പോലീസുകാര്‍ നോക്കുകുത്തി; പൂവാലന്മാര്‍ക്ക് യുവതിയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്!!

  • Posted By:
Subscribe to Oneindia Malayalam

ലക്നൗ: ശല്യം ചെയ്ത പൂവാലന്‍മാര്‍ക്ക് ലാത്തി കൊണ്ട് അടി നല്‍കി യുവതി മാതൃകയായി. ലക്നൗവിലെ ഗൗതം പാലി പോലീസ് സ്റ്റേഷനു സമീപമാണ് സംഭവം. ശല്യം ചെയ്ത യുവാക്കള്‍ക്ക് അടുത്ത് നില്‍ക്കുന്ന പോലീസിന്റെ കൈയിലുള്ള ലാത്തി പിടിച്ച് വാങ്ങി മറുപടി നല്‍കുകയായിരുന്നു യുവതി.

 30-1432931745-lucknowmap

ബൈക്കിലെത്തിയ ഒരു സംഘം യുവാക്കള്‍ കൂട്ടത്തോടെ നില്‍ക്കുന്ന യുവതികളെ ശല്യപ്പെടുത്തുകയായിരുന്നു. സംഭവം കണ്ടു കൊണ്ട് പോലീസ് നില്‍പുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടായില്ല . കൂട്ടത്തില്‍ ഉണ്ടായിരുന്ന യുവതി പെട്ടെന്ന് പോലീസിന്റെ കൈയിലുള്ള ലാത്തി പിടിച്ച് വാങ്ങി പ്രതികരിക്കുകയായിരുന്നു.

സമീപ ദിവസങ്ങളില്‍ ഇതേ പ്രശ്‌നം സ്ത്രീകള്‍ നേരിട്ടിരുന്നു ഇതിനെ തുടര്‍ന്നായിരുന്നു യുവതിയുടെ നീക്കം. അതിക്രമം നടക്കുമ്പോള്‍ പ്രതികരിക്കാതെ നോക്കുകുത്തിയായി പോലീസുകാര്‍ നില്‍ക്കുന്ന കാരണം ജനങ്ങള്‍ സ്വയം പ്രതികരിക്കേണ്ടി വരുന്നു. ഇതു പോലെയുള്ള സംഭവങ്ങള്‍ വേറെയും ഒത്തിരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

English summary
A group of girls standing there were eve-teased by a bike-borne gang.After being molested, she snatched a baton from the police and thrashed two men.
Please Wait while comments are loading...