വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അപ്രതീക്ഷിത ഹര്‍ത്താലില്‍ വയനാട്ടില്‍ ജനം വലഞ്ഞു; വ്യാപകമായി വഴി തടയല്‍; മാധ്യമപ്രവര്‍ത്തകന് നേരെ കയ്യേറ്റം; ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച അപ്രതീക്ഷിത ഹര്‍ത്താല്‍ വയനാട്ടില്‍ പൂര്‍ണം. ഹര്‍ത്താല്‍ അനുകൂലികള്‍ ജില്ലയിലുടനീളം വ്യാപകമായി വഴിതടഞ്ഞു. പുലര്‍ച്ചെ പ്രഖ്യാപിച്ചതായതിനാല്‍ തന്നെ രാവിലെ ഹര്‍ത്താലാണന്നറിയാതെ കടകമ്പോളങ്ങള്‍ തുറന്ന വ്യാപാരികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് കടകള്‍ അടച്ചു.

<strong>ഹോട്ടൽ മുറിയെടുക്കാതെ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഖത്തറിൽ ഓൺ അറൈവൽ വീസാ ലഭിക്കില്ല. വിസാ നിയന്ത്രണം കർശനമാക്കി ഖത്തർ </strong>ഹോട്ടൽ മുറിയെടുക്കാതെ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഖത്തറിൽ ഓൺ അറൈവൽ വീസാ ലഭിക്കില്ല. വിസാ നിയന്ത്രണം കർശനമാക്കി ഖത്തർ

കടകള്‍ അടപ്പിച്ചു

കടകള്‍ അടപ്പിച്ചു

ഹോട്ടലുകള്‍, ബേക്കറികള്‍, മറ്റ് ഭക്ഷ്യസംസ്‌ക്കരണയൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ അതിരാവിലെ തന്നെ തയ്യാറാക്കിയ ഭക്ഷണസാധനങ്ങളും മറ്റും വെറുതെയായി. രാവിലെ പത്ത് മണി വരെ ജില്ലയെ ഹര്‍ത്താല്‍ തീരെ ബാധിച്ചിരുന്നില്ല. പിന്നീട് പത്ത് മണിക്ക് ശേഷം ഹര്‍ത്താല്‍ അനുകൂലികള്‍ കൂട്ടത്തോടെ നഗരങ്ങളിലും ഗ്രാമങ്ങളിലുമിറങ്ങി തുറന്നുവെച്ച കടകമ്പോളങ്ങള്‍ അടപ്പിക്കുകയും, വാഹനങ്ങളും മറ്റും തടയുകയും ചെയ്തു. ഹര്‍ത്താലാണെന്നറിയാതെ വിവിധ സ്ഥലങ്ങളിലേക്ക് പോകാനിറങ്ങിയവര്‍ വാഹനങ്ങള്‍ കിട്ടാതെ വലഞ്ഞു.

ലോറിയുടെ ചില്ല് എറിഞ്ഞ് തകര്‍ത്തു

ലോറിയുടെ ചില്ല് എറിഞ്ഞ് തകര്‍ത്തു

കല്‍പ്പറ്റ-മാനന്തവാടി റൂട്ടില്‍ കമ്പളക്കാട് ഹര്‍ത്താല്‍ അനുകൂലികള്‍ ടിപ്പര്‍ ലോറിയുടെ ഗ്ലാസ്സുകള്‍ എറിഞ്ഞുതകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും പൊലീസ് സംരക്ഷണയോടെ കോഴിക്കോട്ടേക്ക് സര്‍വ്വീസ് ആരംഭിച്ച കെ എസ് ആര്‍ ടി സി ബസുകള്‍ ഹര്‍ത്താലനുകൂലികള്‍ ബത്തേരി അസ്പംഷന്‍ ജംങ്ഷനില്‍ വെച്ച് തടഞ്ഞു. തുടര്‍ന്ന് പൊലീസ് ഹര്‍ത്താല്‍ അനുകൂലികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ബസുകള്‍ വിട്ടത്. നേരത്തെ അതിരാവിലെ ചില സ്വകാര്യബസുകള്‍ ജില്ലയില്‍ നിരത്തിലിറങ്ങിയെങ്കിലും പിന്നീട് ഹര്‍ത്താലാണെന്നറിഞ്ഞതോടെ സര്‍വ്വീസ് അവസാനിപ്പിക്കുകയായിരുന്നു.

 സ്വകാര്യ വാഹനങ്ങള്‍ നിരത്തിലില്ല

സ്വകാര്യ വാഹനങ്ങള്‍ നിരത്തിലില്ല


മറ്റ് ഹര്‍ത്താലുകളില്‍ നിന്നും വിഭിന്നമായി ഇത്തവണ അക്രമസംഭവങ്ങള്‍ ഭയന്ന് സ്വകാര്യവാഹനങ്ങള്‍ പരിമിതമായി മാത്രമാണ് പത്ത് മണിക്ക് ശേഷം നിരത്തിലിറങ്ങിയത്. സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി തുടങ്ങിയ ജില്ലയിലെ പ്രധാന നഗരങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തി. സംഘം ചേര്‍ന്ന് വാഹനങ്ങള്‍ തടയുകയും, കടകമ്പോളങ്ങള്‍ അടപ്പിക്കുകയും ചെയ്തു. ചെറുടൗണുകളായ മീനങ്ങാടി, മേപ്പാടി, പടിഞ്ഞാറത്തറ, പനമരം, കേണിച്ചിറ, പുല്‍പ്പള്ളി എന്നിങ്ങനെ ജില്ലയിലെ പ്രധാനസ്ഥലങ്ങളെല്ലാം തന്നെ ഹര്‍ത്താലില്‍ നിശ്ചലമായി.

 മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തുു

മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തുു

അതേസമയം, വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു. ജില്ലയിലെ പ്രാദേശിക ചാനലായ വയനാട് വിഷന്റെ പടിഞ്ഞാറത്തറ റിപ്പോര്‍ട്ടര്‍ സിജു സാമുവലിന് നേരെയാണ് കയ്യേറ്റമുണ്ടായത്. പടിഞ്ഞാറത്തറയില്‍ നിന്നും ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രതിഷേധ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങിവരുന്ന വഴിയാണ് കാവുമന്ദത്ത് വെച്ച് ഒരു സംഘം ആളുകള്‍ സിജുവിനെയും സുഹൃത്തിനെയും കയ്യേറ്റം ചെയ്തത്. സിജുവിനെ കയ്യേറ്റം ചെയ്യുന്നത് ചിത്രീകരിച്ച സുഹൃത്തിന്റെ മൊബൈല്‍ ബലമായി പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത് ഫോണ്‍ നിലത്തെറിഞ്ഞതായും പറയുന്നു. പിന്നീട് പൊലീസെത്തിയാണ് സിജുവിനെയും സുഹൃത്തിനെയും മോചിപ്പിച്ചത്. സാധാരണ ഹര്‍ത്താല്‍ ദിവസം ഉച്ചക്ക് ശേഷം വാഹനങ്ങള്‍ ധാരാളമായി നിരത്തിലിറങ്ങുകയും കടകമ്പോളങ്ങള്‍ തുറക്കാറുണ്ടെങ്കിലും അക്രമം ഭയന്ന് വൈകിട്ട് മൂന്നരയോടെയും വയനാട് നിശ്ചലമാണ്.ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച നടക്കേണ്ടിയിരുന്ന സ്‌കൂള്‍ കലോത്സവം തിങ്കളാഴ്ചത്തേക്ക് മാറ്റി.

Wayanad
English summary
media person attacked in wayand during hartal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X