'താങ്ക്സ് ഇന്ത്യൻ ആർമി'യെന്ന് ബാബു, രക്ഷിച്ച സൈനികരെ ചേർത്ത് പിടിച്ച് ഉമ്മ, മുകളിലെത്തിച്ചത് ബാല
മലമ്പുഴ: 46 മണിക്കൂറുകളോളം തനിച്ച് ചെങ്കുത്തായ മലയിടുക്കില്‍. ഇത്രയും നേരം ഭക്ഷണവും വെളളവും ഇല്ല. രാത്രിയിലെ കൊടും തണുപ്പും പകലിലെ കടുത്ത ചൂടും. ആരും തളര്‍ന്ന് പോകുന്ന ഈ സാഹചര്യത്തിലും അസാമാന്യമായ മനക്കരുത്താണ് ബാബു എന്ന 23കാരനായ യുവാവ് കാട്ടിയത്. ബാബു, നിങ്ങള്‍ പേടിക്കേണ്ട, ഞങ്ങള്‍ കൈ പിടിക്കും എന്നാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ കരസേനയിലെ ലെഫ്റ്റനന്‍ഡ് കേണല്‍ ഹേമന്ത് രാജ് ബാബുവിന് നല്‍കിയ ആദ്യത്തെ സന്ദേശം. ആ ഉറപ്പില്‍ വിശ്വസിച്ച് ജീവന്‍ കയ്യില്‍ പിടിച്ച് ബാബു കാത്തിരുന്നു. ആ കാത്തിരിപ്പ് വിഫലമായില്ല.
തുള്ളിച്ചാടി മഞ്ജു വാര്യർ, ഒപ്പം ഇവരും, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ
ഇന്ത്യന്‍ സൈന്യം 12 മണിക്കൂര്‍ നീണ്ട രക്ഷാ ദൗത്യം ഇന്ന് രാവിലെ വിജയകരമായി പൂര്‍ത്തിയാക്കി. സുരക്ഷാ ബെല്‍റ്റും റോപും ഉപയോഗിച്ച് ബാബുവിനെ സൈന്യം രക്ഷപ്പെടുത്തി മുകളില്‍ എത്തിച്ചു. ബാല എന്ന സൈനികന്‍ ആണ് ബാബുവിനെ റോപില്‍ നെഞ്ചോട് ചേര്‍ത്ത് മലമുകളില്‍ എത്തിച്ചത്. മലമുകളില്‍ ബാബു ചിരിയോടെ സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും വൈറലാവുകയാണ്. രക്ഷപ്പെടുത്തി ഇന്ത്യന്‍ ആര്‍മിക്ക് ബാബു നന്ദി പറഞ്ഞു. ബാല അടക്കമുളള സൈനികരെ ബാബു ചേര്‍ത്ത് പിടിച്ച് ഉമ്മ കൊടുത്തു. സൈനികര്‍ക്കൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ ആര്‍മിക്ക് ജയ് വിളിച്ചു.

Recommended Video



Click it and Unblock the Notifications