മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്നാനിയില്‍ ഇടിയ്ക്ക് ലഭിച്ച ഭൂരിപക്ഷം സ്വപ്‌നം കാണാത്തത്: പൊന്നാനിയില്‍ രണ്ട് ലക്ഷം ഭൂരിപക്ഷം!

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഇടി മുഹമ്മദ് ബഷീറിന് ലഭിച്ച ഭൂരിപക്ഷം ഇടി പോലും സ്വപ്‌നം കാണാത്തത്, എഴുപതിനായിരംവരെയാണ് ഇടി പ്രതീക്ഷവെച്ചിരുന്നത്. എന്നാല്‍ പൊന്നാനിക്കാര്‍ നല്‍കിയത് 1.93,273വോട്ടുകളുടെ ഭൂരിപക്ഷമാണ്. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ തന്നെ യുഡിഎഫ് വ്യക്തമായ ലീഡ് നേടിയ മണ്ഡലങ്ങളാണ് പൊന്നാനിയും മലപ്പുറവും. പോസ്റ്റല്‍ വോട്ടുകളുടെ തുടക്കത്തില്‍ തന്നെ മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പുലര്‍ത്തിയ മുന്‍തൂക്കം അവസാനം വരെയും തുടര്‍ന്നു.

ദില്ലിയില്‍ ഞെട്ടിച്ച് ബിജെപി; കോണ്‍ഗ്രസും എഎപിയും സഖ്യമുണ്ടാക്കിയിട്ടും കാര്യമില്ല, കണക്കുകള്‍...ദില്ലിയില്‍ ഞെട്ടിച്ച് ബിജെപി; കോണ്‍ഗ്രസും എഎപിയും സഖ്യമുണ്ടാക്കിയിട്ടും കാര്യമില്ല, കണക്കുകള്‍...

ആദ്യ ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ലീഡ് പതിനായിരം കവിഞ്ഞിരുന്നു. രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഒരുലക്ഷം പിന്നിട്ടു. കുഞ്ഞാലിക്കുട്ടി നേടിയ വോട്ടിന്റെ പകുതിയാണ് തുടക്കം മുതല്‍ ഇടതുസ്ഥാനാര്‍ത്ഥിയും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ വി പി സാനുവിന് ലഭിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒഴിച്ചുനിര്‍ത്തിയാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്ത് തൊട്ടുപിന്നില്‍ പികെ കുഞ്ഞാലിക്കുട്ടിയാണ്. 5,87,983 വോട്ട് നേടിയപ്പോള്‍ ഇടതുസ്ഥാനാര്‍ത്ഥി വിപി സാനുവിന് 3,28,569 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി വി ഉണ്ണികൃഷ്ണന്‍ 82,023 വോട്ട് നേടി ശക്തി വര്‍ദ്ധിപ്പിച്ചു. എസ്ഡിപിഐ 19,082ഉും നോട്ട 4,456 വോട്ടും നേടി. ലീഗിന്റെ അതികായകന്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് രണ്ട് ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് ലീഗ് സ്വപ്നം കണ്ടത്. 80 ശതമാനം വോട്ട് എണ്ണിയപ്പോള്‍ തന്നെ ലക്ഷ്യം കണ്ടു. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം രണ്ടര ലക്ഷം കവിഞ്ഞിട്ടുണ്ട്.

