തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് വന്യജീവി സങ്കേതത്തില്‍ പുതിയ ഇനം ചിലന്തി; ഏറ്റവും 'അടുത്ത ബന്ധു' ഓസ്‌ട്രേലിയയില്‍, മഹാവിസ്‌ഫോടന സിദ്ധാന്തത്തിന് പിന്തുണയേകും

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വയനാട് വന്യജീവി സങ്കേതം ജൈവ വൈവിധ്യത്തിന്റെ കലവറയാണെന്ന് തെളിയിച്ച് പുതിയ ഇനം ചിലന്തിയെ കണ്ടെത്തി. ആല്‍ഫ്രെഡ് വാന്‍ലെസ് എന്ന ബ്രിട്ടീഷ് ചിലന്തി ഗവേഷകന്‍ ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡില്‍നിന്നു കണ്ടെത്തിയ ചിലന്തിയോട് വളരെയധികം സാദൃശ്യമുള്ള പുതിയ ഇനം ചിലന്തിയെയാണ് വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്ച്യാടുവനത്തില്‍നിന്നു കണ്ടെത്തിയത്.

<strong>ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക; സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത രൂക്ഷം, കോർകമ്മിറ്റി യോഗത്തിൽ നിന്നും മുരളീധരൻപക്ഷം വിട്ടുനിന്നു</strong>ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക; സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത രൂക്ഷം, കോർകമ്മിറ്റി യോഗത്തിൽ നിന്നും മുരളീധരൻപക്ഷം വിട്ടുനിന്നു

ക്രൈസ്റ്റ് കോളജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രം നടത്തിയ പഠനത്തിലാണ് ഈ നേട്ടം. ചാട്ട ചിലന്തി കുടുംബത്തില്‍ വരുന്ന ഈ പുതിയ ചിലന്തിക്ക് കൊകാലസ് ലസിനിയ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. എട്ടു മില്ലി ലിറ്റര്‍ വലുപ്പംവരുന്ന ആണ്‍ ചിലന്തിയുടെ ശിരസ് തവിട്ടുകലര്‍ന്ന മഞ്ഞനിറത്തിലുള്ളതാണ്. രോമാവൃതമായ തലയുടെ പാര്‍ശ്വഭാഗങ്ങളിലായി കറുത്ത നിറത്തിലുള്ള വരകളും കാണാം. കണ്‍പീലിയും നെറ്റിയും വെളുത്ത നിറത്തിലുള്ളതാണ്.

Spider

അണ്ഡാകൃതിയിലുള്ള ഉദരഭാഗം മങ്ങിയ മഞ്ഞനിറത്തിലുള്ളതും കറുപ്പും വെളുപ്പും ഇടതൂര്‍ന്ന ശല്‍ക്കങ്ങളാല്‍ നിറഞ്ഞതുമാണ്. ഉദരത്തിന്റെ മുകള്‍ഭാഗത്തായി തവിട്ടുനിറത്തിലുള്ള പാടുകളും പാര്‍ശ്വഭാഗത്തായി കറുത്ത നിറത്തിലുള്ള വരകളും കാണാം. മഞ്ഞനിറത്തിലുള്ള കാലുകള്‍ കട്ടികൂടിയ രോമങ്ങളാല്‍ മൂടിയിരിക്കുന്നു. 13 മില്ലിമീറ്റര്‍ നീളമുള്ള പെണ്‍ചിലന്തിയുടെ ശിരസ് രോമാവ്രതവും തവിട്ടുനിറത്തിലുള്ളതുമാണ്. തലയുടെ മുകള്‍ഭാഗത്തായി വി ആകൃതിയിലുള്ള കറുത്ത അടയാളമുണ്ട്.

വശങ്ങളിലായി ചുവന്ന നിറത്തിലുള്ള വരകളുമുണ്ട്. മങ്ങിയ മഞ്ഞനിറത്തിലുള്ള ഉദരം, വെളുത്ത ശല്‍ക്കങ്ങളാല്‍ മൂടിയിരിക്കുന്നു. ഉദരത്തിന്റെ ഏറ്റവും മുകളിലായി നീളത്തില്‍ തവിട്ടുനിറത്തിലുള്ള വരയുണ്ട്. തേക്കുമരങ്ങളുടെ തൊലിയിലെ വിടവുകളില്‍ പകല്‍ ഒളിച്ചിരിക്കുന്ന ഇവ രാത്രി മാത്രമാണ് ഇരതേടാന്‍ ഇറങ്ങുന്നത്. ചെറുപ്രാണികളെയാണ് പ്രധാനമായും ഭക്ഷിക്കുന്നത്. ഭൂമിയിലെ വളരെ ദൂരെയുള്ള രണ്ടുഭാഗങ്ങളില്‍നിന്ന് ഒരേ ജനുസില്‍ വരുന്ന മറ്റൊരു ചിലന്തിയുമായി വളരെ അധികം സാദൃശ്യമുള്ള ഈ പുതിയ ഇനം ചിലന്തിയുടെ കണ്ടുപിടിത്തം ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂമിയുടെ എല്ലാ ഭൂഖണ്ഡങ്ങളും കൂടിച്ചേര്‍ന്നിരുന്ന് ഒറ്റഭൂഖണ്ഡമായിരുന്നെന്നും അത് പിളര്‍ന്നാണ് ഇന്ന് കാണുന്നതുപോലെയുള്ള ഭൂഖണ്ഡങ്ങള്‍ ഉണ്ടായതെന്നുമുള്ള മഹാവിസ്‌ഫോടന സിദ്ധാന്തത്തിന് പിന്തുണ തേടുന്നതുമാണ്.

കൂടുതല്‍ തെളിവുകള്‍ക്കായി ഇവയുടെ ജനിതക അണ്ഡങ്ങള്‍ ഉപയോഗിച്ച് തുടര്‍ പഠനങ്ങള്‍ നടക്കുകയാണ്. ഇതിലൂടെ ഭൂഖണ്ഡങ്ങളുടെ ഉല്‍പ്പത്തിയിലേക്കും ചിലന്തികളുടെ പരിണാമ മാറ്റങ്ങളിലേക്കും കൂടുതല്‍ വെളിച്ചംവീശുമെന്നാണു പ്രതീക്ഷിക്കുന്നത്. ജൈവ വൈവിധ്യ ഗവേഷണകേന്ദ്രം മേധാവി ഡോ. എ.വി. സുധികുമാറിന്റെ നേതൃത്വത്തില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ പഠനത്തില്‍ ഗവേഷണ വിദ്യാര്‍ഥികളായ വി.ടി. സുധിന്‍, കെ.എസ്. നഫിന്‍, എന്‍.വി. സുമേഷ് എന്നിവര്‍ പങ്കാളികളായി. ഈ കണ്ടുപിടിത്തം റഷ്യയില്‍നിന്നിറങ്ങുന്ന ആര്‍ത്രോപോടസെലക്ട് എന്ന അന്തര്‍ദേശീയ ശാസ്ത്രമാസികയുടെ അടുത്ത ലക്കത്തില്‍ പ്രസിദ്ധീകരിക്കും.

Thrissur
English summary
New spider in Wayanad Wildlife Sanctuary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X