• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഗുരുവായൂരിലെ പുന്നത്തുര്‍ ആനത്താവളത്തിലും മാറ്റം: ചട്ടം പഠിപ്പിക്കുന്നവര്‍ക്കും ചട്ടമായി

  • By Desk

തൃശൂര്‍: നാട്ടാനകളുടെ കേന്ദ്രമായ ഗുരുവായൂരിലെ പുന്നത്തുര്‍ ആനത്താവളത്തില്‍ മാറ്റത്തിന്റെ മണിമുഴക്കം. ചട്ടം പഠിപ്പിക്കുന്നവര്‍ക്കും ചട്ടം നിലവില്‍ വന്നുവെന്നതാണ് മാതൃകാപരമായ മാറ്റം. ഇനി മുതല്‍ മിനിമം ഏഴു മണിക്കൂറെങ്കിലും പാപ്പാന്‍മാര്‍ ആനക്കൊപ്പം പാര്‍ക്കേണ്ടി വരും. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി മാര്‍ച്ച് ഒന്നുമുതല്‍ ചട്ടങ്ങളുടെ പട്ടിക നടപ്പാക്കി.മോദിയേയും ഇന്ത്യയേയും കൊഞ്ഞനം കുത്തി മസൂദ് അസര്‍!'ബാലക്കോട്ടിന് പോറല്‍ പോലും ഏറ്റിട്ടില്ല

കാലങ്ങളായി സര്‍ക്കാര്‍ സേവന വേതന വ്യവസ്ഥകളോടെ പണിയെടുത്തു വന്നിരുന്ന പാപ്പാന്‍മാര്‍ പ്രവൃത്തിയെടുക്കാന്‍ ചില കീഴ്‌വഴക്കളെ മാത്രമാണ് കൂട്ടുപിടിച്ചിരുന്നത്. ജോലി എന്ന നിലയില്‍ പാപ്പാന്‍പണി ഉദ്യോഗ തലത്തിലേക്ക് ഉയര്‍ത്തിയതിന്റെ സംതൃപ്തിയിലാണ് ഇപ്പോള്‍ പലരും. ഇക്കാലംവരെ 'ആനപ്പണി ആവശ്യമുള്ളപ്പോള്‍ മാത്രം' എന്നതായിരുന്നു ആനക്കാരുടെ നിലപാട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കെ.എസ്.ആര്‍. ചട്ടപ്രകാരം ലഭ്യമായിരുന്ന ഇവര്‍ക്ക് പ്രവൃത്തി സമയം ഏകീകരിക്കാന്‍ മുന്‍കാല ഭരണസമിതികള്‍ മുന്‍കൈയെടുത്തതുമില്ല. അഥവാ തയാറായാല്‍ തന്നെ നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നും പറയാം.

elephanttcr-

ഇപ്പോള്‍ പുതിയ പരിഷ്‌കാരങ്ങള്‍ വന്നതോടെ ആനപറമ്പില്‍ പാര്‍ക്കാന്‍ പാപ്പാന്‍മാര്‍ തയാറായിത്തുടങ്ങി. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 12 വരെയും രണ്ടു മുതല്‍ അഞ്ചു വരെയുമാണ് ജോലി സമയം. പുറത്തെഴുന്നള്ളിപ്പിനായി പോകുമ്പോള്‍ ഈ സമയക്രമം ബാധകമല്ല. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിളക്ക് ശീവേലിയെഴുന്നള്ളിപ്പിനു നിയോഗിക്കപ്പെട്ടവര്‍ക്കും സുരക്ഷാ സ്‌ക്വാഡായി പ്രവൃത്തിയെടുക്കുന്നവര്‍ക്കും ആ വേളകളില്‍ ചട്ടപ്പടി ബാധകമല്ല. നിലവില്‍ 48 ആനകളാണ് പുന്നത്തൂര്‍ ആനത്താവളത്തിലുള്ളത്. കേരളത്തിലെ ഉത്സവകാല വേളകളായാല്‍ പോലും പകുതിയില്‍ കൂടുതല്‍ ആനകളെ ഇവിടെ ഇവിടെത്തന്നെ കാണാം. പലതിനും മദപ്പാടു കാലവും സുഖചികിത്സയുമൊക്കെ വ്യത്യസ്ത വേളകളിലാണ് പതിവ്. 48 ആനകള്‍ക്കായി 133 പാപ്പാന്‍മാര്‍ സേവനമനുഷ്ഠിക്കുന്നു.

