തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തിന് കഴിഞ്ഞിട്ട് 100 ദിനം തികയുന്നു: ഞെട്ടലില്‍നിന്നു മോചിതരാകാതെ കുറഞ്ചേരി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കേരളത്തെ ഏറെ പിടിച്ചുകുലുക്കിയ പ്രളയത്തിന് ഇന്നേക്ക്് 100 ദിനം തികയുന്നു. ആ ദുരിതത്തിന്റെ ഏറ്റവും കൂടുതല്‍ കാഠിന്യം ഏല്‍ക്കേണ്ടിവന്ന തൃശൂര്‍ ജില്ലയിലെ കുറഞ്ചേരിയിലെ ജനങ്ങള്‍ ഇപ്പോഴും ആ ഞെട്ടലില്‍നിന്നു മോചിതരായിട്ടില്ല. കുട്ടികളടക്കം 19 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. അഞ്ചു വീടുകളാണ് പൂര്‍ണമായി തകര്‍ന്ന് മണ്ണിനടിയില്‍ പൂണ്ടുപോയത്.

ദില്ലി ജുമാ മസ്ജിദ് തകർക്കണം; മസ്ജിദിനുള്ളിൽ വിഗ്രഹം... വീണ്ടും കലാപാഹ്വാനവുമായി ബിജെപി എംപി

ഉറ്റവരും സ്വന്തക്കാരും നഷ്ടപ്പെട്ട ദുഃഖത്തില്‍ ആണ് ഇവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളും കഴിഞ്ഞ ഓഗസ്റ്റ് 16 ന് രാവിലെ ആറരയ്ക്കാണ് പ്രളയകാലത്ത് കേരളംകണ്ട ഏറ്റവും വലിയ ദുരിതം കുറഞ്ചേരിയില്‍ ഉണ്ടായത്. 19 പേരാണ് ഇവിടെ അന്നു മരിച്ചത്. അകുന്നേല്‍ മത്തായി, ഭാര്യ റോസി, മകള്‍ സൗമ്യ, സൗമ്യയുടെ മക്കളായ മെറിന്‍, മില്‍ന, അയല്‍വാസികളായ യാഫത്ത്, ഹെനോക്ക്, മോസസ്, സുമിത, ജെന്‍സണ്‍, സാലി, ഫ്രാന്‍സിസ്, റോസി, ഏഞ്ചല്‍, മോഹനന്‍, ആശ, അമല്‍, അഖില്‍ ഷാജി എന്നിവരാണ് മരണപ്പെട്ടത്.

Flood

ഇതില്‍ ഒരു വീട്ടില്‍ ഉണ്ടായിരുന്ന ജെന്‍സണ്‍ അടക്കം ഒമ്പതുപേരും മരണത്തെ പുല്‍കി രോഗബാധിതനായി കട്ടിലില്‍ കിടന്നിരുന്ന ഷാജിയും പെടും. പീച്ചിയില്‍ വെള്ളം കയറിയപ്പോള്‍ സ്വന്തം തറവാട് വീടായ കുറാഞ്ചേരിയില്‍ എത്തിയ സൗമ്യയും രണ്ട് മക്കളും പിതാവ് മത്തായിയും അമ്മയും മരണപ്പെട്ടപ്പോള്‍ ഒരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മലയിടിഞ്ഞ് വരുന്നതുകണ്ട് വീടിന് അകത്തുള്ളവരെ രക്ഷപ്പെടുത്താന്‍ പുറത്തുനിന്നും അകത്തേക്ക് ഓടി കയറിയ മോഹനന്റെ ഒപ്പം ആ കുടുംബവും നാമാവശേഷമാകുകയായിരുന്നു.