 പോസ്റ്റല്‍ വോട്ടില്‍ മുന്‍തൂക്കം

പോസ്റ്റല്‍ വോട്ടില്‍ മുന്‍തൂക്കം

പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറിനും പോസ്റ്റല്‍ വോട്ട് മുതല്‍ മുന്‍തൂക്കമുണ്ടായിരുന്നു. പത്ത് ശതമാനം വോട്ടെണ്ണിയപ്പോള്‍ തന്നെ ലീഡ് 15,000 പിന്നിട്ടു. വോട്ടെണ്ണി രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു. 30,141 വോട്ട്. 17.93 ശതമാനം വോട്ട് എണ്ണിയപ്പോഴാണിത്. അമ്പത് ശതമാനം വോട്ട് എണ്ണിയപ്പോള്‍ തന്നെ ലീഗ് ലക്ഷ്യമിട്ട 75,000 വോട്ടിന്റെ ഭൂരിപക്ഷം തികഞ്ഞു. ഇടതുസ്വതന്ത്രന്‍ പി വി അന്‍വറിന്റെ രംഗപ്രവേശനത്തോടെ വാശിയേറിയ മത്സരം അരങ്ങേറിയ മണ്ഡലമാണ് പൊന്നാനി. ഇത്തവണ പൊന്നാനിയില്‍ അട്ടിമറിയുണ്ടാവുമെന്ന ആത്മവിശ്വാസത്തിലായിരുന്നു സിപിഎം. സ്ഥിരമായി ഒരുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്ന മണ്ഡലത്തില്‍ സീറ്റിംഗ് എം.പിയായ ഇടി മുഹമ്മദ് ബഷീറിന് 25,410 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്.

 അന്‍വര്‍ ജയിക്കുമെന്ന് പ്രതീക്ഷ

അന്‍വര്‍ ജയിക്കുമെന്ന് പ്രതീക്ഷ

മണ്ഡലത്തില്‍ പതിനായിരത്തില്‍താഴെ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് സ്വതന്ത്ര്യസ്ഥാനാര്‍ഥി പി വി അന്‍വര്‍ ജയിക്കുമെന്നാണ് എല്‍ഡിഎഫ് കണക്ക് കൂട്ടിയിരുന്നത്. മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലെ രണ്ടു മണ്ഡലങ്ങളായ കോട്ടയ്ക്കലില്‍നിന്നും, തിരൂരങ്ങാടിയില്‍നിന്നുമാണ് 30,000ത്തോളം ഭൂരിപക്ഷം ലഭിക്കുമെന്ന് യു ഡി എഫ് കണക്ക് കൂട്ടിയിരുന്നു. മറ്റു മണ്ഡലങ്ങളായ തിരൂര്‍, താനൂര്‍, തൃത്താല മണ്ഡലങ്ങളില്‍നിന്നും പതിനായിരംമുതല്‍ ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇവിടങ്ങളില്‍നിന്നെല്ലാം പ്രതീക്ഷകള്‍ക്കും അപ്പുറമുള്ള ഭൂരിപക്ഷമാണ് ഇ ടിക്കു ലഭിച്ചത്. തവനൂരില്‍ എല്‍ഡിഎഫിന് മൂന്‍തൂക്കമുണ്ടാകാനുള്ള സാധ്യതയും കണക്ക് കൂട്ടുന്നെങ്കിലും ഇവിടെയും യുഡി എഫ് മുന്നേറ്റമായിരുന്നു. കോട്ടയ്ക്കലും, തിരൂരങ്ങാടിയും ഒഴിച്ചുള്ള മറ്റു മണ്ഡലങ്ങളില്‍നിന്നെല്ലാം താന്‍മുന്നിട്ടുനില്‍ക്കുമെന്ന പ്രതീക്ഷയിലായിരുന്നു അന്‍വര്‍, അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്നും കാലങ്ങളായ യുഡിഎഫിനൊപ്പം നിന്ന വോട്ടുകള്‍ ഇത്തവണ എല്‍ഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു അന്‍വറിന്റെ അവകാശ വാദം.

