• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇനി കാത്തിരിപ്പ്: കണക്കുകള്‍ കൂട്ടിക്കിഴിച്ചിട്ടും ആകാംക്ഷ ബാക്കിവച്ച് മുന്നണികള്‍

  • By Desk

തൃശൂര്‍: ഒരുമാസം കണക്കുകള്‍ കൂട്ടിക്കിഴിക്കാന്‍ മുന്നിലുണ്ടെങ്കിലും മുന്നണികള്‍ക്കു ആകാംക്ഷയൊഴിയുന്നില്ല. അധികം വീണ വോട്ടുകള്‍ ആരുടെ പെട്ടിയില്‍. വോട്ടിങ്ങില്‍ വര്‍ധനയുണ്ടാകുമെന്നു കണക്കു കൂട്ടിയിരുന്നുവെങ്കിലും എല്ലാവരും അവകാശവാദവുമായി എത്തിയതാണ് ആശയക്കുഴപ്പം രൂക്ഷമാക്കുന്നത്. തൃശൂരില്‍ ഇത്തവണ നല്ല പോളിങ് നടന്നതാണ് കണക്കുകൂട്ടലുകള്‍ തകൃതിയാക്കിയത്. തൃശൂര്‍ പൂരം ഇതിനിടെ വരുന്നതിനാല്‍ അല്‍പ്പം അയവുണ്ടാകുമെന്നു മാത്രം. 77.86 ശതമാനം വോട്ടാണ് തൃശൂരില്‍ പോള്‍ ചെയ്തത്.

മധ്യകേരളത്തില്‍ ആറു മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ച് യുഡിഎഫ്; ഇടത് വിജയം ഉറപ്പിക്കുന്നത് 2 ഇടത്ത്

 വോട്ടിംഗ് ശതമാനം ഉയര്‍ന്നു

വോട്ടിംഗ് ശതമാനം ഉയര്‍ന്നു

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തൃശൂരില്‍ 5.69 ശതമാനം വോട്ടുകള്‍ കൂടി. 13.36 ലക്ഷം പേരാണ് വോട്ടര്‍മാര്‍. ചാലക്കുടിയില്‍ 3.52 ശതമാനം വോട്ടുകള്‍ കൂടി. അവിടെ 12.29 ലക്ഷം വോട്ടര്‍മാരുണ്ട്. ആലത്തൂരില്‍ 3.92 ശതമാനമാണ് വര്‍ധന. വോട്ടര്‍മാര്‍: 12.64 ലക്ഷം. ബിജെപി പറയുന്നത് അധികവോട്ടുകള്‍ സുരേഷ്‌ഗോപിയുടെ അക്കൗണ്ടില്‍ വരവുവക്കണമെന്നാണ്. എന്നാല്‍ എല്ലാ മണ്ഡലങ്ങളിലും വര്‍ധനയുള്ളതിനാല്‍ അതിലൊരു വിഹിതം തങ്ങള്‍ക്കു കിട്ടുമെന്നു മറ്റു മുന്നണികള്‍ പറയുന്നു.

വോട്ട് കുടുമെന്ന് ബിജെപി

വോട്ട് കുടുമെന്ന് ബിജെപി

ഇടതുപക്ഷം സീറ്റുകള്‍ തൂത്തുവാരിയ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ 76.77 ശതമാനമാണ് വോട്ടുരേഖപ്പെടുത്തിയിരുന്നത്. അതിനേയും കവച്ചുവക്കുന്ന വോട്ടിങ്ങാണ് ഇപ്പോഴത്തേത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണി ആശങ്ക വേണ്ടെന്ന നിലപാടിലെത്തുന്നത്. ഇതൊക്കെയാണെങ്കിലും വ്യക്തിപരമായി സുരേഷ്‌ഗോപി കുറെയേറെ വോട്ടുകള്‍ നേടുമെന്ന് ബിജെപി. നേതൃത്വം ഉറപ്പിക്കുന്നു. സുരേഷ്‌ഗോപിക്ക് വനിതകളുടെ നല്ലതോതിലുള്ള പിന്തുണ കിട്ടിയിരുന്നു. സുരേഷ് ഗോപി പിടിക്കുന്ന വോട്ടുകള്‍ ആരുടെ അക്കൗണ്ടില്‍ നിന്നാകുമെന്നതാണ് മുഖ്യമുന്നണികളിലെ ഒരുവിഭാഗം ചോദിക്കുന്നത്.

ഇടത് മുന്നണിക്ക് പ്രതീക്ഷ

ഇടത് മുന്നണിക്ക് പ്രതീക്ഷ

മുഖ്യമായും ഉറച്ച വോട്ടുകളാണ് തങ്ങളുടേതെന്ന് ഇടതുപക്ഷം പരസ്യമായി പറയുന്നു. അത് അവരുടെ ആത്മവിശ്വാസമാണ് കാട്ടുന്നത്. എന്നാല്‍ യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷകളും ഇക്കുറി ശക്തമാണ്. ന്യുനപക്ഷ വോട്ടുകളും ശബരിമല വിഷയവും അനുകൂലമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ശബരിമല വിഷയത്തില്‍ കുറച്ചു വോട്ടുകള്‍ എന്‍ഡിഎ നേടിയാലും നല്ലൊരു പങ്ക് തങ്ങളുടെ നിലപാടുകള്‍ക്കും ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ശബരിമല വിഷയത്തില്‍ ദേശീയതലത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനവും മുന്നാക്ക വോട്ടര്‍മാരുടെ പിന്തുണ ഉറപ്പിക്കാന്‍ സഹായിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു.

കയ്പമംഗലത്തിന്റെ 'ചുവപ്പ്' മാറുമോ?

