തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂരപ്രേമികള്‍ക്ക് ആശ്വസിക്കാം: തൃശൂര്‍പൂരം വെടിക്കെട്ട് മുന്‍വര്‍ഷത്തെ പോലെ ഇക്കുറിയും, പള്ളികള്‍ക്കും ഇളവ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് മുന്‍വര്‍ഷത്തെ പോലെ നിബന്ധനകളോടെ നടത്താന്‍ തീരുമാനം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിന്നുള്ള മന്ത്രിമാരും ദേവസ്വം ഭാരവാഹികളും കലക്ടറും പങ്കെടുത്ത തലസ്ഥാനത്തെ യോഗത്തില്‍ മുന്‍വര്‍ഷം ഉപയോഗിച്ച എല്ലാ വെടിമരുന്നുകളും അതേ തോതിലും അളവിലും ഉപയോഗിക്കാന്‍ ധാരണയായി.

<strong>കനാല്‍ ബേസ് കോളനിയിലെ കൊലപാതകം; കേസിലെ പിടികിട്ടാപ്പുള്ളി പിടിയില്‍, അറസ്റ്റിലായത് മുഖ്യ സൂത്രധാരൻ!</strong>കനാല്‍ ബേസ് കോളനിയിലെ കൊലപാതകം; കേസിലെ പിടികിട്ടാപ്പുള്ളി പിടിയില്‍, അറസ്റ്റിലായത് മുഖ്യ സൂത്രധാരൻ!

വെടിമരുന്നു സൂക്ഷിക്കാനുള്ള മാഗസിനുകള്‍ വേണമെന്നതുള്‍പ്പെടെയുള്ള നിഷ്‌കര്‍ഷ, ദൂരപരിധി എന്നിവയും പാലിക്കണം. ഇരുദേവസ്വങ്ങളും ദുരന്തനിവാരണ സംവിധാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും ഊന്നല്‍ നല്‍കും. മുന്‍വര്‍ഷത്തെ പൂരം വെടിക്കെട്ട് ചട്ടപ്രകാരം മികച്ച രീതിയില്‍ നടത്താനായെന്നു യോഗം വിലയിരുത്തി. വെടിക്കെട്ടു സാമ്പിളുകളുടെ പരിശോധന നാഗ്പൂരിലാണ് നേരത്തെ നടത്തിയത്. അതു തൃശൂരിലേക്കു മാറ്റും. അതോടെ സംഘാടകര്‍ക്കു കൂടുതല്‍ സൗകര്യമായി. 2000 കി.ഗ്രാം വെടിമരുന്നു ഉപയോഗിച്ചാണ് ഓരോ വിഭാഗവും പൂരം വെടിക്കെട്ടു നടത്തുന്നത്.

Fireworks

പള്ളികള്‍, മറ്റു ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ആഘോഷങ്ങള്‍ക്കു ശിവകാശി ഉള്‍പ്പെടെ അംഗീകൃത വെടിക്കെട്ടു നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്നുള്ള വെടിക്കോപ്പുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. കലക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കും. നിലവില്‍ ഇത്തരം ചെറിയ വെടിക്കെട്ടുകള്‍ക്കും അനുമതി നിഷേധിക്കുകയായിരുന്നു. പെരുന്നാളുകള്‍ക്കു പടക്കം പൊട്ടിക്കാനും ഇതോടെ ഇളവു ലഭിക്കും. വെടിക്കെട്ടു മാഗസിനുകള്‍ നിര്‍മിക്കാന്‍ മുന്നോട്ടുവരുന്നവര്‍ക്ക് സ്ഥലം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ഉദാരസമീപനം സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

മന്ത്രിമാരായ എ.സി. മൊയ്തീന്‍, സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, ഡെപൂ്യട്ടി ചീഫ് കണ്‍ട്രോളര്‍(എക്‌സ്‌പ്ലോസീവ്‌സ്) ആര്‍.വേണുഗോപാല്‍, തൃശൂര്‍ കലക്ടര്‍ ടി.വി.അനുപമ, ഐ.ജി: അജിത്കുമാര്‍, എ.സി.പി: വി.കെ.രാജു, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ചന്ദ്രശേഖര മേനോന്‍, സെക്രട്ടറി പ്രഫ.എം.മാധവന്‍കുട്ടി, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ്‌മേനോന്‍, സെക്രട്ടറി ജി.രാജേഷ്, പൂരം പ്രദര്‍ശന കമ്മിറ്റി സെക്രട്ടറി പി.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

എക്‌സിബിഷന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡു പ്രതിനിധികളുമായി താമസിയാതെ ചര്‍ച്ച നടത്തും. അറിയിപ്പു നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് ഇന്നലെ ദേവസ്വംബോര്‍ഡ് പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് എത്തിയില്ല. എക്‌സിബിഷന്‍ ഗ്രൗണ്ടിനു വാടക നിര്‍ണയിക്കലും ഇതൊന്നിച്ചു നടക്കും.

Thrissur
English summary
Thrissurpuram fire works throws like this past year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X