 താനൂരില്‍ കനത്ത പോളിംഗ്

താനൂരില്‍ കനത്ത പോളിംഗ്


75.37 ശതമാനം പോളിംഗ് നടന്ന പൊന്നാനി മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് താനൂര്‍ മണ്ഡലത്തിലാണ്. 77 ശതമാനം പോളിങാണ് ഇവിടെ നടന്നത്. ഏറ്റവും കുറവ് പോളിങ് നടന്നത് പൊന്നാനി നിയോജക മണ്ഡലത്തിലാണ്. 71.86 ശതമാനം മാത്രമാണ് പൊന്നാനി മണ്ഡലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതലും, കുറവും പോളിംഗ് നടന്നത് എല്‍.ഡി.എഫിന്റെ നിയമസഭാ മണ്ഡലങ്ങളലാണ്. അതേ സമയം പോളിംഗിന് ശേഷം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ നടത്തിയ പ്രസ്താവനകള്‍ ഏറെ വിവാദമാകുകയും അന്‍വറിന് പാര്‍ട്ടി താക്കീത് നല്‍കുകയും ചെയ്തിരുന്നു. മണ്ഡലത്തില്‍ സി.പി.ഐ വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നും സി.പി.ഐ നേതാവും, വയനാട് ലോകസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പി.പി.സുനീറിന് കൂറ് മുസ്ലിംലീഗിനോടാണെന്നും തുറന്നടിച്ചത് ഏറെ വിവാദമുണ്ടാക്കി. ഇതിനെ തുടര്‍ന്ന് അന്‍വറിനെതിരെ ജില്ലയില്‍ വ്യപാക പ്രതിഷേധ പ്രകടനങ്ങളും, കോലംകത്തിക്കലുംവരെ സി.പി.ഐ പ്രവര്‍ത്തകര്‍ നടത്തി.

 തോല്‍വി പ്രതീക്ഷിച്ചിരുന്നു!

തോല്‍വി പ്രതീക്ഷിച്ചിരുന്നു!

എല്‍ഡിഎഫ് പതിനായിരത്തില്‍താഴെ വോട്ടിന് വിജയിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍വ ലിയ തോല്‍വിയുണ്ടാകുമെന്ന് ഒരു വിഭാഗം എല്‍ഡിഎഫുകാര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. നിരവധികേസുകളിലും, വിവാദങ്ങളിലും ആരോപണ വിധേയനായ അന്‍വറിന് മണ്ഡലത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിന് പുറമെ കഴിഞ്ഞ തവണ ജനകീയ സ്ഥാനാര്‍ഥിയുമായി രംഗത്തുണ്ടായിരുന്ന വെല്‍ഫെയര്‍പാര്‍ട്ടി ഇത്തവണ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതും എല്‍.ഡി.എഫിന് തിരിച്ചടിയാകുമെന്ന് കണക്ക് കുട്ടുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് എസ്.ഡി.പി.ഐ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിന് ദോഷംചെയ്യുമെന്ന കണക്ക്കൂട്ടലുകള്‍ ഉണ്ടായിരുന്നു. ഇതിന് പുറമെ ഇ.ടിക്കെതിരെ ഇടഞ്ഞു നിന്ന ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട് എല്‍.ഡി.എഫിന് ഗുണം ചെയ്തിട്ടുണ്ടാകുമോയെന്നും, കാന്തപുരം വിഭാഗത്തിന്റെ പിന്തുണ പി.വി.അന്‍വറിന് ലഭിച്ചതും ഗുണംചെയ്തില്ല.

പൊന്നാനിയിലെ വോട്ടിംഗ് നില

പൊന്നാനിയിലെ വോട്ടിംഗ് നില


1 ഇ.ടി മുഹമ്മദ് ബഷീര്‍(ഐ.യു.എം.എല്‍)521824

2പി.വി അന്‍വര്‍ പുത്തന്‍ വീട്ടില്‍( സ്വതന്ത്രന്‍)328551

3 രമ (ബി.ജെ.പി)110603

4കെ.സി നസീര്‍ (എസ്.ഡി.പി.ഐ)18124

5സമീറ.പി.എ (സ്വതന്ത്ര)16288

6നോട്ട-6231

7പൂന്തുറ സിറാജ്(സ്വതന്ത്രന്‍)6122

8അന്‍വര്‍.പി.വി റസീന മന്‍സില്‍(സ്വതന്ത്രന്‍)3109

9 മുഹമ്മദ് ബഷീര്‍ മംഗലശ്ശേരി (സ്വതന്ത്രന്‍)1957

10അന്‍വര്‍ പി.വി ആലുംകുഴി (സ്വതന്ത്രന്‍)1784

11മുഹമ്മദ് ബഷീര്‍ നെച്ചിയന്‍ (സ്വതന്ത്രന്‍)1315

12മുഹമ്മദ് ബഷീര്‍ കോഴിശ്ശേരി (സ്വതന്ത്രന്‍)693

13ബിന്ദു(സ്വതന്ത്ര)664

14 അസാധു-101

Malappuram
English summary
ET Muhammed Basheer get strong majority in Ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X