മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന പണം ദുര്‍വിനിയോഗം നടക്കില്ല: മന്ത്രി ജലീല്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന പണത്തില്‍ ഒരണ പോലും ദുര്‍വിനിയോഗം ചെയ്യുന്ന അവസ്ഥ ഉണ്ടാവില്ലെന്ന് ഉറപ്പിച്ചു പറയാനാകുമെന്ന് മന്ത്രി കെ.ടി.ജലീല്‍. എടപ്പാള്‍ ബ്യൂട്ടി സില്‍ക്‌സിന്റെ അഞ്ചു ലക്ഷം രൂപയുടെ സഹായം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു മാത്രമാകും തുക വിനിയോഗക്കുകയെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി ബിജോയ്, ശ്രീജ പാറക്കല്‍, ബ്യൂട്ടി ചെയര്‍മാന്‍ മുബാറക്ക്, ഫിറോസ്, റാസിക്ക്, അബ്ദുല്‍ ഖാദര്‍ , ബിലാല്‍ പിപി മോഹന്‍ദാസ്, പത്തില്‍ അഷ്‌റഫ് പ്രസംഗിച്ചു. പഞ്ചായത്തുകളെ ഒഴിവാക്കിയ ലിസ്റ്റ് വന്നത് പിശക് മൂലം.


പ്രളയക്കെടുതി ബാധിച്ച പഞ്ചായത്തുകളുടെ ലിസ്റ്റില്‍ മലപ്പുറം ജില്ലയിലെ അഞ്ചു പഞ്ചായത്തുകളെ ഉള്‍പ്പെട്ടതരത്തിലുള്ള ലിസ്റ്റ് വന്നത് പഞ്ചായത്ത് ഡയറക്ട്രേറ്റിലെ പശകാണെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും പ്രളയക്കെടുതി നേരിട്ടിട്ടുണ്ട്. ഇത് മറച്ച് വക്കാനാവുന്നതല്ല. ഈ പിശക് പഞ്ചായത്ത് ഡയറക്ട്രേറ്റ് തിരിത്തിയിട്ടുണ്ട്. പഞ്ചായത്തുകള്‍ക്കല്ല, വില്ലേജുകള്‍ക്കാണ് പ്രളയക്കെടുതി നാശനഷ്ടം റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ചുമതല. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം വില്ലേജ് ഓഫിസുകള്‍ക്കാണ്.

ktjaleel-

പ്രളയക്കെടുതി നേരിട്ടവര്‍ക്ക് ഒരു ചില്ലികാശും നഷ്ടപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ വ്യാപകമായി ഉദ്യോഗസ്ഥരം സ്ഥലം മാറ്റിയന്ന ആരോപണം ശരിയല്ലെന്നും പ്രളയം കൂടുതല്‍ ബാധിച്ച മറ്റു ജില്ലകളിലേക്ക് ഇവരെ താല്‍കാലികമായി ചുമതലപ്പെടുത്തുകയായിരുന്നുവെന്നും ഉടന്‍ തന്നെ അവര്‍ തിരിച്ച് നേരത്തെ ജോലി ചെയ്തിടങ്ങളില്‍ എത്തുമെന്നും മന്ത്രി പറഞ്ഞു.


സാങ്കേതിക വിദ്യഭ്യസ സ്ഥാപനത്തിലെ കുട്ടികള്‍ക്ക് ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ നല്‍കും: മന്ത്രി കെ ടി ജലീല്‍

സംസ്ഥാനത്തെ സാങ്കേതിക വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് നല്‍കുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. സങ്കേതിക വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിന്നതിന്റെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍ജിനിയറിങ്, പോളിടെക്നിക്, ഐടിഐ എന്നിവടങ്ങളില്‍ നിന്നും പഠിച്ചിറുങ്ങുന്നവര്‍ക്കാണ് തദ്ദേശ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് നല്‍കുക. ഇത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നേട്ടമാവും. അവര്‍ക്ക് ഇവരെ ഉപയോഗിച്ച് കൂടുതല്‍ സേവനങ്ങള്‍ ചെയ്യാം. ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ചെറിയ തുകയും നല്‍കും. ഇതിന്റെ നടപടികള്‍ പൂര്‍ത്തികരിച്ച് വരുന്നതായും അടുത്ത അധ്യായന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഉന്നത വിദ്യഭ്യാസ രംഗത്ത് സജീവമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഉന്നത വിദ്യഭ്യാസ വകുപ്പിന് കിഴില്‍ തുടങ്ങുന്ന ഓപ്പണ്‍ യൂനിവേഴിസ്റ്റി യാതാര്‍ഥ്യമായാല്‍ കോളജുകളില്‍ പുതിയ കാലത്തേക്ക് ആവശ്യമായ ന്യൂജെന്‍ കോഴ്സുകള്‍ തുടങ്ങും. പരമ്പരാഗതമായ കോഴ്സുകള്‍ ഓപ്പണ്‍ യൂനിവേഴ്സിറ്റിക്ക് കിഴില്‍ കൊണ്ടുവരും.

വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ എന്‍എസ്എസ് വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തുന്നതില്‍ പരിമിതികളുണ്ട്. ഇത് പരിഹരിക്കാന്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതേ മാതൃകയില്‍ വളണ്ടിയര്‍ ആര്‍മി രൂപീകരിക്കും. വിദേശ വിദ്യാര്‍ഥികളെ കേരളത്തിലേക്ക് ആകര്‍ശിപ്പിക്കുന്നതിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ പദ്ധതികള്‍ കൊണ്ടുവരും. മലപ്പുറം ഇഫളു കാംപസ് പുനസ്ഥാപിന്നതിന് എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ കൈകാര്യചെയ്തിരുന്ന തദ്ദേശ വകുപ്പ് വളരെ ഉത്തരവാദിത്തം നിറഞ്ഞതും വലിയ വകുപ്പും ആയിരുന്നുവെന്നും വകുപ്പ് വിഭജനം വന്നത് വളരെ ആസ്വാസമായെന്നും ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഇപ്പോള്‍ കൈവശം വക്കുന്ന വകുപ്പുകളില്‍ പൂര്‍ണ സംതൃപ്തിയോടെ പ്രവര്‍ത്തിക്കാന്‍ വകുപ്പ് വിഭജനം കൊണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Malappuram
English summary
malappuram local news about relief fund collection.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X