കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച 4 ലക്ഷം രൂപയുടെ വാഷ് പിടികൂടി: വ്യാജ വാറ്റ് സജീവമെന്ന് സൂചന
തൃശൂര്‍: ചാരായം വാറ്റുന്നതിന് ഒരുക്കിവച്ച 1000 ലിറ്റര്‍ വാഷ് തൃശൂരില്‍ എക്‌സൈസ് സംഘം പിടികൂടി. പുഴക്കല്‍പാടത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പികെ സാനുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. നാല് ലക്ഷം രൂപ വിലമതിക്കുന്ന വാഷ് ആണ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ജില്ലയില്‍ വ്യാജവാറ്റ് സജീവമാണെന്നാണ് സൂചന. കൊറോണ കാലത്ത് മദ്യം ലഭിക്കാതെ വന്നപ്പോള്‍ അവസരം മുതലെടുത്താണ് വ്യാജ വാറ്റ് സംഘങ്ങള്‍ സജീവമായിരിക്കുന്നത്. കണ്ടെത്തിയ വാഷ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല.

ജില്ലയുടെ പല ഭാഗങ്ങളിലും വ്യാജ വാറ്റ് സംഘങ്ങള്‍ തലപൊക്കിയിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് വാറ്റ് ചാരായം വിറ്റ കേസില്‍ കഴിഞ്ഞദിവസം നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. പുല്ലൂറ്റ് പാലത്തിനടുത്ത് മരമില്ലിന് സമീപമായിരുന്നു സംഘത്തിന്റെ കേന്ദ്രം. കോട്ടപ്പുറം ചാലക്കുളം വാരിശേരി ബിജു, പട്ടാലി അഭിജിത്ത്, ഉള്ളിശേരി റാഷിദ്, മങ്കാട്ടില്‍ സതീഷന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലിറ്ററിന് 2000 രൂപ നിരക്കില്‍ 35 ലിറ്റര്‍ ചാരായം സതീഷന്‍ വിറ്റതായി അന്വേഷണത്തില്‍ തെളിഞ്ഞു.
ചാലക്കുടി നോര്‍ത്ത് ജങ്ഷനില്‍ കാറിലിരുന്ന് ചാരായം കുടിക്കുകയായിരുന്ന അന്നമനട സ്വദേശി ലീനസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. സുഹൃത്ത് ഓടുന്നത് കണ്ടപ്പോഴാണ് പോലീസിന് സംശയം തോന്നിയതും കാര്‍ പരിശോധിച്ചതും. കയ്പമംഗലത്ത് നിന്ന് വാഷും വാറ്റുപകരണങ്ങളുമായി വഴിയമ്പലം സ്വദേശി ഷാജി പിടിയിലായിരുന്നു. കൊടുങ്ങല്ലൂര്‍ പൊയ്യമഠത്തുംപടിയിയില്‍ നിന്ന് 35 ലിറ്റര്‍ വാഷ് പിടികൂടിയതിന്റെ തുടരന്വേഷണം പുരോഗമിക്കുകയാണ്.
വന്ന കോടികള് എവിടെ? എങ്ങോട്ട് പോയി; മോദിയെ വിടാതെ രാഹുല് ഗാന്ധി, കൃത്യമായ കണക്ക് വേണം
അമിത് ഷാക്ക് ബോണ് ക്യാന്സര്?ഭേദമാകാന് പ്രാര്ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്ഥന, വാസ്തവം ഇതാണ്
വാക്കുകള് വിഴുങ്ങി കോണ്ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്, സ്ഥിരം ശത്രുവില്ലാതെ മദ്യം