രാവിലെ ആനകളെ കഴുകി വൃത്തിയാക്കി ഭക്ഷണം കൊടുത്താല്‍ പിന്നെ പാപ്പാന്‍മാര്‍ തിരിച്ചുപോകുകയാണ് പതിവ്. പട്ട കൊടുക്കാന്‍ ഒരുതവണ കൂടി കോട്ടയിലെത്തിയാല്‍ ഒരു ദിവസത്തെ ജോലി പൂര്‍ത്തിയായതായി കണക്കാക്കും. ഇനിമുതല്‍ രാവിലെ ആനകളെ കഴുകിത്തുടച്ചാല്‍ ഇവര്‍ ആനയെ അടുത്തറിയുക തന്നെ വേണ്ടി വരും. ആനക്കോട്ടയിലെത്തുന്ന സന്ദര്‍ശകരുടെ ചോദ്യങ്ങള്‍ക്ക് ആനയറിവ് പകര്‍ന്നു നല്‍കുക, ആനയുടെ സ്വഭാവ സവിശേഷതകളും മറ്റു പ്രത്യേകതകളും വിവരിച്ചു നല്‍കുക, ഇതെല്ലാം ഇനിമുതല്‍ പ്രവൃത്തി നിര്‍വഹണപ്പട്ടികയിലുള്‍പ്പെടുത്തുന്നുണ്ട്. ഇതിനുംപുറമെ ആനയുടെ അടുത്തെത്തി ഫോട്ടോയെടുക്കുന്നവരുടെ തിരക്ക് വര്‍ധിച്ചു വരുന്നതിനാല്‍ മറ്റ് അപകട സാധ്യത കൂടി പാപ്പാന്‍മാര്‍ അടുത്തുണ്ടെങ്കില്‍ ഒഴിവായിപ്പോകുമെന്ന് വിലയിരുത്തപ്പെടുന്നു. അടുത്ത കാലംവരെ പ്രവൃത്തിയില്ലെങ്കില്‍ ആനയുടെയടുത്ത് പാപ്പാന്‍മാരെ കാണുക പതിവില്ല. പലപ്പോഴും സന്ദര്‍ശകര്‍ക്ക് നേരെ പട്ട വലിച്ചെറിയുന്ന കാഴചയും ഇവിടെ കാണാം. പരിഷ്‌കാരങ്ങളുടെ ഭാഗമായി

ആനകളെ കാണാനെത്തുന്നവര്‍ക്കായി ആനക്കോട്ടയയ്ക്കകത്ത് പഴം, പച്ചക്കറി യുള്‍പ്പെടെയുള്ള സ്റ്റാള്‍ ഉടനെ തുറന്നു പ്രവര്‍ത്തിക്കാന്‍ ദേവസ്വം പദ്ധതിയിടുന്നു. ഇതോടെ ആനയുടെ ഇഷ്ട ഭക്ഷണം വാങ്ങി സന്ദര്‍ശകര്‍ക്ക് ഇഷ്ടമുള്ള ആനകളുടെ പാപ്പാനെ സമീപിക്കാം. പരിഷ്‌കാരങ്ങള്‍ക്കപ്പുറത്ത് പാപ്പാന്‍ പണി ഗൗരവതര വൃത്തിയെന്നംഗീകരിക്കാനും ദേവസ്വം തയാറായിട്ടുണ്ട്. അതിനാല്‍ പാപ്പാന്‍മാരുടെ ജോലിക്കിടയില്‍ കടന്നെത്തുന്ന പാപ്പാന്‍മാരുടെ വിശ്രമവേളകളും മറ്റും മാനസികോല്ലാസത്തിനും ശാരീരിക വ്യായാമത്തിനുമൊക്കെ തിരിച്ചുവിടാനും പല പദ്ധതികള്‍ കൂടി നടപ്പിലാക്കാന്‍ ദേവസ്വം ആലോചിക്കുന്നു. വിനോദത്തിനും വിജ്ഞാനത്തിനുമായി ടെലിവിഷന്‍, വായന എന്നിവ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്.

തൃശ്ശൂർ മണ്ഡലത്തിലെ യുദ്ധം
പ്രഹരശേഷി
INC 67%
CPI 33%
INC won 2 times and CPI won 1 time since 2009 elections
Thrissur

English summary
conditions to elephant trainers in guruvayoor came in effect

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more