കയ്പമംഗലത്തിന്റെ 'ചുവപ്പ്' മാറുമോ?

ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ ചുവന്ന ചെന്താരകമാണ് കയ്പമംഗലം നിയോജകമണ്ഡലം. പ്രതികൂല സാഹചര്യത്തിലും ഇന്നസെന്റിന് പതിനാലായിരത്തോളം വോട്ട് അധികം നല്‍കി ചുവപ്പിച്ച മണ്ഡലം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും ചുവപ്പ് നിലനിര്‍ത്തി. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും ഇടതുപക്ഷ കൈകളില്‍ അമര്‍ന്നു. നിയമസഭ തെരഞ്ഞെടുപ്പിലാകട്ടെ ചുവപ്പിന്റെ കാഠിന്യം കൂടുക മാത്രമല്ല സ്വപ്ന ഭൂരിപക്ഷം കയ്പമംഗലം നല്‍കി. തൊട്ടടുത്ത എതിരാളിക്ക് ലഭിച്ച വോട്ടിനേക്കാള്‍ ദൂരിപക്ഷം. ചക്രവാളത്തില്‍ സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും കയ്പമംഗലത്തെ ചുവപ്പ് പുണരാനെന്നുള്ള പ്രതീതി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി അങ്കത്തിനിറങ്ങിയ ഇന്നസെന്റ് സ്ഥാനാര്‍ത്ഥിക്കപ്പറം ജനമനസിലെ ഹാസ്യ സാമ്രാട്ടായിരുന്നു. ടിവിയിലൂടെ നിറസാന്നിധ്യമായിരുന്ന ഇന്നസെന്റിന് വീട്ടമ്മമാരടക്കം കണ്ണും പൂട്ടി വോട്ടിട്ടു. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ കഥയും, കാലവും മാറി. കടല്‍ കലങ്ങി മറഞ്ഞ പോലെ വോട്ടര്‍മാരുടെ മനവും കുത്തി മറഞ്ഞുവോയെന്നറിയാന്‍ കാത്തിരിക്കണം. ശക്തമായ അടിയൊഴുക്കുകള്‍ നടന്നതായാണ് സൂചന.

ന്യൂനപക്ഷ വോട്ടുകള്‍

ന്യൂനപക്ഷ വോട്ടുകള്‍

ന്യൂനപക്ഷ ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം ഇടതിന്റെ കോട്ടകളില്‍ ഇളക്കം തട്ടിയെന്ന ചിന്തയും ഉടലെടുക്കുന്നു. നോട്ട് നിരോധനവും ബീഫ് നിരോധനവും പ്രളയവും പ്രചരണത്തില്‍ കടന്ന് വന്നെങ്കിലും അവസാന ലാപ്പില്‍ രാഹുലും ശബരിമലയും നിറഞ്ഞ് നിന്നു. വിശ്വാസികളുടെ കൂടെയെന്ന പേരില്‍ എന്‍ഡിഎയും, യുഡിഎഫും നടത്തിയ ഇടപെടലുകള്‍ ആരെ തുണച്ചാലും നഷ്ടം ഇടതുപക്ഷത്തിനാകുമെന്നാണ് വിലയിരുത്തല്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ട പോലെ ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ ബൂത്തുകളിലേക്കൊഴുകിയെത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന പ്രതീതി സൃഷ്ടിച്ചതോടെ ന്യൂനപക്ഷ വോട്ടര്‍മാര്‍ കൂട്ടത്തോടെ ഇടതു പക്ഷത്തേക്ക് തിരിഞ്ഞു. മുപ്പത്തിരണ്ടായിരത്തില്‍പരം വോട്ടുകള്‍ക്കാണ് ഇ ടി ടെസണ്‍ നിയമസഭയിലേക്ക് ജയിച്ച് കയറിയത്. ഇത്രയും ഭൂരിപക്ഷം ഇന്നസെന്റിന് ലഭിക്കാനിടയില്ല. പതിനഞ്ചായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്ക് കൂട്ടല്‍.

യുഡിഎഫിന് അനുകൂലമെന്ന്

യുഡിഎഫിന് അനുകൂലമെന്ന്

വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് അനുകൂലമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇന്നസെന്റ് ലീഡ് ചെയ്താല്‍ മുവ്വായിരത്തിനും ആറായിരത്തിനും ഇടയില്‍ മാത്രം. പോളിംഗ് ശതമാനം വര്‍ധിച്ചതുകൊണ്ട് ചിലപ്പോള്‍ രണ്ടായിരം വോട്ടിന്‌ബെന്നി ബഹ്നാന്‍ മുന്നിലെത്തിയേക്കാം എന്നും പ്രതീക്ഷിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ടുകള്‍ കൂടുതല്‍ ലഭിക്കുമെന്ന് അവരും കണക്ക് കൂട്ടുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷം കിട്ടിയില്ലങ്കിലും കഴിഞ്ഞ പാര്‍ലമെന്റിലേക്ക് ലഭിച്ച ഭൂരിപക്ഷം നേടാനായില്ലങ്കില്‍ കയ്പമംഗലത്ത് ഇടതുപക്ഷത്തിന് കാലിടറുന്നതായി വിലയിരുത്തും. കയ്പമംഗലത്ത് ഇടതുപക്ഷത്തിന് കാലിടറിയാല്‍ ചാലക്കുടിയില്‍ ഇന്നസെന്റിന്റെ വിജയത്തെ പ്രതികൂലമായി ബാധിക്കാന്‍ ഇടവരും.

Thrissur

English summary
LDF and UDF calculates vote percentage before counting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more