കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനത്ത് വീണ്ടും ക്രിസ്ത്യന്‍ പള്ളി തകര്‍ത്തു

Google Oneindia Malayalam News

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ദില്ലിയില്‍ വീണ്ടും ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം. തെക്കന്‍ ദില്ലിയിലെ വസന്ത് കുഞ്ജിലാണ് പള്ളിക്ക് നേരെ ആക്രമണം ഉണ്ടായത്. 2014 നവംബറിന് ശേഷം ദില്ലിയില്‍ ഇത്തരത്തില്‍ ഉണ്ടാകുന്ന അഞ്ചാമത്തെ ആക്രമണമാണിത്. സംഭവത്തില്‍ വിശ്വാസികള്‍ കനത്ത പ്രതിഷേധം അറിയിച്ചു.

വസന്ത് കുഞ്ജിലെ സെന്റ് അല്‍ഫോണ്‍സ പള്ളിയിലാണ് ആക്രമണം ഉണ്ടായത്. രാത്രി 1 മണിയോടെയാണ് അജ്ഞാതരായ ചിലര്‍ പള്ളിക്കകത്ത് കയറിയത്. മോഷണമാണ് ഇവരുടെ ഉദ്ദേശമെന്ന് കരുതുന്നു. പള്ളിയിലെ വില പിടിച്ച പല വിശിഷ്ട വസ്തുക്കളും തകര്‍ക്കപ്പെട്ട നിലയിലാണ് എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

christian-community

പള്ളിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകളില്‍ നിന്നും അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും സീനിയര്‍ പോലീസ് ഓഫീസര്‍ പറഞ്ഞു. എന്നാല്‍ പള്ളിയില്‍ മോഷണശ്രമമല്ല, ആക്രമണമാണ് നടന്നതെന്നാണ് പള്ളിവികാരി ഫാദര്‍ വിന്‍സന്റ് സാല്‍വദോര്‍ പറയുന്നത്.

പള്ളിക്ക് നേരെയുണ്ടായ ആക്രമണമാണ് ഇത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നു. ദില്‍ഷാദ് ഗാര്‍ഡനിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, വികാസ് പുരി, ജസോല തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ സംഭവങ്ങളുണ്ടായി. വികാസ് പുരിയില്‍ കഴിഞ്ഞ മാസം ഒരു പള്ളി ആക്രമിക്കപ്പെട്ടിരുന്നു. നവംബറിന് ശേഷം നടക്കുന്ന ഇത്തരത്തിലുള്ള അഞ്ചാമത്തെ ആക്രമണമാണ് ഇത്.

English summary
Church vandalised by miscreants in South Delhi’s Vasant Kunj.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X