• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പത്തനംതിട്ടയില്‍ അവസാനം കുതിച്ച് കയറി യുഡിഎഫ്; അഞ്ചില്‍ ഇടത് ഉറപ്പിക്കുന്നത് 1, യുഡിഎഫ് 2

പത്തനംതിട്ട: യുഡിഎഫിന്‍റെ സുരക്ഷിത ജില്ലയെന്ന പത്തനംതിട്ടയുടെ വിശേഷണത്തെ പൊളിച്ചു കളഞ്ഞുകൊണ്ടായ് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് കടന്നു പോയത്. ജില്ലയില്‍ ആകെയുള്ള അഞ്ച് മണ്ഡലങ്ങള്‍ നാലും ഇടതുപക്ഷത്തിനൊപ്പം നിന്നപ്പോള്‍ യുഡിഎഫ് കേന്ദ്രങ്ങല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ആ ഞെട്ടല്‍ അതിന്‍റെ ഉച്ഛസ്ഥായിയില്‍ എത്തിയത് കോന്നി ഉപതിരഞ്ഞെടുപ്പ് ഫലം കൂടി പുറത്ത് വന്നതോടെയായിരുന്നു. 2016 ല്‍ യുഡിഎഫിന് ഒപ്പം നിന്ന കോന്നി കൂടി പിടിച്ചെടുത്തതോടെ ജില്ലയിലെ ഇടത് ആധിപത്യം സമ്പൂര്‍ണ്ണായി. എന്നാല്‍ ഇത്തവണ പ്രചരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ജില്ലയില്‍ ഇടതുമുന്നണി വലിയ വെല്ലുവിളി നേരിടുന്നുവെന്നാണ് മാധ്യമം വിലയിരുത്തുന്നത്.

വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ഥനയ്ക്ക് എത്തിയപ്പോള്‍, ചിത്രങ്ങൾ കാണാം

അഞ്ച് മണ്ഡലങ്ങളില്‍

അഞ്ച് മണ്ഡലങ്ങളില്‍

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും ഇടതുമുന്നണിയുടെ കൈവശമാണെങ്കിലും നിലവില്‍ ഒരു മണ്ഡലത്തില്‍ മാത്രമാണ് ഇടതിന് അനുകൂലമായിട്ടുള്ളതെന്നാണ് മാധ്യമത്തിലെ വിലയിരുത്തല്‍ അവകാശപ്പെടുന്നത്. ജെഡിഎസ് നേതാവ് മാത്യു ടി തോമസ് മത്സരിക്കുന്ന മണ്ഡലമാണ് ഇടതിന് അനുകൂലമായിട്ടുള്ളത്. ബാക്കിയുള്ള നാലിടത്തും കടുത്ത മത്സരമാണ്.

സാമുദായിക സമവാക്യങ്ങള്‍

സാമുദായിക സമവാക്യങ്ങള്‍

ജില്ലയിലെ സാമുദായിക സമവാക്യങ്ങള്‍ യുഡിഎഫിന് അനുകൂലമായി മാറിയിരിക്കുന്നുവെന്നാണ് മാധ്യമം വിലയിരുത്തുന്നത്. സിപിഎം-ബിജെപി ഡീല്‍ ആരോപണവും യുഡിഎഫിന് അനുകൂലമായിട്ടുണ്ട്. ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ ഇതിനോടം യുഡിഎഫിനാണ് നേരിയ മേല്‍ക്കൈ എന്നും മാധ്യമം റിപ്പോര്‍ട്ടില്‍ പറയുന്നു. ആറന്‍മുള, റാന്നി മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്‍തൂക്കം.

ആറന്‍മുള

ആറന്‍മുള

ഇടതുമുന്നണി വലിയ മുന്നേറ്റം നടത്തിയ തദ്ദേശ തിരഞ്ഞെടുപ്പില്‍ പോലും യുഡിഎഫിന് നേരിയ മേല്‍ക്കൈ നേടാന്‍ സാധിച്ച മണ്ഡലമായിരുന്നു ആറന്‍മുള. മണ്ഡലത്തിലെ യുഡിഎഫ് അനുകൂല സ്വഭാവം വ്യക്തം. എന്നാല്‍ കഴിഞ്ഞ തവണ മണ്ഡലം പിടിച്ച വീണ ജോര്‍ജിനെ തന്നെ രംഗത്ത് ഇറക്കിയതോടെ ഇത്തവണയും ആറന്‍മുളയില്‍ സിപിഎം വിജയം പ്രതീക്ഷിക്കുന്നു.

അടൂരില്‍ ത്രികോണം

അടൂരില്‍ ത്രികോണം

സം​വ​ര​ണ മ​ണ്ഡ​ല​മാ​യ അ​ടൂ​രി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി എന്‍ഡിഎ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പന്തളം നഗരസഭ ഭരണം ഇടതുമുന്നണിയില്‍ നിന്നും പിടിച്ചെടുക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു.

പന്തളം നഗരസഭ

പന്തളം നഗരസഭ

പന്തളം നഗരസഭ ഭരണം നഷ്ടപ്പെട്ടെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ ആകെ വോട്ട് കണക്കില്‍ 11400 വോട്ടിന്‍റെ മുന്‍തൂക്കം ഇടത് മുന്നണിക്കുണ്ട്. യുഡിഎഫ് ഭരണം ഒരു പഞ്ചായത്തില്‍ മാത്രമാണ്. എന്നാല്‍ പ്രചരണത്തിലൂടെ ഈ നിലയെല്ലാം മറികടക്കാന‍് കഴിഞ്ഞുവെന്നാണ് യുഡിഎഫിന്‍റെ ആത്മവിശ്വാസം. എ​ന്നി​രു​ന്നാ​ലും വി​ജ​യം പ്ര​വ​ച​നാ​തീ​ത​മാ​ണ്.

കോന്നിയില്‍

കോന്നിയില്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ ഒന്നാണ് കോന്നി. എന്നാല്‍ നിലവില്‍ കെ സുരേന്ദ്രന്‍ ഇവിടെ മൂന്നാം സ്ഥാനത്താണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ തര്‍ക്കം കോണ്‍ഗ്രസിന് ഇതുവരെ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. മണ്ഡലം ഭരവാഹികള്‍ ഉള്‍പ്പടേയുള്ളവര്‍ ഇപ്പോഴും രാജിവെച്ചുകൊണ്ടിരിക്കുന്നു. കെയു ജനീഷ് കുമാറിലൂടെ സിപിഎം ഇവിടെ രണ്ടാം തവണയും വിജയം പ്രതീക്ഷിക്കുന്നു.

റാന്നിയില്‍

റാന്നിയില്‍

25 വര്‍ഷം എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റാണെങ്കിലും റാന്നിയില്‍ ഇത്തവണ കാര്യങ്ങള്‍ പ്രവചനാതീതമാണ്. രാജു എബ്രഹാമിന് പകരം കേ​ര​ള കോ​ൺ​ഗ്ര​സ്(​എം) നേ​താ​വായ പ്രമോദ് നാരായണനെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളിലെ പ്രാദശിക വികാരം ഉയര്‍ത്തിയാണ് യുഡിഎഫ് പ്രചരണത്തില്‍ മുന്നേറുന്നത്.

അതീവ ഗ്ലാമറസായി വ്യായാമം ചെയ്ത് അനിത ഭട്ട്, ചിത്രങ്ങൾ കാണാം

പിണറായി വിജയൻ
Know all about
പിണറായി വിജയൻ

English summary
UDF will make progress in Pathanamthitta: madhyamam survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X