• search
 • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോവിഡ് പ്രതിരോധത്തില്‍ ജാഗ്രത തുടരണം: ജില്ലാ പോലീസ് മേധാവി

Google Oneindia Malayalam News

പത്തനംതിട്ട; ഒന്നര മാസത്തോളം നീണ്ട അടച്ചിടലിനു ശേഷം നിയന്ത്രണങ്ങളോടെ ജനജീവിതത്തിന്റെ വാതിലുകള്‍ തുറന്നിട്ടുവെങ്കിലും കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടാകരുതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി. മൂന്നാം ഘട്ട വ്യാപനമെന്ന മുന്നറിയിപ്പുകൂടി കണക്കിലെടുത്ത് പ്രതിരോധവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ അശ്രദ്ധയുണ്ടാവാതെ ജനങ്ങളും, ഇതുമായി ബന്ധപ്പെട്ട കര്‍ത്തവ്യ നിര്‍വഹണത്തില്‍ വീഴ്ചയുണ്ടാവാതെ പോലീസും ജാഗ്രത പുലര്‍ത്തണം. ജാഗ്രതയില്‍ ചെറുവീഴ്ചകള്‍ പോലും ഉണ്ടാവാതെ നോക്കണം.

ഇളവുകള്‍ ആഘോഷിക്കാന്‍ ജനങ്ങള്‍ മുതിരരുത്. കോവിഡ് വ്യാപനത്തിന്റെ തീവ്രതയനുസരിച്ച് പ്രാദേശികമായി ചുരുക്കിയ നിയന്ത്രണങ്ങള്‍ നിര്‍ബന്ധമായും പാലിക്കപ്പെടണം. തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡി വിഭാഗത്തില്‍ വരുന്ന പ്രദേശങ്ങള്‍ ജില്ലയിലില്ല. സി വിഭാഗത്തില്‍ വരുന്ന (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20-30 ശതമാനം) തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലയില്‍ നാലെണ്ണമാണുള്ളത്. സീതത്തോട്, കുറ്റൂര്‍, ആനിക്കാട്, നാറാണമ്മൂഴി പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും. ഇവിടങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രംരാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കാം.

വസ്ത്രശാലകള്‍, ചെരിപ്പ് കട, ജുവലറി, ബുക്ക് ഷോപ്പുകള്‍, റിപ്പയര്‍ സര്‍വീസ് സ്ഥാപനങ്ങള്‍ എന്നിവ വെള്ളിയാഴ്ച്ചകളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ 50 ശതമാനം ജീവനക്കാരെ വച്ചു പ്രവര്‍ത്തിപ്പിക്കാം.
8 മുതല്‍ 20 ശതമാനം വരെ ടി പി ആര്‍ ഉള്ള പ്രദേശങ്ങള്‍ ബി വിഭാഗത്തിലാണുള്ളത്. ഇക്കൂട്ടത്തില്‍ പെടുന്ന ജില്ലയിലെ പഞ്ചായത്തുകളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കും. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഈ സമയങ്ങളില്‍ 50 ശതമാനം ആളെവച്ചു പ്രവര്‍ത്തിക്കാവുന്നതാണ്. ടി പി ആര്‍ 8 ശതമാനം വരെ വരുന്ന (എ വിഭാഗം )പഞ്ചായത്തുകളില്‍ എല്ലാ കടകള്‍ക്കും 7 മണി മുതല്‍ 7 വരെ പകുതി ജീവനക്കാരെ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഇവിടങ്ങളില്‍ മാത്രമാണ് ടാക്സി ഓട്ടോ സര്‍വീസ് അനുമതിയുള്ളത്.

അതിതീവ്ര വ്യാപന മേഖലകളില്‍ ഒഴികെ ലോട്ടറി കച്ചവടം അനുവദിച്ചിട്ടുണ്ട്. ടിപിആര്‍ 30 ന് പുറത്തുള്ള പഞ്ചായത്തുകള്‍( ഡി വിഭാഗം )ജില്ലയിലില്ല. സി ഗണത്തില്‍ പെടുന്ന പഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍ തുടരും, പോലീസ് പരിശോധന കര്‍ശനമായി തുടരുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. ലംഘനങ്ങള്‍ ഉണ്ടാവാതിരിക്കാനും, ആള്‍ക്കൂട്ടങ്ങള്‍ തടയാനും ശക്തമായ നടപടികള്‍ തുടരാന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടിപിആര്‍ ഇരുപതില്‍ കൂടുതലുള്ള മേഖലകളില്‍ കര്‍ശന പരിശോധനയ്ക്കും നിരീക്ഷണത്തിനും നിര്‍ദേശിച്ചതായും ജിലാ പോലീസ് മേധാവി വ്യക്തമാക്കി.

നിശ്ചിതമായ പരിധി വെച്ചെങ്കിലും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണം; അബ്ദുറബ്നിശ്ചിതമായ പരിധി വെച്ചെങ്കിലും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണം; അബ്ദുറബ്

cmsvideo
  Third wave of pandemic starts in India within one month

  ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ മോദിയെ അമ്പരപ്പിച്ച് സ്റ്റാലിന്‍; നീണ്ട പട്ടിക, വെട്ടിലാക്കുന്ന ആവശ്യങ്ങള്‍ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ മോദിയെ അമ്പരപ്പിച്ച് സ്റ്റാലിന്‍; നീണ്ട പട്ടിക, വെട്ടിലാക്കുന്ന ആവശ്യങ്ങള്‍

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Caution in Covid defense Continued: District Police Chief
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X