വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ജില്ലാ ജയിലില്‍ നിന്നും ശുഭവാര്‍ത്ത; വിവിധ ഉല്പന്നങ്ങള്‍ വിപണിയിലെത്തി; തടവുകാര്‍ നിര്‍മ്മിക്കുന്നത് സോപ്പുപൊടി മുതല്‍ എല്‍ ഇ ഡി ബള്‍ബ് വരെ

  • By Desk
Google Oneindia Malayalam News

മാനന്തവാടി: മാനന്തവാടി ജില്ലാജയിലില്‍ നിന്നൊരു ശുഭവാര്‍ത്ത. തടവുകാര്‍ നിര്‍മ്മിക്കുന്ന വിവിധ നിത്യോപയോഗ ഉല്പന്നങ്ങള്‍ വിപണിയിലെത്തിച്ചു. സോപ്പുപൊടി, ടോയ്‌ലറ്റ് ക്ലീനര്‍, ഡിഷ്—വാഷ് ലിക്വിഡ്, മെഴുകുതിരി, എല്‍.ഇ.ഡി ബള്‍ബുകള്‍, തുണിസഞ്ചി തുടങ്ങി യവയാണ് കഴിഞ്ഞ ദിവസം ജയിലില്‍ നിന്നു വിപണി യിലെത്തിച്ചത്. അമ്പതോളം തടവുകാര്‍ക്ക് വിവിധ ഉല്‍പന്ന നിര്‍മാണത്തില്‍ പരിശീലനം നല്‍കുകയും ചെയ്തിരുന്നു. ഇവരുടെ ഉല്പന്നങ്ങള്‍ കഴിഞ്ഞ ദിവസം ഒ.ആര്‍ കേളു എം.എല്‍.എയാണ്.

പുറത്തിറക്കിയത് ഗുണനിലവാരം ഉറപ്പാക്കിയ ഉല്‍പന്നങ്ങള്‍ പൊതുവിപണിയേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. നേരത്തെ നിര്‍മ്മിച്ച എല്‍.ഇ.ഡി ബള്‍ബുകള്‍, തുണിസഞ്ചികള്‍ എന്നിവ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് സംഭാവന ചെയ്തിരുന്നു. മാനന്തവാടി മുനിസിപ്പല്‍ ബസ് സ്്റ്റാന്റില്‍ ജയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള ഔട്ട്‌ലറ്റ് തുടങ്ങുന്നതിനും ധാരണയായി. ഇക്കാര്യം ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി എസ്. സന്തോഷ് എം.എല്‍.എയുമായി ചര്‍ച്ചചെയ്തു കഴിഞ്ഞു.

jail

തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനവും സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബ് ഉദ്ഘാടനവും ഒ ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിക്കുന്നു

ജീവിതത്തില്‍ തിരുത്തലുകള്‍ വരുത്തി പുനരധിവാസത്തിന് പുതിയ പാതയൊരുക്കുകയെന്ന ലക്ഷ്യം വെച്ച് ജില്ലാ ജയില്‍വകുപ്പാണ് പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് വിവിധ ഉല്പന്ന നിര്‍മ്മാണത്തില്‍ ജയിലിലെ അന്തേവാസികളെ പരിശീലിപ്പിക്കുന്നത്. മീനങ്ങാടി പോളിടെക്—നിക്ക് കണ്ടിന്യൂയിംഗ്് എഡ്യുക്കേഷന്‍ വിഭാഗത്തിലെ ഇന്‍സ്ട്രക്ടര്‍മാര്‍ ജയിലിലെത്തി എ.സി, ഫ്രിഡ്ജ് മെക്കാനിസം, പ്ലംബിംഗ്, എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണം, കമ്പ്യൂട്ടര്‍ പഠനം, ഇലക്ട്രിക്കല്‍ വയറിംഗ് തുടങ്ങിയവയില്‍ അറുപതോളം തടവുകാര്‍ക്കു 10 ദിവസം പരിശീലനം നല്‍കിയിരുന്നു. പരിശീലനം സിദ്ധിച്ച അന്തേവാസികള്‍ പിന്നീടത് തെളിയിക്കുകയും ചെയ്തു. ജില്ലാ ജയിലില്‍ തന്നെ വയറിംഗ് നടത്തിയും ജയിലിലെ ഫ്‌ളഡ്—ലിറ്റ് ഷട്ടില്‍ കോര്‍ട്ട് വൈദ്യുതീകരിച്ചതും ജയിലിലെ അന്തേവാസികള്‍ തന്നെയായിരുന്നു. ഫ്രിഡ്ജ് മെക്കാനിസത്തില്‍ പരിശീലനം നേടിയവര്‍ ജയിലിലെ ഫ്രിഡ്ജ് നന്നാക്കിയും കഴിവ് തെളിയിച്ചു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് കുടില്‍ വ്യവസായ ഉല്‍പന്ന നിര്‍മ്മാണത്തിന് പദ്ധതി തയ്യാറാക്കിയത്.

ജില്ലാ ജയിലില്‍ ഫുഡ് യൂണിറ്റ് കൂടി തുടങ്ങാനും പദ്ധയിട്ടിട്ടുണ്ട്. ഔട്ട്‌ലറ്റ് തുടങ്ങുന്നതു വരെ ഉല്‍പന്നങ്ങള്‍ ജില്ലാ ജയിലിന്റെ പ്രധാന കവാടത്തില്‍ ലഭ്യമാവും. വിലനിലവാരം കവാടത്തിനു സമീപം പ്രദര്‍ശിക്കുമെന്നും ജയില്‍ സൂപ്രണ്ട് എസ.് സജീവ് അറിയിച്ചു. തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ വിപണനോല്‍ഘാടനവും സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബ് ഉദ്ഘാടനവും ഒ ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. അന്തേവാസികളില്‍ തൊഴില്‍ പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഉത്തരമേഖല ജയില്‍ ഡി.ഐ.ജി.സന്തോഷ് എസ് നിര്‍വ്വഹിച്ചു.

Wayanad
English summary
wayanad district jail products in market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X