കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനെക്കുറിച്ച് അവര്‍ പറയുന്നു

  • By Muralidharan
Google Oneindia Malayalam News

വെറും എട്ടോ പത്തോ രാജ്യങ്ങള്‍ മാത്രം കളിക്കുന്ന കളിയാണ് ക്രിക്കറ്റെന്നാണ് ആക്ഷേപം. അതിലെ ഒരു കളിക്കാരനെ ലോകത്തെല്ലാവരും അറിഞ്ഞിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നവരാണ് കുറ്റക്കാര്‍. ഷറപ്പോവ വിവാദം സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയ ആഘോഷിക്കുമ്പോള്‍ കൊളോണിയല്‍ കളിയായ ക്രിക്കറ്റിനും അതിന്റെ ദൈവമായ സച്ചിനും യഥേഷ്ടം കിട്ടുന്നു പള്ളുവിളി.

എന്നാല്‍ ക്രിക്കറ്റ് കളിക്കാത്ത രാജ്യങ്ങളിലും സച്ചിനെ അറിയുന്നവരുണ്ട്. ക്രിക്കറ്റല്ലാത്ത കളിക്കാര്‍ സച്ചിന്റെ ആരാധകരായും ഉണ്ട്. ഒരു സ്‌പോര്‍ട്‌സ് താരം എന്ന നിലയിലും വ്യക്തി എന്ന നിലയിലും സച്ചിനെ മാതൃകയാക്കണം എന്ന അഭിപ്രായക്കാരാണ് ഇവരൊക്കെയും. ഷറപ്പോവയുടെ കളിയുടെ കൊമ്പന്മാരായ റോജര്‍ ഫെഡററും മാര്‍ട്ടിന നവരത്‌ലോവയും വരെ പെടും സച്ചിന്റെ ആരാധക വൃന്ദത്തില്‍.

സച്ചിനെക്കുറിച്ച് പ്രമുഖര്‍ പറയുന്നത് കേള്‍ക്കൂ

റോജര്‍ ഫെഡറര്‍ (മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം)

റോജര്‍ ഫെഡറര്‍ (മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം)

സച്ചിന്റെ തലച്ചോറ് തട്ടിയെടുക്കാന്‍ ആഗ്രഹമുണ്ട് എന്നാണ് ഇതിഹാസ ടെന്നീസ് താരം റോജര്‍ ഫെഡറര്‍ പറഞ്ഞത്. സ്വിസ് താരമായ ഫെഡ് എക്‌സ്പ്രസും സച്ചിനും പരസ്പരം ആരാധിക്കുന്ന സ്‌പോര്‍ട്‌സ് താരങ്ങള്‍ കൂടിയാണ്. സച്ചിന്‍ വിരമിച്ചപ്പോളും ഫെഡറര്‍ ആശംസ അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു.

മാര്‍ട്ടിന നവരത്‌ലോവ (മുന്‍ ടെന്നീസ് താരം)

മാര്‍ട്ടിന നവരത്‌ലോവ (മുന്‍ ടെന്നീസ് താരം)

സച്ചിന്റെ കളി ഒരു പാഠമാണ്. ഒരിക്കലും സച്ചിന്റെ ഫോക്കസ് നഷ്ടപ്പെടില്ല. അത്രയ്ക്കും ഏകാഗ്രതയോടെയാണ് സച്ചിന്‍ കളിക്കുന്നത്. സിഡ്‌നിയില്‍ സച്ചിന്റെ ബാറ്റിംഗ് കണ്ട് ശേഷമാണ് മാര്‍ട്ടിന ഇത് പറഞ്ഞത്

ടൈഗര്‍വുഡ്‌സ് (ഗോള്‍ഫ് ചാമ്പ്യന്‍)

ടൈഗര്‍വുഡ്‌സ് (ഗോള്‍ഫ് ചാമ്പ്യന്‍)

സച്ചിന്‍, ബാറ്റിംഗിന്റെ ഇതിഹാസം. ബാറ്റിംഗ് ചാമ്പ്യന്‍ മാത്രമല്ല വളരെ കൂളായ വ്യക്തി കൂടിയാണ് സച്ചിന്‍

ബറാക് ഒബാമ (അമേരിക്കന്‍ പ്രസിഡണ്ട്)

ബറാക് ഒബാമ (അമേരിക്കന്‍ പ്രസിഡണ്ട്)

എനിക്ക് ക്രിക്കറ്റ് അറിയില്ല. പക്ഷേ എനിക്ക് സച്ചിന്റെ ബാറ്റിംഗ് കാണണം എന്നുണ്ട്. സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ എന്റെ രാജ്യത്തെ ഉത്പാദനം കുറയുന്നത് എന്തുകൊണ്ട് എന്ന് അറിയാനാണത്.

ഡേവിഡ് കാമറൂണ്‍ (ബ്രിട്ടീഷ് പ്രധാനമന്ത്രി)

ഡേവിഡ് കാമറൂണ്‍ (ബ്രിട്ടീഷ് പ്രധാനമന്ത്രി)

ഏത് രാജ്യക്കാരനോ ആകട്ടെ, സച്ചിന്‍ സെഞ്ചുറിയടിക്കുമ്പോള്‍ അറിയാതെ നിങ്ങളും അദ്ദേഹത്തെ ആരാധിച്ചുപോകും. മറ്റൊന്നും ചെയ്യാന്‍ പറ്റില്ല

മന്‍മോഹന്‍ സിംഗ് (മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി)

മന്‍മോഹന്‍ സിംഗ് (മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി)

സച്ചിന്‍ നമുക്കെല്ലാം അഭിമാനിക്കാനുള്ള വക നല്‍കിയിരിക്കുന്നു. ഇത്രയും കാലം രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് മഹത്തായ കാര്യമാണ്.

ഷെയ്ന്‍ വോണ്‍ (ലെഗ് സ്പിന്നര്‍)

ഷെയ്ന്‍ വോണ്‍ (ലെഗ് സ്പിന്നര്‍)

സച്ചിന്‍ എന്റെ കാലത്തിലെ മഹാനായ ക്രിക്കറ്ററാണ്. പകല്‍വെളിച്ചമാണ് രണ്ടാമത്. ബ്രയാന്‍ ലാറ മൂന്നാമതും.

മാത്യു ഹെയ്ഡന്‍ (മുന്‍ ഓസ്‌ട്രേലിയന്‍ താരം)

മാത്യു ഹെയ്ഡന്‍ (മുന്‍ ഓസ്‌ട്രേലിയന്‍ താരം)

ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്. നാലാം നമ്പറില്‍ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്യുന്നു ദൈവം.

ടൈം മാഗസിന്‍

ടൈം മാഗസിന്‍

നമുക്ക് ചാമ്പ്യന്മാരെ കിട്ടും. നമുക്ക് ഇതിഹാസങ്ങളെ കിട്ടും. എന്നാല്‍ നമുക്ക് ഇനിയൊരിക്കലും ഒരു സച്ചിന്‍ തെണ്ടുല്‍ക്കറെ കിട്ടില്ല

ജോണ്‍ റൈറ്റ് (മുന്‍ ഇന്ത്യന്‍ കോച്ച്)

ജോണ്‍ റൈറ്റ് (മുന്‍ ഇന്ത്യന്‍ കോച്ച്)

ഞാന്‍ സച്ചിന് കോച്ചിംഗ് കൊടുക്കാറില്ല. സംശയം ചോദിച്ച് വരുമ്പോള്‍ ചെറിയ ചെറിയ ഉപദേശങ്ങളല്ലാതെ.

English summary
Who said what about Sachin Tendulkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X