• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി; നാലംഗസംഘമെത്തിയത് മക്കിമലയില്‍, ജലീലിന്റെ കൊലപാതകത്തിന് തിരിച്ചടിയുണ്ടാവുമെന്ന് ലഘുലേഖ

  • By Desk

മാനന്തവാടി: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. മാനന്തവാടി തലപ്പുഴ മക്കിമലയിലാണ് രണ്ട് സ്ത്രീകളുള്‍പ്പെടെയുള്ള നാലംഗ ആയുധധാരികളെത്തിയത്. ഞായറാഴ്ച രാത്രി എട്ടിന് എത്തിയ സംഘം പ്രദേശത്ത് കാട്ടുതീയും ലഘുലേഖകളും വിതരണചെയ്യുകയും പോസ്റ്ററൊട്ടിക്കുകയും ചെയ്തു.

ദേവഗൗഡയ്ക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി; ഒന്നിച്ച് നിൽക്കാൻ ചിലർ സമ്മതിക്കില്ലെന്ന് കുമാരസ്വാമി

ജലീലിന്റെ രക്തസാക്ഷിത്വം സി.പി.എം സര്‍ക്കാരും തണ്ടര്‍ബോള്‍ട്ടും റിസോര്‍ട്ടിലെ ഒറ്റുകാരും ചേര്‍ന്ന് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്നും, കൊലയാളിക്ക് മാപ്പില്ലെന്നും അനശ്വര വിപ്ലവകാരി സ.ജലീലിന് ലാല്‍സലാം എന്നെഴുതിയ പോസ്റ്ററുകളാണ് പതിച്ചത്. ഇതിന് പുറമെ 2019 മാര്‍ച്ച് മാസം പ്രിന്റ് ചെയ്ത കാട്ടുതീ ലഘുലേഖയും വിതരണം ചെയ്തു.

Maoist

കൊല ചെയ്യപ്പെട്ട ജലീലിന്റെ ഫോട്ടോ വെച്ച് പ്രിന്റ് ചെയ്ത ലഘുലേഖയില്‍ പുത്തന്‍ ജനാധിപത്യ ഇന്ത്യക്കായി പൊരുതി മരിച്ച ധീര രക്തസാക്ഷി സഖാവ് സി. പി.ജലീലിന് ചുകപ്പന്‍ അഭിവാദ്യങ്ങള്‍ എന്ന തല ക്കെ ട്ടോടുകൂടി സി.പി.എമ്മി.നേയും സര്‍ക്കാറിനെയും നിശിത ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ടുള്ള ലേഖനങ്ങളും ജലീലിന്റെ ജീവിതവഴികളും പരാമര്‍ശിച്ചിട്ടുണ്ട്. ജലീലിന്റെ കൊലയാളികള്‍ക്ക് മാപ്പില്ലെന്നും ലഘുലേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സി.പി.ഐ. മാവോയിസ്റ്റ് കബനീദളം വക്താവ് മന്ദാകിനിയുടെ പേരിലാണ് ലഘുലേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മക്കിമലയിലെ കരിയങ്ങാടന്‍ സിദ്ദീഖിന്റെ പലചരക്ക് കടയില്‍ നിന്നും മുട്ടയും ബ്രെഡ്ഡും അടക്കം നൂറ് രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ പണം കൊടുത്ത് വാങ്ങിയ ശേഷമാണ് സംഘം തിരിച്ചു പോയത്. സംഭവമറിഞ്ഞ ഉടന്‍ തലപ്പുഴ പോലീസും തണ്ടര്‍ബോള്‍ട്ട് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ സ്ഥലമാണ് മക്കിമല.

മക്കിമല പ്രദേശത്തെ അത്തിമല കോളനി യിലെ ജിഷ എന്ന യുവതി നേരത്തേ മാവോയിസ്റ്റ് സംഘ ത്തില്‍ ചേര്‍ന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിരുന്നു. മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടതിന് ശേഷം, മേപ്പാടിയിലെ എസ്റ്റേറ്റില്‍ മാവോയിസ്റ്റുകളെത്തി മരുന്നുകള്‍ ശേഖരിച്ച് സംഘം മടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വെടിവെപ്പുമായി ഇപ്പോള്‍ ബന്ധപ്പെട്ട് മജിസ്റ്റീരിയല്‍, ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്.

ഏറ്റമുട്ടലുണ്ടായതിനെ തുടര്‍ന്ന് പരിക്കേറ്റ മാവോയിസ്റ്റ് നേതാവ് ചന്ദ്രുവിനെ കുറിച്ച് ഇതുവരെ പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സി പി ജലീല്‍ കൊല്ലപ്പെട്ട കേസില്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ കോടതിയിലേക്ക് പോകാനിരിക്കുകയാണ്. ആവശ്യമായ രേഖകള്‍ ലഭ്യമായാലുടന്‍ കോടതിയെ സമീപിക്കുമെന്നാണ് ജലീലിന്റെ സഹോദരന്‍ സി പി റഷീദടക്കം വ്യക്തമാക്കിയിട്ടുള്ളത്.

ജില്ലയില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ട ശേഷം വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരിക്കുന്നത് പൊലീസിന് തലവേദനയായിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഏകപക്ഷീയമാണെന്നടക്കമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധവും ഭീഷണിയുമായി മാവോയിസ്റ്റുകള്‍ സാന്നിധ്യമറിയിച്ചിരിക്കുന്നത്.

Wayanad

English summary
After Jaleel's murder issue, Maoist again in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X