നാട്ടുകാരും സര്‍ക്കാരും നാലുദിവസം വളരെ പാടുപെട്ടാണ് മരണമടഞ്ഞവരെ പുറത്തെടുത്തത്. നാടിനു മൊത്തം മാതൃകാപരമായ പ്രവര്‍ത്തനമാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ജാതിയും മതവും രാഷ്ട്രീയവും മാറ്റിവച്ച് രക്ഷാപ്രവര്‍ത്തനത്തിനു മുന്നോട്ട് വന്നത്. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നാലുലക്ഷം രൂപവീതം നല്‍കി വേലൂര്‍ പഞ്ചായത്തില്‍ ഭൂമിയും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ഉറ്റവര്‍ ഉറങ്ങുന്ന മണ്ണില്‍ തുടര്‍ന്ന് ജീവിക്കാനുള്ള അവസരം സര്‍ക്കാര്‍ നിഷേധിച്ചതില്‍ അല്പം വിഷമം ഇവര്‍ക്കുണ്ട്.

എന്നാല്‍ സുരക്ഷാ കാരണങ്ങള്‍കൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം ഒരു നിലപാടിലേക്ക് പോയത്. അതേസമയം മരണപ്പെട്ട മോഹനന്റെ പിതാവ് തന്റെ തറവാടിരിക്കുന്ന സ്ഥലത്തുള്ള ഇരുപതുസെന്റ് സ്ഥലം മരിച്ച കുന്നേല്‍ മത്തായിയുടെ മകന്‍ സിജോയ്ക്കും പാറക്കാട്ടില്‍ വര്‍ഗീസിന്റെ മകന്‍ ഷീജോ എന്നിവര്‍ക്കും നല്‍കിയിട്ടുണ്ട്. എന്നാലും അഞ്ചു കുടുംബത്തിലും ബാക്കിയുള്ളവര്‍ ഇപ്പോഴും വാടക വീട്ടിലാണ്. നിരവധി സംഘടനകള്‍ വിവിധ സഹായങ്ങള്‍ അപകടത്തില്‍പ്പെട്ട കുടുംബത്തില്‍ പെട്ടവര്‍ക്ക് എത്തിച്ചു നല്‍കിയെങ്കിലും ഉറ്റവര്‍ നഷ്ടപ്പട്ടത് നഷ്ടംതന്നെയായി ഇപ്പോഴും നിലനില്‍ക്കുകയാണ്.

മറ്റുള്ള സ്ഥലത്ത് വീടുവയ്ക്കാന്‍ അനുവദിച്ചിട്ട് കാര്യമില്ലെന്നും തങ്ങളുടെ ഉറ്റവര്‍ അന്തിയുറങ്ങുന്ന മണ്ണില്‍ ഒരു കൊച്ചു കൂരയെങ്കിലും വയ്ക്കാനുള്ള പ്രത്യേക അനുമതി അനുവദിക്കണമെന്നുള്ള ആഗ്രഹവുമായാണ് മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ഇപ്പോഴത്തെ പ്രാര്‍ത്ഥന. അപകടത്തെ തുടര്‍ന്ന് വീടുകള്‍ മാറിപ്പോയ എല്ലാവരും ഇപ്പോള്‍ തിരികെ എത്തിയിട്ടുണ്ട്. ഇനി ഒരു മണ്ണിടിച്ചില്‍ ഉണ്ടാകരുതെന്ന പ്രാര്‍ഥനയുമായി ആണ് ഇവര്‍ ജീവിക്കുന്നത്. എന്നാല്‍ ഇവിടെയും താമസിക്കുന്നവരുടെ സുരക്ഷിതത്വം കണക്കിലെടുത്ത ഇവരെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി താമസിക്കുന്നതിനുള്ള നിയമ നടപടികള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നീക്കം ഉണ്ടായിട്ടുണ്ട്. പലരുടെയും വീടുകള്‍ അപകടാവസ്ഥയില്‍ ആണ്. സിമന്റെ പ്ലാസ്റ്റര്‍ ഇട്ട് ഇവ തല്‍ക്കാലം മറികടക്കുകയാണ് നാട്ടുകാര്‍. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ തുക അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. തെക്കുംകര പഞ്ചായത്തില്‍ പെട്ടതാണ് കുറാഞ്ചേരിയും പൂമല മലയുടെ ഈ ഭാഗവും.

Thrissur
English summary
Hundred days after flood; Kurunchery is not released from shock
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X