മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊലപാതകത്തിനിടെ സുബീറയുടെ ഫോണിലേക്ക് കോള്‍ വന്നു; ഈ വേളയില്‍ പ്രതി ചെയ്തത്... ബാഗ് കണ്ടെടുത്തു

Google Oneindia Malayalam News

മലപ്പുറം: വളാഞ്ചേരിയില്‍ യുവതിയുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തില്‍ പ്രതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. കോടതിയില്‍ ഹാരാക്കിയ പ്രതിയെ അഞ്ച് ദിവസത്തേക്ക് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയമായ തെളിവുകളാണ് ഏറെ പ്രധാനം.

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

കൊറോണ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍; രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ... അറിയേണ്ട കാര്യങ്ങള്‍കൊറോണ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍; രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ... അറിയേണ്ട കാര്യങ്ങള്‍

ഇവ ശേഖരിക്കുന്നതിനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തുന്നത്. കൊലപാതകം എങ്ങനെ നടത്തിയെന്ന് പ്രതി അന്‍വര്‍ തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ട സുബീറ ഫര്‍ഹത്തിന്റെ ബാഗ് പോലീസ് കണ്ടെടുത്തു. അതില്‍ ചോറ്റുപാത്രവുമുണ്ടായിരുന്നു....

ഇതുവരെ കണ്ടെടുത്തത്..

ഇതുവരെ കണ്ടെടുത്തത്..

ചെങ്കല്‍ ക്വാറിക്ക് സമീപത്ത് നിന്നാണ് ബാഗ് കണ്ടെടുത്തത്. കൂടാതെ സുബീറയുടെ ചെരുപ്പ്, ഹെയര്‍ ബണ്‍, മാസ്‌ക് എന്നിവ പുല്‍ക്കാട്ടില്‍ നിന്ന് കിട്ടി. എന്നാല്‍ കേസില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണ്‍, സുബീറയുടെ ആഭരണങ്ങള്‍ എന്നിവ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. ഇത് അല്‍പ്പം ശ്രമകരമായ ദൗത്യമായിരിക്കും.

മൊബൈല്‍ ഫോണ്‍ കിണറ്റില്‍

മൊബൈല്‍ ഫോണ്‍ കിണറ്റില്‍

സുബീറ നടന്നു വരുന്നതിന്റെ എതിര്‍ ദിശയിലാണ് അന്‍വര്‍ അന്ന് എത്തിയത്. തൊട്ടടുത്തെത്തിയപ്പോള്‍ മാസ്‌ക് ഉള്‍പ്പെടെ മുഖം പൊത്തിപ്പിടിക്കുകയായിരുന്നു. പിന്നീട് ബലം പ്രയോഗിച്ച് പൊന്തക്കാട്ടിലേക്ക് കൊണ്ടുപോയി. ബലപ്രയോഗം നടക്കവെയാണ് സുബീറയുടെ ഫോണിലേക്ക് കോള്‍ വന്നത്. ഓഫ് ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്ന് തൊട്ടടുത്ത കുഴല്‍ കിണറ്റിലേക്ക് ഫോണ്‍ എറിഞ്ഞു എന്നാണ് പ്രതിയുടെ മൊഴി.

സ്വര്‍ണം വിറ്റു

സ്വര്‍ണം വിറ്റു

സുബീറയുടെ ആഭരണങ്ങള്‍ പ്രതി കൈവശപ്പെടുത്തി. ഇതിന് വേണ്ടിയാണ് യുവതിയെ ആക്രമിച്ചത് എന്നാണ് ഇതുവരെയുള്ള വിവരം. സ്വര്‍ണം വിറ്റു എന്നാണ് പ്രതി പറയുന്നത്. 40 ദിവസം കഴിഞ്ഞ സാഹചര്യത്തില്‍ ഇത് കണ്ടെടുക്കുക പ്രയാസകരമായിരിക്കും. മാത്രമല്ല, 500 അടിയോളം താഴ്ചയുള്ള കുഴല്‍ കിണറ്റില്‍ നിന്ന് മൊബൈലും കണ്ടെടുക്കേണ്ടതുണ്ട്.

ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

പ്രതി നല്‍കിയ മൊഴികള്‍ അന്വേഷണ സംഘം പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. മൃതദേഹ അവശിഷ്ടങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം, ഡിഎന്‍എ പരിശോധന എന്നിവയ്ക്ക് ശേഷമായിരിക്കും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക. ഇതിന് ശനിയാഴ്ച ആകുമെന്നാണ് വിവരം.

രണ്ട് സമയങ്ങളില്‍

രണ്ട് സമയങ്ങളില്‍

പ്രതി സുബീറയെ ആക്രമിച്ചതും ചാക്കില്‍കെട്ടി മൃതദേഹം കുഴിച്ചിട്ടതും രണ്ട് സമയങ്ങളിലാണ് എന്നാണ് പോലീസ് മനസിലാക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 10നാണ് ജോലി സ്ഥലമായ വെട്ടിച്ചിറയിലെ ഡെന്റല്‍ ക്ലിനിക്കിലേക്ക് പുറപ്പെട്ട സുബീറയെ കാണാതായത്. ക്ലിനിക്കിലെത്തിയില്ല എന്നറിഞ്ഞപ്പോള്‍ കുടുംബം പരാതിപ്പെടുകയായിരുന്നു.

അന്‍വര്‍ കുടുങ്ങിയത് ഇങ്ങനെ

അന്‍വര്‍ കുടുങ്ങിയത് ഇങ്ങനെ

സുബീറ നടന്നുപോകുന്ന സിസിടിവി ദൃശ്യം പോലീസ് ലഭിച്ചിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പ്രകാരം സുബീറ പ്രദേശത്ത് തന്നെ ഉണ്ട് എന്നും അന്വേഷണ സംഘം മനസിലാക്കിയിരുന്നു. തുടര്‍ന്നാണ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയത്. തിരച്ചിലിന് ഒപ്പം ചേര്‍ന്ന അന്‍വറിന്റെ ചില ഇടപെടലുകളാണ് പോലീസിന് സംശയമുണ്ടാക്കിയതും പ്രതിയെ കുടുക്കാന്‍ സഹായിച്ചതും.

മണ്ണ് ഇളകിയ നിലയില്‍

മണ്ണ് ഇളകിയ നിലയില്‍

ചെങ്കല്‍ ക്വാറിക്ക് സമീപം മണ്ണ് ഇളകിയ നിലയില്‍ കണ്ടവരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തുകയും മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിക്കുകയുമായിരുന്നു. ശാസ്ത്രീയ പരിശോധന കഴിഞ്ഞാല്‍ മൃതദേഹം സംസ്‌കരിക്കും. സാക്ഷികളില്ലാത്തതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച ശേഷം വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് നീക്കം.

Recommended Video

cmsvideo
മലപ്പുറം: വളാഞ്ചേരി സുബീറ കൊലക്കേസ്: തെളിവെടുപ്പിൽ ഹാൻഡ് ബാഗും പ്രതിയുടെ വസ്ത്രവും കണ്ടെത്തി

സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Malappuram
English summary
Valanchery Subeera Farhath case; Anwar describe to Police What happened that day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X