങൾക്ക് വിവാഹ വായ്പകൾക്കായി ഓൺലൈനിൽ എളുപ്പത്തിൽ അപേക്ഷിക്കാം. ബജാജ് ഫിൻ‌സെർ‌വിൽ‌ നിന്നും നിങ്ങൾ‌ക്ക് ധനസഹായം ലഭിക്കുന്നതിന്, നിങ്ങൾ‌ പാലിക്കേണ്ട ചുരുങ്ങിയതും നേരായതുമായ പ്രക്രിയ ഇതാ.

. നിങ്ങളുടെ സ്വകാര്യ, തൊഴിൽ, സാമ്പത്തിക വിശദാംശങ്ങൾ ഒരു ഓൺലൈൻ ഫോമിൽ നൽകുക

. ഒരു വ്യക്തിഗത വായ്പ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ചതിന് ശേഷം വായ്പാ തുകയും കാലയളവും തിരഞ്ഞെടുക്കുക

. ഒരു ബജാജ് ഫിൻ‌സെർവ് പ്രതിനിധി നിങ്ങളെ ബന്ധപ്പെടുമ്പോൾ, ആവശ്യമായ രേഖകൾ സമർപ്പിക്കുക

. സ്ഥിരീകരിച്ചു കഴിഞ്ഞാൽ, പണം 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും

. വിവാഹ ആസൂത്രണ വേളയിൽ വിവാഹ വായ്പകൾക്ക് എങ്ങനെ സാമ്പത്തിക ആശങ്കകൾ ലഘൂകരിക്കാമെന്ന് ഇപ്പോൾ നിങ്ങൾ മനസ്സിലാക്കിയതിനാൽ, ലളിതമായ നിബന്ധനകളോടെ 25 ലക്ഷം രൂപ വരെ ഫണ്ട് ലഭിക്കുന്നതിന് ബജാജ് ഫിൻ‌സെർവിന് അപേക്ഷിക്കുക. . 60 മാസം കാലയളവ് വരെ ചടങ്ങിന്റെ ചെലവ് വിഭജിക്കാൻ ബജാജ് ഫിൻ‌സെർവ് നിങ്ങളെ അനുവദിക്കുന്നു, ഒപ്പം കൂടുതൽ . സൗകര്യത്തിനായി ഫ്ലെക്സി ലോൺ സവിശേഷതയും വാഗ്ദാനം ചെയ്യുന്നു.

ആവശ്യം വരുമ്പോൾ, പിൻവലിച്ച തുകയ്ക്ക് മാത്രം പലിശ ഈടാക്കി കൊണ്ട്, നിങ്ങൾക്ക് അനുവദിച്ച തുകയിൽ നിന്ന് ഭാഗങ്ങളായി കടമെടുക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. കൂടാതെ, കാലയളവിന്റെ പ്രാരംഭ ഭാഗത്തിൽ പലിശ മാത്രമുള്ള ഗഡുക്കൾ ഈ സൗകര്യം അനുവദിക്കുന്നു, ഇത് നിങ്ങളുടെ പ്രതിമാസ ചെലവ് 45% വരെ കുറയ്ക്കാൻ സഹായിക്കുന്നു.

മാത്രമല്ല, ഓൺലൈൻ അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കികൊണ്ട് ത്വരിതപ്പെടുത്തുന്നതിന്, ബജാജ് ഫിൻ‌സെർ‌വിൽ‌ നിന്നും നിങ്ങളുടെ മുൻ‌കൂട്ടി അംഗീകരിച്ച ഓഫർ‌ പരിശോധിക്കാനും‌ കഴിയും. ഇത് തൽക്ഷണ അംഗീകാരത്തിനും ഇഷ്ടാനുസൃതം വിവാഹ വായ്പകൾ ലഭ്യമാക്കുന്നതിനും സഹായിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X