• search

സപ്ലൈകോ ഓണംബക്രീദ് ജില്ലാ ഫെയറിന് തുടക്കമായി

Subscribe to Oneindia Malayalam
For pathanamthitta Updates
Allow Notification
For Daily Alerts
Keep youself updated with latest
pathanamthitta News

  പത്തനംതിട്ട: സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള ഓണംബക്രീദ് ജില്ലാ ഫെയറിന് പത്തനംതിട്ട പോലീസ് സ്റ്റേഷന് സമീപമുളള റോസ് മൗണ്ട് ഓഡിറ്റോറിയത്തിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി മേള ഉദ്ഘാടനം ചെയ്തു. കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിന് സർക്കാർ ആരംഭിച്ചിട്ടുള്ള സപ്ലൈകോ വിപണികൾ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സർക്കാർ ആശുപത്രികളിലും പൊതുവിദ്യാലയങ്ങളിലും മികച്ച സൗകര്യങ്ങൾ ലഭിക്കുമ്പോഴും സ്വകാര്യ സ്ഥാപനങ്ങൾ തേടി പോകുന്ന ഒരു ശീലം നമുക്കുണ്ട്. ഗുണനിലവാരമുള്ള സാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സപ്ലൈകോ മാർക്കറ്റുകളെ ഒഴിവാക്കി സ്വകാര്യ സൂപ്പർമാർക്കറ്റുകളിൽ നിന്നും സാധനങ്ങൾ വാങ്ങാനാണ് നമുക്ക് കൂടുതൽ താത്പര്യം. സാമൂഹ്യപ്രതിബദ്ധതയോടെ ചിന്തിച്ച് സർക്കാർ സംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങൾ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പ്രസിഡന്റ് പറഞ്ഞു.

  മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ.ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സപ്ലൈകോ മേഖലാ മാനേജർ ബി.ജ്യോതികൃഷ്ണ, ജില്ലാ സപ്ലൈ ഓഫീസറുടെ ചുമതലയു ള്ള വിനോദ് കുമാർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എ.പി.ജയൻ, ടി.എം.ഹമീദ്, ബി.ഷാഹുൽഹമീദ്, സനോജ് മേമന, സപ്ലൈകോ ഡിപ്പോ മാനേജർ സി.വി.മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.

  supplyco

  ഓണംബക്രീദ് ആഘോഷങ്ങളെ വരവേൽക്കുന്നതിന് വിപുലമായ മേളയാണ് റോസ് മൗണ്ട് ഓഡിറ്റോറിയത്തിൽ സപ്ലൈകോ ഒരുക്കിയിട്ടുള്ളത്. സപ്ലൈകോയുടെ നിത്യോപയോഗ സാധനങ്ങളുടെ സ്റ്റാളിന് പുറമേ ഹോർട്ടികോർപ്പ്, വനശ്രീ, കയർഫെഡ്, കുടുംബശ്രീയുടെ ഫുഡ്‌കോർട്ട് എന്നിവയും മേളയോടനുബന്ധിച്ച് തയാറാക്കിയിട്ടുണ്ട്. സപ്ലൈകോയുടെ സ്റ്റാളിൽ നിന്നും സബ്‌സിഡിയുള്ള ഉത്പന്നങ്ങളും സബ്‌സിഡിരഹിത ഉത്പന്നങ്ങളും ലഭ്യമാണ്. 14 ഇനം നിത്യോപയോഗസാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്. സബ്‌സിഡി സാധനങ്ങളുടെ വിശദവിവരങ്ങൾ ഉത്പന്നം, സബ്‌സിഡി വില (കി.ഗ്രാമിന്), സബ്‌സിഡി ഇല്ലാത്ത വില (ബ്രായ്ക്കറ്റിൽ)എന്ന ക്രമത്തിൽ:

  ചെറുപയർ70, (75), ഉഴുന്ന്58,(60), കടല43,(53), വൻപയർ45,(58), തുവര65, (70), മുളക്75,(110), മല്ലി65,(70), പഞ്ചസാര22,(42), ജയ അരി25, (34), മാവേലി പച്ചരി23, മാവേലി മട്ടയരി24, ജയ അരി (ആന്ധ അല്ലാത്തത്) 25, ശബരി വെളിച്ചെണ്ണ അര ലിറ്റർ46.

  സബ്‌സിഡി ഇല്ലാത്ത ഉത്പന്നം, വില (കി.ഗ്രാമിന്): ഉഴുന്ന് പിളർപ്പ്60, ജീരകം240, കടുക്62, ഉലുവ54, പിരിയൻ മുളക്140, വെള്ളക്കടല75, റാഗി35, പച്ചരി29, സോർട്ടക്‌സ് ബോധന അരി32, സോർട്ടക്‌സ് മട്ടയരി33, ജയ സോർട്ടക്‌സ് അരി34, ആന്ധ്രയിൽ നിന്നല്ലാത്ത ജയഅരി33, കുറുവ അരി32, എഫ്‌സിഐ പച്ചരി26.50, എഫ്‌സിഐ പുഴുക്കലരി26.50, ശബരി വെളിച്ചെണ്ണ (ലിറ്ററിന്)212, ശബരി തെയില 165. ഇവയ്ക്ക് പുറമേ ശബരി ബ്രാൻഡിലുള്ള വിവിധ തരം തേയിലകൾ, കറിപൗഡറുകൾ, മറ്റ് ഉത്പന്നങ്ങൾ എന്നിവ കുറഞ്ഞ വിലയിൽ ലഭ്യമാണ്.

  ഹോർട്ടികോർപ്പിന്റെ സ്റ്റാളിൽ നാടൻ ഏത്തക്കായ, നാടൻ പച്ചക്കറികൾ എന്നിവ ലഭ്യമാണ്. തേൻ, കുന്തിരിക്കം, മറ്റ് വനവിഭവങ്ങൾ എന്നിവയുമായാണ് വനശ്രീ സ്റ്റാൾ ഒരുക്കിയിട്ടുള്ളത്. മെത്തകൾ, ചവിട്ടികൾ, വിവിധ കയർ ഉത്പന്നങ്ങൾ എന്നിവയുമായി കയർഫെഡിന്റെ സ്റ്റാളും മേളയുടെ ഭാഗമാണ്. കുടുംബശ്രീയുടെ ഫുഡ്‌കോർട്ടിൽ വ്യത്യസ്ത രുചികളുള്ള ഭക്ഷണങ്ങൾ തയാറാക്കി നൽകും. ഈ മാസം 24 വരെയാണ് മേള നടക്കുന്നത്. കോന്നി സൂപ്പർമാർക്കറ്റിനോടനുബന്ധിച്ചുള്ള കോന്നി താലൂക്ക്തല മേളയും ആറന്മുള മാവേലി സ്റ്റോറിനോടനുബന്ധിച്ചുള്ള കോഴഞ്ചേരി താലൂക്കുതല മേളയും ഈ മാസം 16ന് ആരംഭിക്കും. ഇതിന് പുറമേ സപ്ലൈകോയുടെ എല്ലാ ചില്ലറ വ്യാപാര ഔട്ട്‌ലെറ്റുകളിലും ഓണം, ബക്രീദ് വിപണനമേള നടക്കുന്നുണ്ട്.

  കൂടുതൽ പത്തനംതിട്ട വാർത്തകൾView All

  English summary
  Supplyco going to start onam bakrid Dstrict fair

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more