• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കേരളത്തില്‍ മുപ്പതോളം മോഷണങ്ങൾ: അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ, മോഷണത്തിന് ആളില്ലാത്ത വീടുകള്‍!

  • By Desk

തിരുവനന്തപുരം: കേരളത്തിലുടനീളം കറങ്ങിനടന്ന് മുപ്പതോളം മോഷണങ്ങൾ നടത്തിയ രണ്ട് അന്തർ സംസ്ഥാന മോഷ്ടാക്കളെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് പിടികൂടി. കർണാടക മംഗലാപുരം അടയാർ വില്ലേജ്, അടയാർ ഹൗസിൽ സുദർശൻ ബെലെഗേര എന്ന മൊട്ടച്ചൻ (35),സേലം റെയിൽവേ കോളനിയിൽ ഹൗസ് നമ്പർ 30-ൽ സന്തോഷ് (27) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തലയില്ലാത്ത ജഡ്ജിമാർ വിധിക്കുന്നതെല്ലാം നടപ്പിലാക്കാനാകുമോ.. ശബരിമല വിധിയെ അധിക്ഷേപിച്ച് പികെ ബഷീർ

 പിറകുവശത്തെ വാതില്‍ പൊളിച്ച്

പിറകുവശത്തെ വാതില്‍ പൊളിച്ച്

പകൽസമയങ്ങളിൽ കറങ്ങിനടന്ന് ആളില്ലാത്ത വീടുകൾ മനസ്സിലാക്കി വീടിന്റ പിറകുവശത്തെ വാതിൽ പൊളിച്ച് അകത്ത് കയറിയാണ് ഇവർ പ്രധാനമായും മോഷണങ്ങൾ നടത്തിയിരുന്നത്. ഗേറ്റ് പൂട്ടിയിരിക്കുന്ന വീടുകളാണ് പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. നഗരത്തിലെ മണ്ണന്തല, പേരൂർക്കട, തിരുവല്ലം, കോവളം എന്നിവിടങ്ങളിൽ പകൽസമയങ്ങളിൽ തുടരെ മോഷണങ്ങൾ നടന്നതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ പി.പ്രകാശ് കൺട്രോൾ റൂം എ.സി വി.സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ഷാഡോ സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവർ വലയിലായത്.

 സ്വര്‍ണവും പണവും മോഷ്ടിച്ചു

സ്വര്‍ണവും പണവും മോഷ്ടിച്ചു

മണ്ണന്തല ഭഗത്സിംഗ് നഗർ റോഡിൽ താമസിക്കുന്ന ഷിബുരാജിന്റെ വീട്ടിൽ കയറി നാല് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങളും പണവും മോഷണം നടത്തിയത്, പേരൂർക്കട കുശവർക്കൽ അലക്സാണ്ടറുടെ വീട്ടിൽനിന്ന് സ്വർണമോതിരങ്ങളും പണവും കവർന്നത്, കോവളം ബൈപ്പാസിലെ ചന്ദ്രന്റ വീട്ടിൽ കയറി രണ്ട് ജോഡി സ്വർണ്ണക്കമ്മലുകൾ കവർന്നത്, തിരുവല്ലം ബൈപ്പാസിലെ മറ്റൊരു വീട്ടിൽ കയറി പണം കവർന്നത്, കല്ലമ്പലം ആയാംകോണം കൊച്ചനിയന്റെ ശ്രീകാർത്തിക വീട്ടിൽ വീട്ടിൽ കയറി 16പവനും 20000രൂപയും മോഷണം നടത്തിയത്, പൂവാർ തിരുപുറം പുത്തൻകട ബിന്ദുവിന്റെ അനുഗ്രഹ വീട്ടിൽനിന്ന് 10പവൻ സ്വർണവും പണവും കവർന്നത്, കാട്ടാക്കട പെരുംകുളം മോഹൻകുമാറിന്റെ മാധവവിലാസം വീട്ടിൽനിന്ന് എട്ടു പവൻ സ്വർണവും പണവും കവർന്നത്, നെയ്യാറ്റിൻകര അതിയന്നൂർ പ്ലാവില കളത്തറ ഷാജിയുടെ ദേവരാഗം വീട്ടിൽ കയറി എട്ടുപവൻ മോഷണം നടത്തിയത്, വെടിവച്ചാൻകോവിൽ ഭഗവതിനട സുരേഷിന്റെ വീട്ടിൽനിന്ന് 10000രൂപ കവർന്നത്, കോട്ടയം പുതുപ്പള്ളി ചർച്ചിന് സമീപം വർഗീസിന്റെ വീട്ടിൽ നിന്ന് 12പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നത്. കോട്ടയം അയർക്കുന്നം സ്റ്റേഷൻ പരിധിയിൽ അനിൽകുമാറിന്റെ വീട്ടിൽനിന്ന് നാല് പവൻ സ്വർണ്ണാഭരണങ്ങളും പണവും കവർന്നതുൾപ്പടെ മുപ്പതോളം മോഷണങ്ങൾ ഒറ്റയ്ക്കും കൂട്ടായും നടത്തിയതായി ഇവർ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

 മോഷണം അന്യസംസ്ഥാനങ്ങളില്‍

മോഷണം അന്യസംസ്ഥാനങ്ങളില്‍

കർണാടക, ആന്ധ്ര, തമിഴ്നാട്, ഒഡീഷ എന്നിവിടങ്ങളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായിട്ടുള്ള ഇവർക്ക് മറ്റു സംസ്ഥാനങ്ങളിൽ ഇപ്പോൾ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി.പ്രകാശ് അറിയിച്ചു. ഡി.സി.പി ആർ.ആദിത്യ, കൺട്രോൾ റൂം എ.സി വി.സുരേഷ് കുമാർ, മണ്ണന്തല എസ്.ഐ രാകേഷ്, ക്രൈം എസ്.ഐ ബാബു, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ.എസ്.ഐമാരായ അരുൺ, യശോധരൻ, ഷാഡോ ടീമാംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.

Thiruvananthapuram

English summary
interstate robbers arrested in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more