പാര്‍ക്കിംഗിന്റെ പേരില്‍ തര്‍ക്കം; കലാശിച്ചത് കൊലപാതകത്തില്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പാര്‍ക്കിംഗിന്റെ പേരില്‍ ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. തരുണ്‍ എന്ന 38 കാരനാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. മാര്‍ച്ച് 15 നാണ്സംഭവം നടന്നത്. തന്റെ സ്ഥാപനത്തിന്റെ മുന്നില്‍ കാര്‍ നിര്‍ത്തിയ പ്രതികളോട് തരുണും സഹോദരന്‍ മനീഷും കാര്‍ മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.

xparking-issue

സംഭവത്തെ കുറിച്ച് തരുണിന്റെ കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞത് ഇങ്ങനെ, തന്റെ സ്ഥാപനത്തില്‍ ഇരിക്കുകയായിരുന്ന തരുണ്‍ കടയുടെ മുന്നില്‍ വന്നു നിര്‍ത്തിയ കാര്‍ ഉടമയോട് കാര്‍ മാറ്റാന്‍ ആവശ്യപ്പെടുകയും കടയില്‍ വരുന്നവര്‍ക്ക് ബുദ്ധിമുട്ടാകും എന്ന് പറയുകയും ചെയ്തു. അതിന്റെ പേരില്‍ ഉണ്ടായ
ബഹളം കേട്ട് മുകളിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന തരുണിന്റെ കുടുംബാംഗങ്ങള്‍ പുറത്ത് വരികയും ബഹളം കൂടിയപ്പോള്‍ കാറ് പിറകോട്ടെടുത്ത പ്രതികള്‍ പിറകില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയും, തരുണിനെ ഇടിച്ചു വീഴ്ത്തുകയും ചെയ്തു.മദ്യപിച്ച പ്രതികള്‍ തരുണിനെ
100 മീറ്ററോളം വലിച്ചിഴയിച്ചു കൊണ്ടുപോയിരുന്നു.

കാര്‍ ഡ്രൈവ് ചെയ്തത് സഞ്ജയ് പാണ്ഡെ എന്നയാളാണെന്ന് തിരിച്ചറിഞ്ഞെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും പോലീസ് പറഞ്ഞു. നമ്പര്‍ പ്ലേറ്റ് നോക്കിയാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. തൊഴില്‍ രഹിതനായ പ്രതി അച്ഛന്റെ സമ്പാദ്യം കൊണ്ടാണ് കാര്‍ വാങ്ങിയത്. പിടിച്ചെടുത്ത കാര്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ടിനു വേണ്ടി അയച്ചിട്ടുണ്ട് എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

English summary
In a tragic incident, a 38-year-old man was killed after being hit by a car whose occupants had a fight with him over parking of their vehicle, police said on Saturday.
Please Wait while comments are loading...